നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും മെന്ന് ബിജെപി എംപി തേജസ്വി സൂര്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി യുടെ ബെംഗളൂരു സന്ദർശനം ബെംഗളൂരു സൗത്തിന് ഒരു നാഴികക്കല്ലായിരിക്കും. ദീർഘകാലമായി കാത്തിരുന്ന യെല്ലോ ലൈൻ മെട്രോ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുക മാത്രമല്ല, മെട്രോ ഫേസ് 3 ന് അദ്ദേഹം തറക്കല്ലിടുകയും ചെയ്യും – അദ്ദേഹത്തിന്റെ മൂന്നാം ടേമിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ മന്ത്രിസഭ അംഗീകാരം ലഭിച്ച പദ്ധതിയാണിത്,” സൂര്യ പറഞ്ഞു.
യെല്ലോ ലൈൻ മെട്രോ പദ്ധതി ഓഗസ്റ്റ് 15 ന് പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്ന സമയപരിധി പാലിക്കുന്നു. മെട്രോ ലൈൻ പൊതുജനങ്ങൾക്കായി വൈകാതെ തുറന്നുകൊടുക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ നിർബന്ധം മൂലമാണ് ഇത് സാധ്യമായതെന്ന് സൂര്യ പറഞ്ഞു.
₹5,056.99 കോടി ചെലവില്‍ നിര്‍മ്മിച്ച ആർവി റോഡിൽ നിന്ന് ബൊമ്മസാന്ദ്ര വരെയുള്ള 19.15 കിലോമീറ്റർ ദൂരം വരുന്ന യെല്ലോ ലൈനിൽ 16 സ്റ്റേഷനുകൾ ആണുള്ളത്. ആർവി റോഡ്, രാഗി ഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മന ഹള്ളി, ഹോംഗ്ര സാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗ സാന്ദ്ര, ഹൊസ റോഡ്, ബെരതേന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഇൻഫോസിസ് ഫൗണ്ടേഷൻ കൊണപ്പന അഗ്രഹാർ, ഹുസ്‌കൂർ റോഡ്, ഹെബ്ബ ഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് ഈ ലൈനിലെ സ്റ്റേഷനുകൾ.
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രകാരം, മെട്രോ ശൃംഖലയുടെ ബാക്കി ഭാഗങ്ങളുടെ പ്രവർത്തന സമയത്തിന് തുല്യമായ പുലർച്ചെ 5 മുതൽ രാത്രി 11 വരെ ഈ ലൈനിലെ ട്രെയിനുകൾ ഓടും. തുടക്കത്തില്‍, ട്രെയിനുകൾ 25 മിനിറ്റ് ഇടവേളകളിൽ ആയിരിക്കും ഓടുക. മൂന്ന് ഡ്രൈവറില്ലാ ട്രെയിൻ സെറ്റുകൾ നെറ്റ്‌വർക്കിൽ ഉണ്ടാകും. കൂടുതല്‍ ട്രെയന്ർ കോച്ചുകള്‍ എത്തുന്നതോടെ ട്രെയിന്‍ സര്‍വ്വീസുകളുടെ ഇടവേളകള്‍ കുറയും.