അറബ് കുടിയേറ്റക്കാരായ ആധുനിക പാലസ്തീനികള്‍…? [ഭാഗം -2]

Print Friendly, PDF & Email

യെഹൂദന്മാര്‍അവരുടെ വാഗ്ദത്ത ഭൂമിയെ വീണ്ടെടുത്തപ്പോള്‍, അത് ഒരു സാമ്പത്തിക വിസ്ഫോടനം ഉണ്ടാക്കുകയും, മെച്ചമായൊരു ജീവിതം തേടിയിരുന്ന അയല്‍രാജ്യങ്ങളിലെ അറബികളെ അങ്ങോട്ട്‌ ആകര്‍ഷിക്കുകയും ചെയ്തു. ഇങ്ങനെ കുടിയേറിയവര്‍, തങ്ങളെ തന്നെ “പലസ്തിനികള്‍” എന്ന് വിളിക്കാന്‍ തുടങ്ങിയത് അവിടത്തെ “പലസ്തീനികളുടെ” എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കുടുതല്‍ പേരും വിശ്വസിക്കുന്നത്, സിയോനിസ്റ്റുകള്‍ ആയ യെഹൂദന്മാര്‍ ബലപ്രയോഗത്തിലൂടെ മോഷ്ടിച്ചെടുത്ത ഭുമികളില്‍ ആണ് സ്ഥിരവാസം ആക്കിയിരിക്കുന്നത് എന്നാണ്. അവര്‍ അങ്ങനെ ചെയ്തോ? ആ ചോദ്യത്തിനു ഉത്തരം നല്‍കിയത് പലസ്തിനിയന്‍ പ്രസ്ഥാനത്തിന്‍റെ പിതാവായ ഹജ് അമിന്‍ അല്‍ ഹുസ്സെനി ആണ്.

1936-ല്‍, യെരുശാലെമിലെ മുഫ്തി ആയിരുന്ന ഹുസ്സെനി, ബ്രിട്ടീഷ്‌ മാന്‍ഡേറ്റിലുള്ള യെഹൂദന്മാര്‍ക്കെതിരായി തന്‍റെ നാലാമത്തെ വലിയ തീവ്രവാദ ആക്രമണം സമാരംഭിച്ചു. ഇതിനെ അദേഹം അറബ് ലഹള എന്ന് വിളിച്ചു. ഈ ഹിംസ 1939 വരെ തുടര്‍ന്നു. 1937ല്‍, ബ്രിട്ടീഷ്‌ ഭരണകൂടം, ലോര്‍ഡ്‌ പീലിന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അന്വേഷണത്തിനു അയച്ചു. അവിടെ സംഭവിക്കുന്നത്‌ എന്താണെന്നും, എന്തുകൊണ്ടാണെന്നും കണ്ടെത്തുക ആയിരുന്നു പീല്‍ കമ്മീഷന്‍റെ ദൗത്യം. തെളിവെടുപ്പില്‍ സാക്ഷിയായി ഹുസ്സെനിയെയും കമ്മീഷന്‍ വിളിച്ചു വരുത്തിയിരുന്നു. അറബ് ഭുമികള്‍ ബലപ്രയോഗത്തിളുടെ യെഹൂദന്മാര്‍ കൈവശപ്പെടുത്തിയിരിന്നു എന്നുള്ളതാണോ പ്രശ്നം എന്ന് സര്‍ Hammond ചോദിച്ചു. അല്ല എന്ന് മുഫ്തി ഹുസൈനി മറുപടി പറയുകയും ചെയ്തു.

