കര്‍ണ്ണാടക നാടകത്തിന് അന്ത്യം. കുമാരസ്വാമി വിശ്വാസ വോട്ട് നേടി
കര്‍ണ്ണാടക നാടകത്തിന് അന്ത്യം. കുമാരസ്വാമി വിശ്വാസ വോട്ട് നേടി
കര്‍ണ്ണാടക നാടകത്തിന് അന്ത്യം. പ്രതീക്ഷിച്ചതുപോലെ തന്നെ കുമാരസ്വാമി വിശ്വാസ വോട്ട് നേടി. ബി.ജെ.പി അംഗങ്ങള്‍ ബഹിഷ്‌കരിച്ച വോട്ടെടുപ്പില്‍ 117 എം.എല്‍.എമാരാണ് വിശ്വാസപ്രമേയത്തെ അനുകൂലിച്ചത്. വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് യെദ്യൂരപ്പയും സംസാരിച്ചു. യെദ്യൂരപ്പ സംസാരിച്ചു കഴിഞ്ഞതിനുപിന്നാലെ ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ബിജെപിയുടെ 104 അംഗങ്ങളാണ് വോട്ടെടുപ്പിന് നില്‍ക്കാതെ ഇറങ്ങിപ്പോയത്. നേരത്തെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെ പിന്‍വലിച്ചുകൊണ്ട് വോട്ടെടുപ്പില്‍ നിന്ന് ബി.ജെ.പി പിന്മാറിയിരുന്നു. കോണ്‍ഗ്രസിലെ കെ.ആര്‍ രമേശ് കുമാറാണ് സ്പീക്കര്‍.
കര്ണാടകവും പിടിച്ചെടുത്ത് ബി.ജെ.പി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 106 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 74 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 35 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്
കര്‍ണാടകത്തില്‍ ബിജെപി തരംഗം;സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റു
LIVE UPDATE May 15, 2018 @ 11:36AM
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി തരംഗം ആഞ്ഞുവീശിയപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അമരക്കാരനുമായ സിദ്ധരാമയ്യയും തോറ്റു. സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റു.
കര്‍ണാടകയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് ; 119 മണ്ഡലങ്ങളില്‍ മുന്നില്‍
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 119 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 60 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 41 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്
കര്‍ണാടകയില്‍ ബിജെപിക്ക് വൻ മുന്നേറ്റം; 107 മണ്ഡലങ്ങളില്‍ മുന്നില്‍
LIVE UPDATE May 15, 2018 @ 07:36AM
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 219 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 107 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 67 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 45 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി ഫലസൂചനകൾ പുറത്തുവരുന്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 214 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 100 മണ്ഡലങ്ങളില്‍ ബിജെപിയും 74 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 40 ഇടത്ത് ജെഡിഎസും മുന്നിട്ടുനില്‍ക്കുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം;ബി.ജെ.പി മുന്നേറുന്നു
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി ഫലസൂചനകൾ പുറത്തുവരുന്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 187 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 82 മണ്ഡലങ്ങളില്‍ ബിജെപിയും 80 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 25 ഇടത്ത് ജെഡിഎസും മുന്നിട്ടുനില്‍ക്കുന്നു.
തീരദേശ മേഖലകളിൽ ബിജെപി മുന്നിട്ടു നിൽക്കുന്നു. ഹൈദരാബാദ് കർണാടകത്തിൽ കോൺഗ്രസ് പിന്നിട്ടു നിൽക്കുകയാണ്. മൈസൂരു ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ജെഡിഎസ് നിർണായക ശക്തിയാകുകയാണ്. കഴിഞ്ഞ തവണത്തേതിനേക്കാളും ശക്തമായ മുന്നേറ്റമാണ് ജെഡിഎസ് ഇവിടങ്ങളിൽ നടത്തുന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ പിന്നിലാണ്. ചാമുണ്ഡേശ്വരിയിലാണ് അദ്ദേഹം പിന്നിലായത്. ബദാമിയിൽ ശ്രീരാമുലുവിനെതിരേ അദ്ദേഹം മുന്നിട്ടു നിൽക്കുകയാണ്.
