⚽ SPORTS

WWE വേദിയിലെ ഇന്ത്യന്‍ സാന്നിധ്യം – കവിത

ലോക റെസ്‌ലിംഗിൽ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യക്കാരിയും . WWEയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഹരിയാനക്കാരിയായ കവിതാ ദേവി . കവിത ഉൾപ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 32 ഓളം വനിതകളാണ് അടുത്ത മാസം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത് .

WWE യുടെ യംഗ് ക്ലാസിക്കിലാണ് കവിതാ ദേവി പങ്കെടുക്കുക. ജൂലൈ 13.14 തീയതികളിലായി ഫ്ലോറിഡയിലെ ഓർലാൻഡോയിലാണ് മത്സരം. ദുബായിൽ നടന്ന ട്രൈ ഔട്ടിൽ മികച്ച പ്രകടനം കാഴ്‍ചവെച്ചതോടെ കവിതയ്ക്ക് ടൂർണമെന്‍റിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

WWE യുടെ ആദ്യ വനിതാ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ഇന്ത്യൻ വനിതയെന്ന ബഹുമതിയിൽ അഭിമാനിക്കുന്നതായി കവിത പറഞ്ഞു . മികച്ച പ്രകടനം കാഴ്‍ചവെച്ച് ഭാരതത്തിന്‍റെ യശസ് ഉയർത്തുമെന്നും , ഭാരതത്തിലെ മറ്‍റ് സ്‍ത്രീകൾക്ക് പ്രചോദനമാകാൻ തനിക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തുമെന്നും കവിത വ്യക്തമാക്കി.

 

വീഡിയോ കാണാം 

 

Leave a Reply