യഹൂദന്മാര്‍ മരുഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്ത് കൃഷിയിറക്കാന്‍ തുടങ്ങിയതോടെ പ്രദേശത്തിന്‍റെ മുഖച്ഛായ മാറാന്‍ തുടങ്ങിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം അറബി യജമാനനില്‍ നിന്നും യെഹൂദന്മാരിലേക്ക് മാറ്റപ്പെട്ടതില്‍ അവിടെയുള്ള കുടിയാന്മാര്‍ക്ക് യാതൊരു പ്രശ്നവും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. കാരണം, യെഹൂദന്മാര്‍ ആ പ്രദേശത്ത്‌ വന്നതോടെ കൃഷി ആരംഭിക്കുകയും കുടിയാന്മാര്‍ക്ക് കൃഷിയിടങ്ങളില്‍ ജോലി ലഭിക്കുകയും അവരുടെ ജീവിത നിലവാരം ഉയരുകയും ചെയ്തിരുന്നു. യെഹൂദന്മാരുടെ വരവോടുകൂടി ആ പ്രദേശത്ത്‌ ധാരാളം വിദ്യാലയങ്ങള്‍ ഉണ്ടായി എന്ന് യെരുശലേം ഗ്രാന്‍ഡ്‌ മുഫ്തി തന്നേ പീല്‍ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ സമ്മതിക്കുന്നുണ്ട്. തരിശായി കിടന്നിരുന്ന ഭൂമി പൊന്നു വിളയുന്ന മണ്ണാക്കി യെഹൂദന്മാര്‍ മാറ്റിയപ്പോള്‍ തലമുറകളോളം ആ ഭൂമിയുടെ ഉടമസ്ഥന്മാരായിരുന്ന സമ്പന്ന അറബികള്‍ക്കു ഇരിക്കപ്പൊറുതി ഇല്ലാതായി. യഹൂദന്മാര്‍ അല്ലാഹുവിനാല്‍ ശപിക്കപ്പെട്ടവര്‍ ആണെന്നും അവരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവരോട് സലാം കൊണ്ട് ആരംഭിക്കരുതെന്നും ഒക്കെയുള്ള മുഹമ്മദിന്‍റെ പഠിപ്പിക്കല്‍ അറിയാമായിരുന്ന ഇസ്ലാമിക പണ്ഡിതന്മാരും ഇടയില്‍ കേറി കളിക്കാന്‍ തുടങ്ങി. യഹൂദന്മാരെ ഓടിപ്പിച്ചു വിട്ട് ആ ഭൂമി സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ ഭൂമിയുടെ പഴയ ഉടമസ്ഥന്മാരും മുഹമ്മദിന്‍റെ യെഹൂദ വിദ്വേഷം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ മതപണ്ഡിതരും ഒരുമിച്ചു ഗൂഡാലോചന കഴിച്ചതിന്‍റെ അനന്തരഫലമാണ് പില്‍ക്കാലത്ത് ആ പ്രദേശത്തുണ്ടായ ലഹളകള്‍ക്കും ഇന്നുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.

യഹൂദന്മാര്‍ ഓടിപ്പോയാല്‍ അല്ലെങ്കില്‍ അവരെ ഓടിച്ചു വിട്ടാല്‍ പൊന്നു വിളയുന്ന ഈ മണ്ണ് തങ്ങള്‍ക്ക് കിട്ടും എന്നുള്ള അതിമോഹത്താല്‍ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും ലെബനോനില്‍ നിന്നും ഒക്കെ ധാരാളം ദരിദ്ര അറബികള്‍ ഈ പ്രദേശത്തേക്ക് കുടിയേറാന്‍ തുടങ്ങി. യഹൂദന്മാരുടെ കുടിയേറ്റത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എല്ലാ ദാവാക്കാരും കമ്യൂണിസ്റ്റുകാരും യുക്തന്മാരും പക്ഷേ അറബികളുടെ ഈ കുടിയേറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല. യെഹൂദന്‍ കുടിയേറിയത് ഓസിനല്ല, പണം കൊടുത്തു സ്ഥലം വാങ്ങിയിട്ടാണ് അവന്‍ കുടിയേറിയത്. എന്നാല്‍ ഈ അറബികള്‍ കുടിയേറിയത് ചക്കാത്തിനാണ്. “ഹരിതാഭമായ പ്രദേശമായിരുന്ന പലസ്തീനില്‍ ജീവിതം കെട്ടിപ്പെടുക്കുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത അധിവസിച്ചിരുന്നു” എന്ന് യാസര്‍ അറഫാത്ത് പറയുന്നത്, ഇരുപതാം നൂറ്റാണ്ടില്‍ മാത്രം അങ്ങോട്ടേക്ക് ചക്കാത്തിന് കുടിയേറിയ ഈ അറബികളെ ഉദ്ദേശിച്ചാണ്!.

ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ പോലും ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും-കൃത്യമായി പറഞ്ഞാല്‍- 1946 ജൂണ്‍ 1 മുതല്‍ താമസിച്ചിരുന്നവനും ആയിരിക്കണം എന്നാണ്. (https://www.unrwa.org/palestine-refugees ) അതായത് 1946 മേയ് 31 മുതല്‍ ഇവിടെ താമസിച്ചിരുന്നവര്‍ എല്ലാം പലസ്തീന്‍ അഭയാര്‍ഥികളുടെ പട്ടികയില്‍ വരും. അവര്‍ ചിലപ്പോള്‍ സൗദിയില്‍ നിന്നോ ഇറാക്കില്‍ നിന്നോ ജോര്‍ദ്ദാനില്‍ നിന്നോ യെമനില്‍ നിന്നോ ഈജിപ്തില്‍ നിന്നോ 1946 മേയ് 31-ല്‍ അവിടെ വന്നു താമസിക്കാന്‍ തുടങ്ങിയവരായാലും ശരി, യു.എന്‍. അവരെ കാണുന്നത് നൂറ്റാണ്ടുകളായി ആ പ്രദേശത്ത് താമസിച്ചിരുന്നവരുടെ പിന്‍ തലമുറക്കാരായിട്ടാണ് എന്നര്‍ത്ഥം!. ഇങ്ങനെയൊരു നിര്‍വചനം ഇല്ലെങ്കില്‍, പലസ്തിന്‍ അഭയാര്‍ഥികള്‍ എന്ന് പറയപ്പെടുന്നവരുടെ ജനസംഖ്യ ചുരുങ്ങി ഒന്നും ഇല്ലാതായിത്തിരും.

