ഡോക്‌സ്ആപ്പ്: വിരലൊന്നു തൊട്ടാല്‍ ചികിത്സ അരികെ

Print Friendly, PDF & Email

വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് ഇന്ത്യയിലെവിടെയുമുള്ള വിദഗ്ധ ഡോക്ടറോടു രോഗവിവരങ്ങള്‍ പറഞ്ഞ് മരുന്നിന്റെ കുറിപ്പടി വാങ്ങിക്കുക, താമസിയാതെ ആ മരുന്നുകള്‍ വീട്ടുപടിക്കല്‍ എത്തുക. ഇതൊരു ഓണ്‍ ലൈന്‍ ആശുപത്രിയെന്ന യാഥാര്‍ത്ഥ്യം. വിദഗ്ധ ഡോക്ട റെ ലഭിക്കാത്ത ഏത് സ്ഥലത്തും ഏതു സമയത്തും ചികിത്സ ല്യഭ്യമാക്കുവാന്‍ ഡോക്‌സ്ആപ്പ് എന്ന ആപ്ലിക്കേഷ നില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി.

ബാംഗ്ലൂരില്‍ ഡൊംലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്‌സ്ആപ്പ് എന്ന കാലഘട്ടത്തിന്റെ ഈ ഓണ്‍ലൈന്‍ ആശുപത്രിയില്‍ ഇന്ന് 2500ല്‍പരം രോഗികളാണ് ദിവസേന ചികിത്സ തേടിയെത്തുന്നത്. രാജ്യത്ത് ഇന്നു പ്രവര്‍ത്തി ക്കുന്ന ഏതൊരു പ്രമുഖ ഹോസ്പിറ്റല്‍ ശൃംഗലയിലും ആകെ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണ ത്തേക്കാള്‍ കൂടുതല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരലക്ഷത്തിലേറെ സ്ഥിരം ഉപഭോക്താക്കള്‍ ഡോക് സാപ്പിന് ഉണ്ട് എന്നു പറയുമ്പോള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്ഥാപനം നേടിയ ജനസ്വീകാര്യതയുടെ സൂചന മാ ത്രമേ ആകുന്നുള്ളു.

ഗൈനക്കോളജി, ഗ്യാസ് ട്രോ എന്ററോളജി, യൂറോളജി, കാര്‍ഡിയോളജി, ക്യാന്‍ സര്‍, പീഡിയാട്രിക് തുടങ്ങി പ്രധാനപ്പെട്ട 16 സ്‌പെഷ്യാലിറ്റികളിലായി വിവിധ ഭാഷകളറിയാവുന്ന 3000ത്തിലേറെ സ്‌പെഷിലൈസ്ഡ് ഡോക്ടര്‍മാരെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഈ ഓണ്‍ലൈന്‍ ആശുപത്രി. നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ഡോക്‌സ്ആപ്പ് ആപ്ലിക്കേഷനിലൂടെയോ ഡോക്‌സാപ്പിന്റെ വെബ് സൈറ്റില്‍ കയറിയോ രജിസ്റ്റര്‍ ചെയ്താല്‍ വിവിധ സ്‌പെഷ്യാലിറ്റികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംമ്പൂര്‍ണ്ണ വിവരങ്ങളടങ്ങിയ ലിസ്റ്റ് ലഭിക്കുകയായി. ഡോക്ടറെ തിരഞ്ഞെടുക്കാം. വീഡിയോചാറ്റ്‌വഴിയോ അല്ലെങ്കില്‍ ചാറ്റ് വഴിയോ രോഗവിവരങ്ങള്‍ പറയാം. മുന്‍കാല ചികിത്സ റിപ്പോര്‍ട്ടുകള്‍ നല്‍കാം. വിദഗ്‌ധോപദേശം തേടാം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ലാബ് പരിശോദനകളുടെ റിപ്പോര്‍ ട്ടുകള്‍ കൈമാറാം. ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ക്ക് ഈ ആപ്പു വഴിതന്നെ ഓര്‍ഡര്‍ നല്‍കാം. മരുന്നുകള്‍ താമസിയാതെ വീട്ടിലെത്തും. ലബോറട്ടറിപരിശോധന ആവശ്യമെങ്കില്‍ സാംപിള്‍ ശേഖരിക്കുന്നതിന് മൊബൈല്‍ യൂണിറ്റില്‍ ടെക്‌നീഷ്യന്‍ എത്തിച്ചേരും. പരിശോധനാ ഫലം പിന്നാലെ വീട്ടിലെത്തും. കിടത്തി ചികിത്സിക്കണമെങ്കില്‍ ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയും കണ്‍ സള്‍ട്ടിങ് ഫീസ് തിരികെ നല്‍കുകയും ചെയ്യും.

