ഞങ്ങൾ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ..!ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിരാടും അനുഷ്‌കയും

Print Friendly, PDF & Email

വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും താര വിവാഹം.…അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ ഇത്രയധികം ഏറ്റെടുത്ത മറ്റൊരു വിവാഹമുണ്ടാവില്ല. വിവാഹ ശേഷവും ഇരുവരുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.

ഇറ്റലിയില്‍ വെച്ചു നടന്ന വിവാഹത്തിന് ശേഷം ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെങ്കിലും വിരാടും അനുഷ്‌കയും എവിടെയാണെന്നായിരുന്നു ആരാധകര്‍ക്കറിയേണ്ടത്. ഇതിനിടയിലാണ് വിവാഹം കഴിഞ്ഞുള്ള നവദമ്പതികളുടെ ആദ്യ ഫോട്ടോ പുറത്തുവന്നിരിക്കുന്നത്.

മഞ്ഞുമലകളുടെ പശ്ചാത്തലത്തില്‍ ഇരുവരും നില്‍ക്കുന്നതാണ് ചിത്രം. ഇന്‍ ഹെവന്‍ എന്ന ക്യാപ്ഷനോടെ അനുഷ്‌ക തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഫോട്ടോ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ 6 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. താരങ്ങളെ ആശീര്‍വദിച്ചും സ്‌നേഹമറിയിച്ചും നിരവധി കമന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുകയുണ്ടായി.

താര വിവാഹം സോഷ്യൽ മീഡിയ ഒട്ടൊന്നുമല്ല ആഘോഷിച്ചത് . ആഗ്രഹിച്ച മാതിരി തന്നെ ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചുതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ബോളിവുഡ് സുന്ദരിയെ സ്വന്തമാക്കിയത്..
ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ ടസ്‌ക്കനിയ ആണ് അനുഷ്‌ക വിവാഹത്തിനായി കണ്ടെത്തിയ ഭൂമിയിലെ സ്വര്‍ഗം. സഞ്ചാരികളുടെ പറുദീസയായ ടസ്‌ക്കനി ബോണ്‍കോവെന്റോയിലെ ബോര്‍ഗോ ഫിനോഷ്യേറ്റോയിലാണ് ക്രിക്കറ്റ് ലോകം ആകാംക്ഷ യോടെ കണ്ട താര ജോഡികളുടെ വിവാഹം നടന്നത്. ഇറ്റലിയിലെ മിലാനില്‍ നിന്നും നാലു മണിക്കൂര്‍ തെക്കോട്ട സഞ്ചരിച്ചാല്‍ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലമാണിത്.

അഞ്ചു വില്ലകള്‍ വരുന്ന ടസ്‌ക്കനിയിലെ റിസോര്‍ട്ട് പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ പുനരാവിഷ്‌ക്കരിക്കപ്പെട്ട ടൂറിസം കേന്ദ്രമാണ്. പേരുകളില്‍ പോലുമുണ്ട് ചരിത്രവുമായി അടുത്ത ബന്ധം. ഫിനോഷ്യേറ്റോ എന്നാല്‍ പഴത്തോട്ടം എന്നാണ് ഇറ്റാലിയന്‍ഭാഷയില്‍ അര്‍ഥം. ഗ്രാമം എന്ന് അര്‍ഥമാക്കുന്ന വാക്കാണ് ബോര്‍ഗോ. ഇറ്റലിയിലെ വീഞ്ഞുതലസ്ഥാനമായ മൊണ്ടാല്‍സീനോയുടെ വലതു ഭാഗത്താണ് ബോര്‍ഗോ.

2001ലാണ് ബോര്‍ഗോ ഇപ്പോഴത്തെ ഉടമസ്ഥര്‍ വാങ്ങി പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ രൂപകല്പന ചെയ്‌തത്. പ്രാചീനമായ ശൈലികള്‍ നിര്‍ത്തിക്കൊണ്ടു തന്നെ എല്ലാ തരത്തിലുമുള്ള ആഡംബരവും നിറഞ്ഞതാണ് ഈയിടം. എല്ലാവിധ സൌകര്യങ്ങളും വേണ്ടതിലധികവുമുണ്ടെങ്കിലും 44 പേര്‍ക്ക് മാത്രമെ ഇവിടെ താമസിക്കാന്‍ സാധിക്കൂ. ഫെഷെ, ഫിനോഷ്യേറ്റേ, സാന്താ തെരേസ, ഫില്ലിപ്പി, കോളൂസി എന്നീ അഞ്ച് വില്ലകളാണ് അതിഥികള്‍ക്കായുള്ളത്.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...