ചെറുകഥാകൃത്ത് ഡോ. പ്രേംരാജ് കെ കെ യുടെ കഥകൾക്ക് പുരസ്കാരം
ചെറുകഥാകൃത്ത് ഡോ. പ്രേംരാജ് കെ കെ യുടെ കഥകൾക്ക് Indian Global Icon നൽകുന്ന Indian prime Icon Award 2022 . ചെറുകഥാ രചനകളിലൂടെ സ്വത സിദ്ധമായ ശൈലിയിൽ പച്ചയായ ജീവിതങ്ങൾ വായനക്കാർക്ക് കാട്ടിക്കൊടുത്ത എഴുത്തുകാരനാണ് ഡോ. പ്രേംരാജ് കെ കെ . “ചില നിറങ്ങൾ” “മാനം നിറയെ വർണ്ണങ്ങൾ” എന്നീ പുസ്തകങ്ങൾ വായനക്കാരെ വളരെ ആകർഷിച്ചവയാണ് . കൂടാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടേയും വന്‍ സ്വീകാര്യതയാണ് പ്രേംരാജിന്‍റെ കഥകള്‍ക്ക് ലഭിച്ചിരിക്കുന്നത്.
ബാംഗളൂരിൽ പ്രവാസ ജീവിതം നയിക്കുന്ന ഡോ. പ്രേംരാജ് ഇതൊനോടകം തന്നെ ബാംഗ്ളൂർ മലയാളികളുടെ ഇടയിൽ സുപരിചിതനാണ്. ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച എല്ലാ കഥകളും പരിഗണിച്ചാണ് ഈ അവാർഡ് നൽകിയിരിക്കുന്നത്. കൂടുതൽ പുരസ്കാരങ്ങൾ ബെംഗളൂരു മലയാളികളുടെ ഈ കൊച്ചു കഥാകാരന് ലഭിക്കട്ടെ എന്ന ആഗ്രഹത്തിലാണ് ബെംഗളൂരു മലയാളികള്‍.