ഡോക്ടറുടെ കണ്‍സള്‍ട്ടിങ് ഫീസ് ഓണ്‍ലൈന്‍ ആയി തന്നെ പേ ചെയ്യാം. ഹോസ്പിറ്റലുകളില്‍ സ്‌പെഷ്യലിസ്റ്റുകള്‍ വാങ്ങുന്ന ഫീസിേനക്കാള്‍ കുറവാണ് ഇവിടെ ഫീസ്. ഓരോ ഡോക്ടര്‍മാരുടേയും വൈദിഗ്ധ്യം അനുസരിച്ച് അവരുടെ ഫീസ് നിരക്കുകളില്‍ വ്യത്യാസം വരും കാര്‍ഡി യോളജി പോലെയുള്ള വകുപ്പുകളിലെ വിദഗ്ധ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ബന്ധപ്പെടുന്നതിനുള്ള ഫീസ് 500 രൂപയാണ്.

ഇത്തരം ഒരു സംവിധാനം കൊണ്ടുള്ള നേട്ടങ്ങള്‍ പലതാണ്. 2016 ജൂണ്‍ 30ന് മെഡിക്കല്‍ കൗണ്‍സല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെയുള്ള ഡോക്ടര്‍മാരുടെ എണ്ണം കേവലം 9,889,22 മാത്രം. അതായത് 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്കുള്ളത് ഒരു മില്ല്യണ്‍ ഡോക്ടര്‍മാര്‍. അതില്‍ സ്‌പെഷിലിസ്റ്റുകളുടെ എണ്ണം ഒന്നര ലക്ഷത്തില്‍ താഴെ മാത്രം. ഈ ഡോക്ടര്‍മാരില്‍ 80 ശതമാനവും വന്‍ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കു ന്നത്. ഇന്ത്യയില്‍ ഡോക്ടര്‍ രോഗി അനുപാതം 1 :1600 ആണ്. ഗ്രാമങ്ങളില്‍ ഈ അനുപാത  വിത്യാസം വീണ്ടും കൂടും. നഗര കേന്ദ്രീകൃതമായി മെഡിക്കല്‍ മേഖല വളരുമ്പോള്‍ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും വിദഗ്ധ ഡോക്ടര്‍മാരില്ലാതെ നരകിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഡോക്‌സാപ്പ് ശ്രദ്ധേയമാവുന്നത്. ഏതു സമയത്തും എവിടെവച്ചും ഏതു വിഭാഗത്തില്‍പ്പെട്ട വിദഗ്ധ ഡോക്ടറേയും ബന്ധപ്പെടുവാനും ചികിത്സ തേടുവാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രസക്തി. രണ്ടാമതായി, രോഗത്തെ കുറിച്ചുള്ള ഒരു ഡോക്ടറുടെ നിഗമനം എപ്പോഴും ശരിയാകണമെന്നില്ല. പലപ്പോഴും രോഗത്തെക്കുറിച്ച് രണ്ടാമതൊരു ഡോക്ടറുടെ അഭിപ്രായം അനിവാര്യമായി വരും. ഇത്തരം സാഹചര്യത്തിലാണ് ഡോക്‌സാപ്പ് ശ്രദ്ധേയമാവുന്നത്. മറ്റൊന്ന്, ഡോക്ടറെ നേരില്‍ കണ്ട് രോഗവിവരങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുള്ളവരുണ്ട്. അവര്‍ക്ക് തികച്ചും സ്വകാര്യമായി ഡോക്ടറോട് ചികിത്സ തേടാന്‍ ഇത് ഉപകരിക്കുന്നു.