“1948-ല്‍ ആ പ്രദേശത്തെ ജനസംഖ്യ പത്തിരുപത് ലക്ഷത്തോളം ആയിരുന്നു, അതില്‍ തൊണ്ണൂറ് ശതമാനവും അറബി മുസ്ലീങ്ങളായിരുന്നു” എന്ന് പറഞ്ഞ് ഇവിടത്തെ പലസ്തീന്‍ നോക്കികള്‍ നമ്മളെ വഞ്ചിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മളറിയണം, ഇവരൊന്നും അവിടെ നൂറ്റാണ്ടുകളായി താമസിച്ചു വന്നവരുടെ പിന്മുറക്കാരല്ല. പോട്ടെ, ദശാബ്ദങ്ങളായി അവിടെ താമസിച്ചിരുന്നവരോ അവരുടെ പിന്‍ തലമുറയില്‍പ്പെട്ടവര്‍ പോലുമോ അല്ല. തരിശായി കിടന്നിരുന്ന പ്രദേശങ്ങളെ യെഹൂദന്‍ കഠിനാദ്ധ്വാനം കൊണ്ട് മലര്‍വാടിയാക്കി മാറ്റിയപ്പോള്‍ യെഹൂദനെ അവിടെ നിന്നും ഓടിച്ചു കളഞ്ഞ് അവന്‍റെ അദ്ധ്വാന ഫലം കൈക്കലാക്കാം എന്ന് വ്യാമോഹിച്ച് ചുറ്റുമുള്ള അറബി രാജ്യങ്ങളില്‍ നിന്നും മുസ്ലീം രാജ്യങ്ങളില്‍ നിന്നും യെഹൂദന്‍റെ ഭൂമിയിലേക്ക് അധിനിവേശം ചെയ്ത് വന്നവരാണവര്‍. 1890–കള്‍ വരെ പ്രദേശത്തെ ജനസംഖ്യ വെറും രണ്ടര ലക്ഷത്തിനുള്ളില്‍ ആയിരുന്നെങ്കില്‍ വെറും അമ്പത് കൊല്ലത്തിനുള്ളില്‍, 1940-കളില്‍, പ്രദേശത്തെ ജനസംഖ്യ ഇരുപതു ലക്ഷത്തിനടുത്തായിരുന്നു എന്നോര്‍ക്കണം.

അറബികളും അല്ലാത്തവരുമായ മുസ്ലീങ്ങള്‍ ഈ പ്രദേശത്തേക്ക് അനധികൃതമായി കുടിയേറിക്കൊണ്ടിരിക്കുന്ന സമയത്ത്, നിയമവിധേയമായ മാര്‍ഗ്ഗങ്ങളിലൂടെ പോലും യഹൂദന് ഇസ്രായേല്‍ പ്രദേശത്തേക്ക് കുടിയേറാനുള്ള അനുവാദം ബ്രിട്ടന്‍ നല്‍കിയിരുന്നില്ല എന്നതും നാം മറന്നു പോകരുത്. ലീഗ് ഓഫ് നേഷന്‍സിലുള്ള 51 രാഷ്ട്രങ്ങള്‍ 1922, Juy 24-ന് സാന്‍റിമോയില്‍ സമ്മേളിച്ച് പലസ്തീനില്‍ ഒരു യെഹൂദ രാഷ്ട്രം സ്ഥാപിച്ചു കൊടുക്കുന്നതിനു (“Whereas recognition has been given to the historical connection of the Jewish people with Palestine and to the grounds for reconstituting their national home in that country.) ബ്രിട്ടന് മാന്‍ഡേറ്റ് കൊടുത്തുകൊണ്ട് അനുകൂലമായി വോട്ട് ചെയ്തു, പ്രമേയം പാസ്സാക്കിയിരുന്നു. (http://avalon.law.yale.edu/20th_century/palmanda.asp ) ആ മാന്‍ഡേറ്റനുസരിക്കാന്‍ താല്പര്യമില്ലാതിരുന്ന ബ്രിട്ടന്‍ 1939-ല്‍ അറബികളെയും മുസ്ലീങ്ങളെയും പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഒരു വൈറ്റ് പേപ്പര്‍ പ്രസിദ്ധം ചെയ്തു. അതിന്‍റെ സാരാംശം ഇപ്രകാരമായിരുന്നു: അറബി മേല്‍ക്കോയ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ സംസ്ഥാനം രൂപീകരിക്കുക. അതിന്‍റെ ആകെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗം യഹൂദന്മാരായിരിക്കണം. അടുത്ത അഞ്ച് വര്‍ഷം (1944) വരെ പുറമേ നിന്ന് യഹൂദന്മാരെ കുടിയേറാന്‍ അനുവദിക്കുകയുള്ളൂ. അഞ്ച് വര്‍ഷം കൊണ്ട് കുടിയേറാവുന്ന യഹൂദന്മാരുടെ എണ്ണം 75,000 മാത്രമായിരിക്കണം. അറബികളുടെ സമ്മതം കൂടാതെ കൂടുതല്‍ യഹൂദന്മാരെ അധിവസിപ്പിക്കാന്‍ പാടില്ല. യഹൂദന്മാര്‍ പലസ്തീനില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ. അറബികള്‍ക്ക് പലസ്തീനിലേക്കുള്ള കുടിയേറ്റത്തിയില്‍ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. മേല്‍പ്പറഞ്ഞ രീതിയില്‍ അറബികള്‍ക്ക്‌ മേല്‍ക്കോയ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിച്ച് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞുപോകും.(https://israeled.org/…/hmg-white-paper-statement-policy/ ) ഈ ‘വൈറ്റ് പേപ്പര്‍’ വിജ്ഞാപനം അനുസരിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളും ആ പ്രദേശത്തേക്ക് കുടിയേറുകയുണ്ടായി. പലരും യഹൂദന്മാരോടു ജിഹാദ് നടത്തുന്നതിനു വേണ്ടി കുടിയേറിയവരാണ്. (സോവിയറ്റ് യൂണിയനോട് ജിഹാദ് നടത്താന്‍ പണ്ട് അഫ്ഘാനിസ്ഥാനിലേക്ക് മുസ്ലീം തീവ്രവാദികള്‍ ഒഴുകിയെത്തിയത് ഓര്‍ക്കുക) യഹൂദനെ കൊള്ളയടിക്കാന്‍ വേണ്ടി യോഗോസ്ലോവിയയില്‍ നിന്നും അല്‍ബേനിയയില്‍ നിന്നും ഒക്കെ മുസ്ലീങ്ങള്‍ പലസ്തീനിലേക്ക് വന്നിട്ടുണ്ട്: (http://www.freerepublic.com/focus/f-news/2014739/posts ) ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ മുസ്ലീങ്ങള്‍ പലസ്തീനിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് പലസ്തീനില്‍ ജനസംഖ്യ അവ്യാഖേയമായ വിധത്തില്‍ ഉയരാന്‍ തുടങ്ങിയത്.

