മുർഷിദാബാദ്: ഇസ്ലാമിക തീവ്രവാദം ചുട്ടുപൊള്ളിച്ച ഇന്ത്യന്‍ മുഖം.

Print Friendly, PDF & Email

ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇന്ത്യന്‍ മുഖമാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ്. നാണക്കേടിന്റെ ചവറ്റുകൊട്ടയിൽ പണ്ടേ ഉപേഷിച്ചതായി പരിഷ്കൃത ലോകം കരുതുന്ന കാര്യങ്ങൾ ആവര്‍ത്തിച്ചു കൊണ്ട് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന ഈ ജില്ല. കഴിഞ്ഞ ആഴ്ച സഹീബുൽ ഷെയ്ഖ്, കദം മൊല്ല, സംജർ ഷെയ്ഖ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുപറ്റം ഇസ്ലാമിസ്റ്റുകള്‍ രണ്ട് സ്ത്രീകളെ നിഷ്കരുണം മർദിക്കുകയും പീഡിപ്പിക്കുകയും അവരുടെ സ്വകാര്യഭാഗങ്ങൾ തീക്കൊള്ളികള്‍ കൊണ്ട് കത്തിപ്പൊള്ളിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് ഭാരതം കേട്ടത്. സ്വര്‍ഗ്ഗാനുരാഗികളാണെന്ന് ആരോപിച്ചായിരുന്നു മതാതാന്ധത ബാധിച്ച അവര്‍ ക്രൂരവിനോദക്രീഡകള്‍ക്ക് ആ പാവം സ്ത്രീകളെ വിധേയരാക്കിയത്.

ഇസ്‌ലാമിലെ ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ ഒന്നായി സ്വവർഗ ബന്ധത്തെ കണക്കാക്കുന്നതിനാൽ പല ഇസ്ലാമിക രാജ്യങ്ങളിലും സ്വവർഗരതിക്ക് വധശിക്ഷ നൽകാവുന്നതാണ്. അതിന്‍റെ തനിയാവര്‍ത്തനമാണ് ഇവിടെ നടന്നത്. മുർഷിദാബാദ് പോലുള്ള സ്ഥലങ്ങളിലെ പുരുഷന്മാർ പെൺകുട്ടികളെ ലെസ്ബിയൻ ആയി മുദ്രകുത്തുകയും ഭയത്തിന്റെ സംസ്കാരം ഉപയോഗിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് സാധാണമാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചരിത്രപരമായ തെറ്റുകളും ജനസംഖ്യാപരമായ മാറ്റങ്ങളും ഒരു പ്രദേശത്തിലെ ജനജീവിതത്തെ വേട്ടയാടുന്നത് എങ്ങനെയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുർഷിദാബാദ്. വിഭജന സമയത്ത്, മുസ്ലീം ഭൂരിപക്ഷമുള്ള മുർഷിദാബാദ് ബംഗ്ലാദേശിന്റെ ഭാഗവും ഹിന്ദു ഭൂരിപക്ഷമുള്ള ഖുൽന ഇന്ത്യയിലും ആയിരിക്കണമെന്ന ശക്തമായ വാദമുണ്ടായിരുന്നു. എന്നാല്‍, ഈ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ വൈചിത്ര്യങ്ങൾ കാരണം, നേരെ തിരിച്ചാണ് സംഭവിച്ചത്. 1947ൽ ഖുൽനയിലെ ഹിന്ദു ജനസംഖ്യ 52 ശതമാനമായിരുന്നു. ഇപ്പോഴത് 11 ശതമാനമാണ്. എന്നാൽ, മുർഷിദാബാദിൽ മുസ്ലീം ജനസംഖ്യ 1951-ലെ 55 ശതമാനത്തിൽ നിന്ന് 2011-ലെ കണക്കനുസരിച്ച് 67 ശതമാനമായി ഉയർന്നു.

