⏩ VAYALAR AWARD – വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്‍
2017 ലെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി
- മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്.
- സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977ലാണ് ആരംഭിച്ചത്.
- വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രുപയാണ്.
- കാനായി കുഞ്ഞിരാമൻവെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം.
- 2014 വരെ 25000രുപയായിരുന്നു.
വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും
വർഷം | വ്യക്തി | ഗ്രന്ഥം |
---|---|---|
1977 | ലളിതാംബിക അന്തർജ്ജനം | അഗ്നിസാക്ഷി |
1978 | പി.കെ. ബാലകൃഷ്ണൻ | ഇനി ഞാൻ ഉറങ്ങട്ടെ |
1979 | മലയാറ്റൂർ രാമകൃഷ്ണൻ | യന്ത്രം |
1980 | തകഴി ശിവശങ്കരപ്പിള്ള | കയർ |
1981 | വൈലോപ്പിള്ളി ശ്രീധരമേനോൻ | മകരക്കൊയ്ത്ത് |
1982 | ഒ.എൻ.വി. കുറുപ്പ് | ഉപ്പ് |
1983 | വിലാസിനി | അവകാശികൾ |
1984 | സുഗതകുമാരി | അമ്പലമണി |
1985 | എം.ടി. വാസുദേവൻ നായർ | രണ്ടാമൂഴം |
1986 | എൻ.എൻ. കക്കാട് | സഫലമീയാത്ര |
1987 | എൻ. കൃഷ്ണപിള്ള | പ്രതിപാത്രം ഭാഷണഭേദം |
1988 | തിരുനല്ലൂർ കരുണാകരൻ | തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ |
1989 | സുകുമാർ അഴീക്കോട് | തത്ത്വമസി |
1990 | സി. രാധാകൃഷ്ണൻ | മുൻപേ പറക്കുന്ന പക്ഷികൾ |
1991 | ഒ. വി. വിജയൻ | ഗുരുസാഗരം |
1992 | എം.കെ. സാനു | ചങ്ങമ്പുഴ – നക്ഷത്രങ്ങളുടെ സ്നേഹഭാജനം |
1993 | ആനന്ദ് (പി. സച്ചിദാനന്ദൻ) | മരുഭൂമികൾ ഉണ്ടാകുന്നത് |
1994 | കെ. സുരേന്ദ്രൻ | ഗുരു (നോവൽ) |
1995 | തിക്കോടിയൻ | അരങ്ങു കാണാത്ത നടൻ |
1996 | പെരുമ്പടവം ശ്രീധരൻ | ഒരു സങ്കീർത്തനം പോലെ |
1997 | മാധവിക്കുട്ടി | നീർമാതളം പൂത്ത കാലം |
1998 | എസ്. ഗുപ്തൻ നായർ | സൃഷ്ടിയും സ്രഷ്ടാവും |
1999 | കോവിലൻ | തട്ടകം (നോവൽ) |
2000 | എം.വി. ദേവൻ | ദേവസ്പന്ദനം |
2001 | ടി. പദ്മനാഭൻ | പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് |
2002 | കെ. അയ്യപ്പപ്പണിക്കർ | അയ്യപ്പപ്പണിക്കരുടെ കവിതകൾ |
2003 | എം. മുകുന്ദൻ | കേശവന്റെ വിലാപം |
2004 | സാറാ ജോസഫ് | ആലാഹയുടെ പെൺമക്കൾ |
2005 | കെ.സച്ചിദാനന്ദൻ | സാക്ഷ്യങ്ങൾ |
2006 | സേതു | അടയാളങ്ങൾ |
2007 | എം. ലീലാവതി | അപ്പുവിന്റെ അന്വേഷണം |
2008 | എം.പി. വീരേന്ദ്രകുമാർ | ഹൈമവതഭൂവിൽ |
2009 | എം. തോമസ് മാത്യു | മാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം |
2010 | വിഷ്ണുനാരായണൻ നമ്പൂതിരി | ചാരുലത(കവിതാ സമാഹാരം) |
2011 | കെ.പി. രാമനുണ്ണി | ജീവിതത്തിന്റെ പുസ്തകം |
2012 | അക്കിത്തം | അന്തിമഹാകാലം |
2013 | പ്രഭാവർമ്മ | ശ്യാമമാധവം |
2014 | കെ.ആർ. മീര | ആരാച്ചാർ |
2015 | സുഭാഷ് ചന്ദ്രൻ | മനുഷ്യന് ഒരു ആമുഖം |
2016 | യു.കെ. കുമാരൻ | തക്ഷൻകുന്ന് സ്വരൂപം |
2017 | ടി.ഡി. രാമകൃഷ്ണൻ | സുഗന്ധി എന്ന ആണ്ടാൾ ദേവനായകി |