ഇന്നത്തെ പലസ്തീന്‍ വാദികള്‍ എപ്പോഴും ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ്, ‘ഇസ്രായേല്‍ രാഷ്ട്രം രൂപം കൊള്ളുന്ന 1948-ല്‍ പലസ്തീനില്‍ 20 ലക്ഷം ജനങ്ങള്‍ ഉണ്ടായിരുന്നു, അതില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങളായിരുന്നു’ എന്നുള്ള വാദം. ശരിയാണ്, 1948-ല്‍ ഇന്നത്തെ ഇസ്രായേല്‍ ഭൂപ്രദേശത്ത്‌ ഇരുപത് ലക്ഷത്തിനടുത്ത് ആളുകള്‍ താമസിച്ചിരുന്നു, അവരില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങളും ആയിരുന്നു. പക്ഷേ ആ മുസ്ലീങ്ങളില്‍ 99 ശതമാനവും അന്നാട്ടുകാര്‍ ആയിരുന്നില്ല, വേറെ പ്രദേശങ്ങളില്‍ നിന്നും യഹൂദനോടു ജിഹാദ് നടത്താന്‍ വേണ്ടി അങ്ങോട്ട്‌ കുടിയേറിയവരാണ് എന്ന് കൂടി പലസ്തീന്‍ വാദികള്‍ പറയണം. എങ്കിലേ അത് ചരിത്രത്തിനോട് നീതി പുലര്‍ത്തലാകൂ. വൈറ്റ് പേപ്പര്‍ വിജ്ഞാപനത്തിന്‍റെ ബലത്തില്‍ യഹൂദനോടു ജിഹാദ് നടത്തി അവനെ ഓടിപ്പിച്ചു കളയാന്‍ വേണ്ടി തീവ്രവാദ മുസ്ലീങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പലസ്തീനിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കുടിയേറിക്കൊണ്ടിരിക്കുമ്പോള്‍, യൂറോപ്പിലെ നാസികളുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന യഹൂദന്മാര്‍ക്ക്, Jewish National Fund-കാര്‍ തങ്ങള്‍ക്ക് വേണ്ടി വിലകൊടുത്തു വാങ്ങിച്ചു കൂട്ടിയ ഭൂമിയിലേക്ക്‌ പ്രവേശിക്കാന്‍ പോലും ബ്രിട്ടീഷുകാര്‍ അനുവദിച്ചിരുന്നില്ല എന്നതും മറന്നു പോകരുത്.