മുസ്ലീം ഭൂരിപക്ഷമുള്ള മുർഷിദാബാദ് സംഗീതം, ലോട്ടറി, ടിവി കാണൽ എന്നിവയ്‌ക്കെതിരായ ഫത്‌വകളുടെ പേരിൽ പതിവായി വാർത്തകളിൽ ഇടം പിടിക്കുന്ന ജില്ലയാണ്. 67 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ജില്ലയിൽ, പ്രാദേശിക മുസ്‌ലിംകൾ 2015-ൽ പെൺകുട്ടികളുടെ ഫുട്‌ബോൾ മത്സരം നിരോധിച്ചു ദേശീയ ശ്രദ്ധ നേടിയിരുന്നു. ഫുഡ്ബോള്‍ കളിക്കുന്പോള്‍ ധരിക്കുന്ന ജേഴ്‌സി വളരെ ഇറുകിയതും സ്ത്രീകൾക്ക് അനിസ്ലാമികവുമാണ് എന്നായിരുന്നു അവര്‍ അതിന് പറഞ്ഞ ന്യായീകരണം.

തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ഒരു കേന്ദ്രം കൂടിയായി മുര്‍ഷിദാബാദ് മാറി. 2018-ൽ ബംഗ്ലാദേശിൽ പരിശീലനം ലഭിച്ച ഭീകരവാദികളെ നവി മുംബൈയിൽ നിന്ന് മഹാരാഷ്ട്ര എടിഎസ് പിടികൂടി, അവർ വ്യാജ രേഖകളുമായി മുർഷിദാബാദ് വഴി ഇന്ത്യയിലേക്ക് കടന്നവരായിരുന്നു. അതീവ സെൻസിറ്റീവായ അതിർത്തി ജില്ലയിൽ 2020-ൽ അൽ ഖ്വയ്ദ, ജമാത്ത് ഉൾ മുജാഹിദീൻ ബംഗ്ലാദേശ്, അൻസറുല്ല ബംഗ്ലാ ടീം പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സി‌എ‌എ വിരുദ്ധ പ്രക്ഷോഭം ഏറ്റവും തീവ്രമായത് മൂര്‍ഷിദാബാദ് ജില്ലയിലായിരുന്നു. ജില്ലയിൽ വ്യാപകമായി അക്രമങ്ങളാണ് അരങ്ങേറിയത്. ട്രെയിനുകളും ബസുകളും കത്തിക്കുക, സ്റ്റേഷനുകൾ കൊള്ളയടിക്കുക നിര്‍ലോഭം നടന്നു. എന്നാല്‍ ഇടതുപക്ഷക്കാരും ദേശീയ മാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത ലിബറലുകളും ഇത് അവഗണിക്കുകയായിരുന്നു. ഹിജാബ് ധരിച്ച് സ്‌കൂളിൽ പോകരുതെന്ന് ബഹുതാലി ഹൈസ്‌കൂൾ പ്രിൻസിപ്പൽ ദിൻബന്ധു മിത്ര ആവശ്യപ്പെട്ടതിനെ തുടർന്ന് മുർഷിദാബാദിൽ വീണ്ടും സംഘർഷമുണ്ടായി.

ഇസ്‌ലാമിസത്തിന്റെ ആഴമേറിയ നിഴൽ മുര്‍ഷിദാബാദില്‍ പ്രകടമാണ്. പ്രാദേശികവും അന്തർദേശീയവുമായ ഭീകരവാദവും ക്രിമിനൽ ശൃംഖലകളുമായി ജില്ല ബന്ധിപ്പെട്ടു കിടക്കുന്നു. എല്ലാറ്റിനും ഉപരിയായി, ഭരണകക്ഷിയായ ടിഎംസിയിൽ നിന്നുള്ള രാഷ്ട്രീയ രക്ഷാകർതൃത്വം ഇപ്പോൾ നിരോധിച്ചിരിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പോലുള്ള ഗ്രൂപ്പുകൾക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കേന്ദ്രവും മയക്കുമരുന്ന് ട്രാൻസിറ്റ് പോയിന്റുകളിലൊന്നാണ് ജില്ല. ടൺ കണക്കിന് ഹെറോയിൻ മുർഷിദാബാദിൽ നിന്ന് ഇന്ത്യയിലെ വൻ നഗരങ്ങളിലെ യുവാക്കൾക്ക് വഴി കണ്ടെത്തുന്നു. ഏകദേശം 30 ചൈനീസ് പൗരന്മാർ വർഷങ്ങളോളം മുർഷിദാബാദ് പോലീസിന്റെ മൂക്കിന് താഴെ 2.61 ലക്ഷം ചതുരശ്ര അടി (ഏകദേശം നാല് അന്താരാഷ്ട്ര ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ പ്രദേശം) ആംഫെറ്റാമിൻ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റാണ് നടത്തിയിരുന്നത്. ഈ സ്ഥലം ആകട്ടെ തൃണമൂൽ കോൺഗ്രസ് നേതാവായ ബോജു ഷെയ്ഖിന്റെതാണ്ന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

