ചൈനയുടെ ഔദാര്യം വേണ്ട: ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്ന് കാണാം കൈലാസം

Print Friendly, PDF & Email

പിത്തോരാഗഡ്(ഉത്തരാഖണ്ഡ്): മാനസരോവര്‍ തീര്‍ത്ഥാടനം പവിത്രകൈലാസ ദര്‍ശനവും മുടക്കിയ ചൈനീസ് ധാര്‍ഷ്ട്യത്തിന് ലിപുലേഖ് കുന്നിലേക്ക് പാതയൊരുക്കി ഇന്ത്യയുടെ മറുപടി. ഉത്തരാഖണ്ഡിലെ ലിപുലേഖ് കുന്നിന് മുകളില്‍ നിന്നാല്‍ വിദൂര തയില്‍ കൈലാസദര്‍ശനം സാധ്യമാകുമെന്ന സവിശേഷത പരിഗണിച്ചാണ് ഈ തീര്‍ത്ഥാടന പാത സജ്ജമാക്കിയത്.

കൈലാസ പര്‍വതത്തിന്റെയും മാനസരോവര്‍ തടാകത്തിന്റെയും ദര്‍ശനത്തിന് ചൈനയുടെ അനുമതിക്ക് കാത്തിരുന്ന ആ കാലവും പഴംകഥയാവുകയാണ്. ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്നുതന്നെ കൈലാസം കാണാം. ടിബറ്റിലേക്കുള്ള പ്രവേശന കവാടമായ ലിപുലേഖ് ചുരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പഴയ ലിപുലേഖ് കൊടുമുടി സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 18000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേന്ദ്ര സഹകരണത്തോടെ ലിപുലേഖ് ചുരം പൂര്‍ത്തിയാക്കിയതോടെ കൈലാസ്-മാനസരോവര്‍ യാത്ര ഈ വര്‍ഷം തന്നെ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനായിഓള്‍ഡ് ലിപുലേഖ് മുടിയില്‍ പുതിയ പാത നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം.

ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നാഭിധാങ്ങിന് തൊട്ടുമുകളില്‍ രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള ഓള്‍ഡ് ലിപുലേഖ് മുടിയില്‍ നിന്ന് ചില പ്രദേശവാസികളാണ് മഹാകൈലാസത്തിന്റെ വിദൂരദൃശ്യം ആദ്യം കണ്ടത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ പോയ ഉദ്യോഗസ്ഥരുടെ സംഘത്തിനും കെലാസ പര്‍വതത്തിന്റെ ദര്‍ശനം അനായാസം ലഭിച്ചുവെന്ന് ധാര്‍ചുലയിലെ എസ്ഡിഎം ദിവേഷ് ശശാനി പറഞ്ഞു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ചൈനയുടെ അനുമതി ലഭിക്കാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാനസരോവര്‍ തീര്‍ത്ഥാടനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം മുടങ്ങിയ കൈലാസ ദര്‍ശനമാണ് ലിപുലേഖ് ചുരത്തിന്റെ നിര്‍മാണത്തോടെ തീര്‍ത്ഥാടകര്‍ക്ക് സാധ്യമാകുന്നത്. തീര്‍ത്ഥാടകര്‍ക്കായി ഉത്തരാഖണ്ഡ് ഭരണകൂടം ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം താണ്ടാന്‍ യാത്രക്കാര്‍ക്ക് എളുപ്പമല്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇവിടെയെത്താനുള്ള വഴിയും ഉണ്ടാക്കാം. ഇതിനുപുറമെ വിനോദസഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്നും പിത്തോരാഗഡ് ജില്ലാ ടൂറിസം ഓഫീസര്‍ കീര്‍ത്തി ആര്യ പറഞ്ഞു.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...