കടല്‍മാര്‍ഗ്ഗം വന്നവരെയെല്ലാം ബ്രിട്ടീഷുകാര്‍ കരയിലിറങ്ങാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു കൊണ്ടിരുന്നു. അതില്‍ പല ബോട്ടുകളും കപ്പലുകളും നടുക്കടലില്‍ മുങ്ങുകയും പലരും മരിക്കുകയും ചെയ്തു. സ്ഥലപരിമിതി കൊണ്ട് ഒരു സംഭവം മാത്രം വിവരിക്കാം:നാസികള്‍ പിടിച്ചെടുത്ത പോളണ്ടില്‍ യെഹൂദന്മാരെയെല്ലാം തിരഞ്ഞുപിടിച്ച് വാഴ്സോയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ശേഖരിച്ചതിന് ശേഷം അവിടെ നിന്ന് ട്രിബ്ലിന്‍ക്യാ ഡെത്ത് ക്യാമ്പിലേക്ക് മാറ്റിക്കൊണ്ടിരുന്ന സമയത്ത്, അവിടെനിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട കുറേ യഹൂദന്മാര്‍ MV Struma എന്ന കപ്പലില്‍ കയറി പലസ്തീനിലേക്ക് തിരിച്ചു. 769 യഹൂദ അഭയാര്‍ത്ഥികള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. അവരെ പലസ്തീനില്‍ ഹെയ്ഫാ തുറമുഖത്തിറങ്ങുവാന്‍ ബ്രിട്ടീഷുകാര്‍ സമ്മതിച്ചില്ല. അവര്‍ ഇസ്താംബൂള്‍ എന്ന തുര്‍ക്കി തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിട്ടു. അവിടെ കരയിലിറങ്ങുവാന്‍ തുര്‍ക്കികള്‍ സമ്മതിച്ചില്ല. ആ കപ്പല്‍ കരിങ്കടല്‍ വഴി റുമേനിയയിലേക്ക് തിരിച്ചു. അടുത്ത രാത്രിയില്‍ സോവിയറ്റ് സബ്-മറൈന്‍ ആയ Shch-213 ആ കപ്പലിന് നേരെ ടോര്‍പിഡോ പ്രയോഗിക്കുകയും അതിനെ തകര്‍ക്കുകയും ചെയ്തു. ഡേവിഡ് സ്റ്റോളിയര്‍ എന്ന പത്തൊമ്പതുകാരനൊഴികെ ബാക്കി 768 പേരും കരിങ്കടലില്‍ മുങ്ങി മരിച്ചു. ( http://www.definitions.net/definition/STRUMA%20DISASTER )

പലസ്തീനിലെക്കുള്ള യഹൂദ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും മുസ്ലീം കുടിയേറ്റത്തിനു വേണ്ട എല്ലാ ഒത്താശകളും ബ്രിട്ടന്‍ ചെയ്തു കൊടുക്കുകയും ചെയ്തത് കൊണ്ടാണ് 1948—ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്ന സമയത്ത് ആ പ്രദേശത്തെ ജനസംഖ്യ ഇരുപത് ലക്ഷത്തിനടുത്താവുകയും അതില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ ആയിരിക്കുകയും ചെയ്തത്. ലോകത്തിനു മുന്നില്‍ പലസ്തീനികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനികള്‍ അല്ല, അവിടെയുണ്ടായിരുന്ന യഹൂദന്മാരെ ഓടിച്ചു കളഞ്ഞ് അവരുടെ വസ്തുവകകളും സ്വത്തും പിടിച്ചെടുക്കാന്‍ വേണ്ടി അങ്ങോട്ട്‌ അധിനിവേശം നടത്തിയ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഉള്ള മുസ്ലീങ്ങള്‍ മാത്രമാണ് എന്നുള്ള സത്യം നാം കാണാതെ പോകരുത്.