ഈ വർഷം ഫെബ്രുവരിയിൽ മുർഷിദാബാദിൽ പിഎഫ്‌ഐ വൻ റാലി നടത്തി. യുവാക്കളെ സമൂലവൽക്കരിക്കുന്നതിലും മതപരിവർത്തനത്തിന് നേതൃത്വം നൽകുന്നതിലും സാമുദായിക പ്രശ്‌നങ്ങൾക്ക് ധനസഹായം നൽകുന്നതിലും ഉൾപ്പെട്ട ഒരു സംഘടനയെന്ന നിലയിൽ അതിന്റെ ഏറ്റവും കുപ്രസിദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്ന പ്രദേശമായിരുന്നു മൂര്‍ഷിദാബാദ്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎൽഎ മനീറുൾ ഇസ്ലാമിനെ റാഡിക്കൽ ഗ്രൂപ്പുമായി വേദി പങ്കിടുന്നതിൽ നിന്ന് എന്നാൽ മമതാ ബാനർജി തടഞ്ഞില്ല. 2020ൽ സിഎഎയ്‌ക്കെതിരെ മുർഷിദാബാദിലെ പിഎഫ്‌ഐ പോസ്റ്ററുകളിൽ ടിഎംസി എംപി അബു താഹർ ഖാന്റെ പേരും ഉണ്ടായിരുന്നു.

2018-ൽ, കൊൽക്കത്തയിലെ കമല ഗേൾസ് ഹൈസ്‌കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥിനികളെ തങ്ങൾ ലെസ്ബിയൻ ആണെന്ന് കാണിച്ച് കുറ്റസമ്മത കത്തിൽ നിര്‍ബ്ബന്ധിച്ച് ഒപ്പിടുവിച്ചതിനെത്തുടർന്ന് ബംഗാളിലെ ക്വിയർ കമ്മ്യൂണിറ്റി പ്രതിക്ഷേധവുമായി തെരുവുകളിൽ ഇറങ്ങിയപ്പോൾ, കുറ്റവാളികളെ രക്ഷിക്കുവാന്‍ മമതാ ബാനർജിയുടെ ഏറ്റവും ശക്തനായ മന്ത്രിമാരിൽ ഒരാളായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി രംഗത്തുണ്ടായിരുന്നു. (ഇപ്പോൾ നൂറുകണക്കിന് കോടികളുടെ പണം പൂഴ്ത്തിവച്ചതിന് ജയിലിൽ കിടക്കുകയാണ് അദ്ദേഹം) “സ്കൂളുകളിലെ ലെസ്ബിയനിസം” താൻ വെച്ചുപൊറുപ്പിക്കില്ലെന്നും അത് സംസ്ഥാനത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്നും ആയിരുന്നു അന്ന് അദ്ദേഹം ഈ സംഭവത്തെ ന്യായീകരിച്ച് പറഞ്ഞത്.

അദ്ദേഹത്തിന്റെ നേതാവായ മമതാ ബാനര്‍ജി നേതൃത്വം കൊടുക്കുന്ന തൃണമൂല്‍ സർക്കാർ അന്നുതന്നെ ആ ഭ്രാന്തും മതാന്ധതയും അടിച്ചമർത്തിയിരുന്നുവെങ്കിൽ, മുർഷിദാബാദിലെ പെൺകുട്ടികൾക്ക് അവരുടെ ഗുഹ്യഭാഗം ചുട്ടുപൊള്ളിച്ചതിന്റെ കഠിനമായ വേദന ഇന്ന് സഹിക്കേണ്ടി വരില്ലായിരുന്നു…. അതിന്‍റെ പാടുകൾ രാഷ്ട്രത്തിന്‍റെ മുഖത്ത് പേറേണ്ടിയും വരില്ലായിരുന്നു….

Pravasabhumi Facebook

SuperWebTricks Loading...