വിദഗ്ധ ചികിത്സാ സൗകര്യമോ ഡോക്ടറോ ഇല്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ക്കും മികച്ച ആരോഗ്യ സേവനം ലഭിക്കുന്നു എന്നതാണ് ഡോക്‌സാപ്പിന്റെ സവിശേഷത. ഈ സംവിധാനം ഉപയോഗിക്കുന്നവരില്‍ പകുതിയിലേറെ പേരും ചെറിയ ടൗണുകളില്‍ ഉള്ളവരാണെന്നത് ഇതു വെളിവാക്കുന്നു. കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും ഈ സൗകര്യം വിനിയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

മലയാളിയും സാങ്കേതിക വിദഗ്ധനുമായ സതീഷ് കണ്ണ ന്റെയും എഞ്ചിനീയറിങ് വിദ്യാഭ്യാസകാല സുഹൃത്ത് എന്‍ബാസ്‌കറിന്റേയും പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമായത്. കൊച്ചി വെല്ലിങ്ടണ്‍ ഐലണ്ടിലെ പോര്‍ട്ട് ട്രസ്റ്റിന്റെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചെന്നൈ ഐഐടിയില്‍ നിന്ന് 2012ല്‍ ബി ടെക്- എംടെക് പഠിച്ചിറങ്ങിയ സതീഷ് കണ്ണന് ടെക്‌നോളജിയില്‍ ആയിരുന്നു ഏറെ താല്‍പ്പര്യം. പഠിച്ചുകൊണ്ടിരിക്കവേ അഖിലേന്ത്യാ തലത്തില്‍ നടന്ന ന്യൂ ഇന്നോവേഷന്‍ മത്സത്തില്‍ പങ്കെടുത്ത് മൊബൈല്‍ ഫോണ്‍ ബേസ്ഡ് ഇസിജി തയ്യാറാക്കി 10000ഡോളര്‍ സമ്മാനം നേടിയിരുന്നു.ബ്ലൂടൂത്ത് വഴി ഫോണിലേക്കും പിന്നെ ഫോണ്‍വഴി ഡോക്ടറുടെ അടുത്തേക്കും സന്ദേശം എത്തിക്കുന്ന സാങ്കേതിക വിദ്യ ആയിരുന്നു അത്. ആരോഗ്യസംരക്ഷണത്തിന് സാങ്കേതിക വിദ്യഎങ്ങനെ നടപ്പാക്കാം എന്നതായിരുന്നു വിഷയം.

പഠന ശേഷം സതീഷ് കണ്ണന്‍ ഫിലിപ്‌സിന്റെ ഹെല്‍ത്ത് കെയര്‍ വിഭാഗത്തിലും സുഹൃത്തും ഡോക്‌സ്ആപ്പ് കോ ഫൗണ്ടറുമായ എന്‍ബാസ്‌കര്‍ ബാംഗ്ലൂര്‍ ഫോറസ് കമ്പനിയിലും ജോലി നേടി. ഇക്കാലത്താണ് യുകെ നിര്‍മ്മിതയായ കാത്ത്‌ലാബ് മെഷീന്‍ ഗുണ നിലവാരം കുറയാതെ വില കുറയ്ക്കുന്ന തരത്തില്‍ ഇന്ത്യയില്‍ പുനര്‍ നിര്‍മ്മിക്കുന്നതില്‍ വിജയിക്കുന്നത്.