“പലസ്തിനികള്‍” യഥാര്‍ത്ഥത്തില്‍ ആരാണെന്നു ഹമാസ് നേതാവ് പറയുന്ന ഒരു വീഡിയോയുടെ ലിങ്ക് ആണിത്: https://www.youtube.com/watch?v=XwBSWN4s9JU അതിന്‍റെ പ്രധാന ഭാഗത്തിന്‍റെ മലയാള വിവര്‍ത്തനം: “ഗാസയിലെ 2 മില്യനോളം വരുന്ന ജനങ്ങള്‍ക്ക്‌ ഇന്ധനം കൊടുക്കുവാന്‍ ഈജിപ്തിന് കഴിവില്ലേ? ഞങ്ങള്‍ ഞങ്ങളുടെ അറബ് സഹോദരന്മാരുടെ സഹായം ചോദിക്കുമ്പോള്‍, അത് തിന്നാനോ, കുടിക്കാനോ, ജീവിക്കാനോ, ഉടുക്കാനോ, സുഖസമൃദ്ധമായ ജീവിതം നയിക്കാനോ അല്ല. ഞങ്ങള്‍ അവരുടെ സഹായം തേടുന്നത്, ജിഹാദ് തുടരുന്നതിന് വേണ്ടി ആണ്. അള്ളാഹു വാഴ്ത്തപ്പെടട്ടെ, ഞങ്ങള്‍ക്കെല്ലാം അറബ് വേരുകള്‍ ഉണ്ട്. സൌദിയില്‍ നിന്ന് ആയിക്കോട്ടെ, യെമെനില്‍ നിന്ന് ആയിക്കോട്ടെ എവിടന്നാണെങ്കിലും ആയിക്കോട്ടെ, ഗാസയിലും, പലസ്തിനിലെങ്ങുമുള്ള ഓരോ പലസ്തിനിക്കും തന്‍റെ അറബ് വേരുകള്‍ തെളിയിക്കാന്‍ കഴിയും. ഞങ്ങള്‍ക്ക് രക്തബന്ധങ്ങള്‍ ഉണ്ട്. എങ്കില്‍ എവിടയാണ് നിങ്ങളുടെ സ്നേഹവും ആര്‍ദ്രതയും? വ്യക്തിപരമായി പറഞ്ഞാല്‍, എന്‍റെ പകുതി കുടുംബവും ഈജിപ്റ്റ് വേരുള്ളവരാണ്‌. ഞങ്ങള്‍ എല്ലാവരും അങ്ങനെ ആണ്. ഗാസ മുനമ്പില്‍ ഉള്ള മുപ്പതിലധികം കുടുംബങ്ങള്‍ “അല്‍-മസ്രി” എന്ന് വിളിക്കപ്പെടുന്നു. സഹോദരന്മാരെ, പലസ്തിനികളില്‍ പകുതി ഈജിപ്റ്റകാരും മറ്റേ പകുതി സൌദികളും ആണ്. ആരാണ് പലസ്തീനികള്‍? നമ്മള്‍ക്ക് ഈജിപ്റ്റ്‌ വേരുകള്‍ ഉള്ള അല്‍-മസ്രി എന്ന് വിളിക്കപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഉണ്ട്. ഈജിപ്റ്റകാര്‍! അവര്‍ അലെക്സന്ദ്രിയില്‍ നിന്നോ, കൈറോയില്‍ നിന്നോ, ഡാമിയേറ്റയില്‍ നിന്നോ, വടക്കുനിന്നോ, അസ്വാനില്‍ നിന്നോ, അപ്പര്‍ ഈജിപ്റ്റില്‍ നിന്നോ ആകാം. ഞങ്ങള്‍ ഈജിപ്റ്റുകാര്‍ ആണ്. ഞങ്ങള്‍ അറബികള്‍ ആണ്. ഞങ്ങള്‍ മുസ്ലീങ്ങള്‍ ആണ്. ഞങ്ങള്‍ നിങ്ങളുടെ ഭാഗം ആണ്. അള്ളാഹു അക്ബര്‍, എല്ലാ പുകഴ്ചയും അല്ലാഹുവിനു. അള്ളാഹു അക്ബര്‍. ഓ മുസ്ലീങ്ങളെ, ഗാസയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടു ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ മിണ്ടാതിരിക്കുവാന്‍ കഴിയും? തുച്ഛമായ വിലക്കു പാശ്ചാത്യര്‍ക്ക് നിങ്ങള്‍ കൊടുക്കന്ന നിസാര സാധനം പോലും അവര്‍ക്ക് കൊടുക്കാതെ നിങ്ങള്‍ കാഴ്ചക്കാര്‍ ആയിരിക്കുന്നു.”) ഇതൊരു പലസ്തീന്‍ മന്ത്രിയുടെ രോദനവും തുറന്നു പറച്ചിലുമാണ്. ഇന്ന് പലസ്തീനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനില്‍ ഉണ്ടായിരുന്ന തദ്ദേശവാസികള്‍ അല്ലെന്നും ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും യെമനില്‍ നിന്നും പലസ്തീനിലേക്ക് കുടിയേറിയവര്‍ ആണെന്നും പറയുന്നത് ഏതെങ്കിലും സിയോണിസ്റ്റ് ചരിത്രകാരന്‍ അല്ല, ഹമാസില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ടിരുന്ന ആളാണ്‌ എന്നത് ശ്രദ്ധാര്‍ഹമാണ്. ഈ സത്യം മൂടി മറച്ചിട്ടാണ് ലോകമെമ്പാടുമുള്ള ഇസ്രായേലിനെ കുറ്റം പറഞ്ഞുകൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്നത്‌.

ആരാണ് പലസ്തീനികള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ മറ്റൊരാള്‍ Palestine Authority എന്ന് ഇന്ന് അറിയപ്പെടുന്ന P.L.O.യുടെ ചീഫ് ഓഫ് മിലിട്ടറി ഓപ്പെറേഷന്‍സ് ആയിരുന്ന സാഹിര്‍ മുഹ്സിന്‍ ആണ്. ഡച്ച്‌ മാഗസിന്‍ ആയ “Trouw”-നു നല്‍കിയ അഭിമുഖത്തില്‍ മുഹ്സിന്‍ ഇങ്ങനെ വിശദീകരിച്ചു: “ഞങ്ങളെല്ലാം ഒരു ജനതയുടെ ഭാഗം ആണ്, അറബ് ദേശിയതയുടെ… ഞങ്ങള്‍ ഒരു ജനതയാണ്. കേവലം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ പലസ്തീനിയന്‍ അനന്യത സുക്ഷ്മതയോടെ അംഗീകരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, സിയോണിസത്തെ പ്രതിരോധിക്കാന്‍ പലസ്തീനികളുടെ അസ്തിത്വം പ്രചരിപ്പിക്കുക എന്നത് അറബ് ദേശിയതയുടെ താല്പര്യം ആണ്. അതേ, പ്രത്യേകമായ പലസ്തീനിയന്‍ അസ്തിത്വം നിലനില്‍ക്കുന്നത് അടവ് സംമ്പന്ധമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ്. ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിനും അറബ് ഐക്യം നിലനിര്‍ത്തുന്നതിനും ഉള്ള ഒരു പുതിയ ആയുധമാണ് ഒരു പലസ്തീനിയന്‍ രാജ്യം സ്ഥാപിക്കുക എന്നുള്ളത്.” (https://themuslimissue.wordpress.com/…/palestinian…/) “ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിന് ഒരു പുതിയ ആയുധം” എന്ന് എന്തിനാണ് മുഹ്സിന്‍ പറഞ്ഞത്?. ഒന്നിന് പുറകെ ഒന്നായി നടന്ന യുദ്ധങ്ങളില്‍, വിവിധ അറബി മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ ശ്രമങ്ങളെ ചെറിയ രാഷ്ട്രമായ ഇസ്രായേല്‍ പിന്നെയും പിന്നെയും പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ ഒരു പുതിയ ആയുധം ആവശ്യമായിരുന്നു. തുറന്ന യുദ്ധത്തിനു കഴിയാതിരുന്നതിനെ സാധിപ്പിക്കുവാന്‍, തീവ്രവാദവും നയതന്ത്ര സാമര്‍ത്ഥ്യവും കൂടിക്കലര്‍ത്തിയ ഒരു രാഷ്ട്രീയ യുദ്ധതന്ത്രം!!.

ആ യുദ്ധതന്ത്രം മുഹ്സിന്‍ തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:”പലസ്തീൻ ജനത ഒരുകാലത്തും നിലനിന്നിരുന്നില്ല. പാലസ്തീനിന്‍റെ രൂപീകരണം യെഹൂദരുമായുള്ള പോരാട്ടം വഴി അറബികളുടെ ഐക്യം നിലനിർത്താൻ വേണ്ടി മാത്രം ഉള്ളതാണ്. യഥാർത്ഥത്തിൽ ഇന്ന് ജോർദാൻകാരും, പലസ്തീനിയക്കാരും, സിറിയക്കാരും, ലബനീസും ആയി യാതൊരു വ്യത്യാസവും ഇല്ല.സയണിസ്റ്റുകളെ നേരിടാൻ അറബ് ദേശീയത അവശ്യമായതിനാൽ ആണ് പാലസ്തീനിന്‍റെ നിലനില്പിന് വേണ്ടി ഞങ്ങള്‍ വാദിക്കുന്നത്, അതിനുപുറകിൽ രാഷ്ട്രീയപരമായും, തന്ത്രപരമായും ഉള്ള കാരണം മാത്രമാണുള്ളത്.തന്ത്രപരമായ കാരണം, ജോർദ്ദാൻ വ്യക്തമായ അതിരുകൾ ഉള്ള പരമാധികാര രാജ്യം ആണ്. അതുകൊണ്ട് ഹൈഫയും, ജാഫ്ഫയും അവകാശപ്പെടാൻ ജോര്‍ദ്ദാനു കഴിയില്ല. എന്നാൽ ഒരു പലസ്തീനിയൻ എന്ന നിലയിൽ എനിക്ക് ഹൈഫയും, ജാഫ്ഫയും, ബേര്‍ശേബയും, ജറുസലേമും അവകാശപ്പെടാൻ കഴിയും. എങ്കിലും, പലസ്തീനിലെ അവകാശം ഞങ്ങള്‍ക്ക്‌ മടക്കി കിട്ടുന്ന അടുത്ത നിമിഷം, ഞങ്ങൾ ഒരു മിനുട്ട് പോലും താമസിക്കില്ല പാലസ്തീനെ ജോര്‍ദ്ദാനുമായി സംയോജിപ്പിക്കാൻ” (PLO executive committee member Zahir Muhsein, in a 1977 interview with the Dutch newspaper Trouw.)