ഡോക്ടര്‍മാരുമായുള്ള ഈ സഹവാസത്തിനിടയിലാണ് ചെറു നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ഡോക്ടര്‍മാരുടെ ക്ഷാമം സതീഷ് കണ്ണന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉയര്‍ന്ന ശമ്പളം കിട്ടിയാലും വന്‍ നഗര ങ്ങളിലെ ജീവിത സൗകര്യങ്ങള്‍ വിട്ടുപോകുവാന്‍ ഡോക്ടര്‍മാര്‍ താല്‍പ്പര്യം കാട്ടുന്നില്ല എന്ന് അദ്ദേഹം മനസിലാക്കി. ചെറു പട്ടണങ്ങളിലും വിദൂര ഗ്രാമങ്ങളിലുമുള്ളവര്‍ക്കും വിദഗ്ധ ഡോക്ടറുടെ സേവനം എങ്ങനെ ലഭ്യമാക്കാം എന്ന അന്വേഷണത്തില്‍ നിന്നാണ് ഡോക്‌സാപ്പ് എന്ന ആശയം ഉടലെടുത്തത്. പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ അതിനാവശ്യമായ ഒരു സോഫ്ട് വെയര്‍ ഉണ്ടാക്കുന്നതിന്റെ ശ്രമത്തിലായിരുന്നു. ഇതു തയ്യാറാക്കിയ ശേഷം ഇരുവരും ജോലി വിട്ട് ചെന്നൈ ഐഐടിയുടെ ഇന്‍കുബേഷന്‍ സെന്ററില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. പുതിയ ഇന്നോവേഷനുകള്‍ നടപ്പിലാക്കുവാനുളള ഐഐടിയുടെ പദ്ധതിയാണ് ഇന്‍ക്യുബേഷേന്‍ സെന്റര്‍.

ഐഐടിയില്‍ നല്ല പ്രസന്റേഷന്‍ നല്‍കിയതിനാല്‍ ലഭിച്ച അഞ്ചു ലക്ഷം രൂപയുടെ സഹായത്തോടെയായിരുന്നു 2013ല്‍കമ്പനിയുടെ ആരംഭം. ആറു സീറ്റായിരുന്നു ഐഐടി അനുവദിച്ചത്. പുതിയ ആശയത്തിന്റെ വിജയത്തില്‍ ആകൃഷ്ഠരായ ചിലര്‍ മുതല്‍മുടക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത് വളച്ചയുടെ നാഴികകല്ലായി. ഇതേ തുടര്‍ന്ന് 2014 ഓഗസ്റ്റില്‍ 20 തൊഴിലാളികളെ നിയമിച്ചുകൊണ്ട് ബാംഗ്ലൂരിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി. യുഎസ് സ്ഥാപനമായ ബെസമ്മര്‍ വെന്‍ചര്‍ ക്യാപിറ്റല്‍ സ്, ജപ്പാനിലെ റീ ബ്രൈറ്റ് കമ്പനി തുടങ്ങിയ വന്‍കിട വിദേശ കമ്പനികള്‍ ഡോക്‌സ്ആപ്പില്‍ മൂലധനം നിക്ഷേപിക്കുവാന്‍ തയ്യാറായതോടെ 150ല്‍പരം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമായി ഡോക്‌സാപ്പ് വളര്‍ന്നു. അടുത്ത വര്‍ഷത്തോടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുവാനും പ്രതിദിനം ചികത്സ തേടി 10,000ത്തോളം രോഗികള്‍ എത്തുന്ന തലത്തിലേക്ക് വളര്‍ത്തുവാനും, ഡോക്‌സാപ്പിലൂടെ സേവനം ചെയ്യുന്ന വിദഗ്ധ ഡോക്ടര്‍ മാരുടെ എണ്ണം ഇന്നുള്ളതിന്റെ ഇരട്ടിയാക്കുവാനുമുള്ള ശ്രമത്തിലാണ് ഡോക് സാപ്പ്. മൂന്ന് ഐഎസ്ഒ സര്‍ ട്ടിഫിക്കറ്റും ടെലി-
ഓണ്‍ ലൈന്‍ മെഡിസിന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുള്ള ഡോക്‌സാപ്പ് ആതുരമേഖലയില്‍ ഒരു അത്ഭുതമായി മാറികൊണ്ടിരിക്കുകയാണ്. അതോടൊപ്പം ന്യൂ ജെന്‍ ചികിത്സയുടെ മുഖമുദ്രയും.

https://www.docsapp.in  /  Ph: +91 80461-50105  /  Email: help@docsapp.in 

Pravasabhumi Facebook

SuperWebTricks Loading...