1937-ലെ പീല്‍ കമ്മീഷനില്‍ മൊഴി കൊടുത്ത ഒരു പലസ്തീന്‍ നേതാവ്‌ പറഞ്ഞത് ഇങ്ങനെയാണ്: There is no such country [as Palestine]! ‘Palestine’ is a term the Zionists invented! There is no Palestine in the Bible. Our country was for centuries part of Syria.” (Auni Bey Abdul-Hadi, a local Arab leader, to the Peel Commission, 1937)പത്തുകൊല്ലം കഴിഞ്ഞ് 1947-ല്‍ ഐക്യരാഷ്ട്രസഭയില്‍ അറബ് ഹയര്‍ കമ്മിറ്റി നല്‍കിയ പ്രസ്താവന കണ്ടോളൂ:”Palestine was part of the Province of Syria… politically, the Arabs of Palestine were not independent in the sense of forming a separate political entity.” (The representative of the Arab Higher Committee to the United Nations submitted this in a statement to the General Assembly in May 1947)”It is common knowledge that Palestine is nothing but southern Syria.” (Ahmed Shuqeiri, later the chairman of the PLO, to the UN Security Council)ഇതാണ് ഇന്നത്തെ പലസ്തീനികളുടെ അസ്തിത്വം തേടിപ്പോകുമ്പോള്‍ നമുക്ക് കിട്ടുന്ന വസ്തുതകള്‍. ഈ വസ്തുതകളെ കണ്ണുമടച്ചു നിഷേധിച്ചു കൊണ്ടാണ് മതഭ്രാന്ത്‌ മൂത്ത് വട്ടായ ഇസ്ലാമിസ്റ്റുകളും നാല് വോട്ടിനു വേണ്ടി ആരെയും താങ്ങാല്‍ നടക്കുന്നവരും നമ്മുടെ മുന്നില്‍ ഓരോരോ കഥകളും കൊണ്ട് വരുന്നത്.

ഇനി നമുക്ക് വളരെ രസകരമായ ഒരു വസ്തുത കൂടി ശ്രദ്ധിക്കാം. ഇസ്രായേലിന്‍റെയും പലസ്തീനിന്‍റെയും നേതാക്കന്മാരുടെ ജന്മദേശങ്ങള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. ആരാണ് അധിനിവേശക്കാരെന്നും ആരാണ് സ്വദേശികള്‍ എന്നും നമുക്കന്നേരം കൂടുതല്‍ വ്യക്തമാകും:ബെഞ്ചമിന്‍ നെതന്യാഹു- ജനനം: 21 ഒക്ടോബര്‍ 1949, ടെല്‍ അവീവ്.എഹൂദ് ബരാക്- ജനനം: 12 ഫെബ്രുവരി 1942, മിഷ്മര്‍ ഹഷാരോണ്‍, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.ഏരിയല്‍ ഷാരോണ്‍- ജനനം: 26 ഫെബ്രുവരി 1928 ക്ഫാര്‍ മലാല്‍, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.എഹൂദ് ഓള്‍മര്‍ട്ട് – ജനനം: 30 സെപ്റ്റംബര്‍ 1945 ബിന്യാമിന-ഗിവത് ആദ, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.യിസ്ഹാക് റാബീന്‍-ജനനം: 1 മാര്‍ച്ച് 1922 ജെറുസലേം, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.ഇറ്റ്സാക് നാവോന്‍- (1977-1982 കാലത്തെ ഇസ്രായേല്‍ പ്രസിഡന്‍റ്) ജനനം: 9 ഏപ്രില്‍ 1921, ജെറുസലേം, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.ഏസര്‍ വെയ്സ്മാന്‍- (1993-2000 കാലത്തെ ഇസ്രായേല്‍ പ്രസിഡന്‍റ്) ജനനം: 15 ജൂണ്‍ 1924, ടെല്‍ അവീവ്, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.ഇനി നമുക്ക് അറബ്-പലസ്തീന്‍ നേതാക്കളെ നോക്കാം:യാസര്‍ അറഫാത്ത് – ജനനം: 24 ആഗസ്റ്റ്‌ 1929, കൈറോ, ഈജിപ്ത്.സായേബ് ഏറെക്കറ്റ്- ജനനം: ഏപ്രില്‍-28, 1955, ജോര്‍ദ്ദാന്‍ഫൈസല്‍ അബ്ദുല്‍ ഖാദര്‍ അല്‍-ഹുസൈനി- ജനനം: 1948, ബാഗ്ദാദ്, ഇറാഖ് SARI NUSSEIBEH- ജനനം: 1949, ഡമാസ്കസ്, സിറിയ.മഹ്മൂദ് അല്‍ സഹര്‍- ജനനം: 1945, കൈറോ, ഈജിപ്ത്. ഇസ്രായേലില്‍ ജനിച്ചു വളര്‍ന്ന ഇസ്രായേല്‍ നേതാക്കളെല്ലാം അന്തം കമ്മികളുടെയും ഇസ്ലാമിസ്റ്റുകളുടെയും കണ്ണില്‍ അധിനിവേശക്കാരാണ്. പക്ഷേ, ഈജിപ്തിലും സിറിയയിലും ഇറാഖിലും ജോര്‍ദ്ദാനിലും ജനിച്ചു വളര്‍ന്ന പലസ്തീന്‍ നേതാക്കളെല്ലാം തന്നെ തദ്ദേശീയരായ പാവങ്ങളും. ഇതിനേക്കാള്‍ വലിയ ഇരട്ടത്താപ്പുണ്ടോ…???. Article by – അനില്‍ കുമാര്‍ വി അയ്യപ്പന്‍

ഈ ആര്‍ട്ടിക്കിളിന്‍റെ ഒന്നാം ഭാഗം: അറബ് കുടിയേറ്റക്കാരായ ആധുനിക പാലസ്തീനികള്‍…? [ഭാഗം -1] – Pravasabhumi

Pravasabhumi Facebook

SuperWebTricks Loading...