കർണാടകയിൽ പോളിംഗ് 56% ആശങ്കയോടും പ്രതീക്ഷയോടും കോൺഗ്രസ്സും ബി.ജെ.പി യും.
Karnataka Election Live Update, May 12, 2018 @ 06:00pm
കർണാടകയിൽ പോളിംഗ് 56 % ആശങ്കയോടും പ്രതീക്ഷയോടും കോൺഗ്രസ്സും ബി.ജെ.പി യും. കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ കൂടി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവേ സമാധാന പരമാണ്.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഷിമോഗയിലെ ഷികര്‍പൂര്‍ പോളിംഗ് സ്‌റ്റേഷനിലാണ് യെദ്യൂരപ്പ വോട്ട് രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സദാനന്ദ ഗൗഡ പുട്ടൂരില്‍ വോട്ട് രേഖപ്പെടുത്തി.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വര, മന്ത്രിമാരായ കെ.ജെ. ജോര്‍ജ്, യു. ടി. ഖാദര്‍, രാമലിംഗറെഡ്ഡി, ബി.എം. പാട്ടീല്‍, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര, ബി.ജെ.പി. നേതാക്കളായ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കെ.എസ്. ഈശ്വരപ്പ, ആര്‍. അശോക്, സോമശേഖരറെഡ്ഡി, ജനതാദള്‍- എസ് സ്ഥാനാര്‍ഥിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ എന്നിവരാണ് മത്സരിക്കുന്നവരില്‍ പ്രമുഖര്‍.
കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 26%…
Karnataka Election Live Update, May 12, 2018 @ 09:00
ഴുമണിക്കു തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് തിരഞ്ഞെടുപ്പ്
ബി.ജെ.പി തന്നെ ജയിക്കും, 17 ന് സത്യപ്രതിജ്ഞ ചെയ്യും- യെദ്യൂരപ്പ.
Karnataka Election Live Update,May 12, 2018 @ 09:30
തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ഡല്‍ഹിയിലേക്ക് പോകും. 17നായിരിക്കും സത്യപ്രതിജ്ഞ
കര്‍ണാടക തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കാന്‍ കേരളാ പോലീസും
Karnataka Election Live Update,May 12, 2018 @ 08:00
ബെംഗളൂരുവില്‍ സി.ആര്‍.പി.എഫിന്റെ 45 കമ്പനികളും കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസിന്റെ 52 പ്ലാറ്റൂണുകളും ദ്രുതകര്‍മസേനയുടെ ഒരു കമ്പനിയും നിലയുറപ്പിച്ച…
കര്‍ണ്ണാടകം ഇന്ന് പോളിങ് ബൂത്തിലേക്ക്.
Karnataka Election Live Update,May 12, 2018 @ 01:00
രാജ്യം കാതോര്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുന്ന അഞ്ചു വര്‍ഷം തങ്ങളെ ആരു ഭരിക്കുമെന്ന കര്‍ണ്ണാടക ജനത ഇന്ന് വിധി എഴുതും. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ആകെയുള്ള 224 സീറ്റുകളില്‍ 222 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. 2654 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 15നാണ് വോട്ടെണ്ണല്‍. 4 കോടി 96 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാണുള്ളത്. 56,696 പോളിങ് ബൂത്തുകളില്‍ 450 എണ്ണം സ്ത്രീകള്‍ നിയന്ത്രിക്കുന്നവയാണ്. 12,000 ബൂത്തുകളാണ് പ്രശ്‌ന ബാധിതം. ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാചുമതല.
ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും കൂടാതെ ജെ.ഡി.എസ്സും മത്സര രംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചതിന്റെ പേരില്‍ ജയനഗര്‍ മണ്ജലത്തില്‍ തിരഞ്ഞെടുപ്പ് നടക്കില്ല. അതോടൊപ്പം രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ അവസാന നിമഷത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചു. വ്യാജ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈമാസം 28ന് നടക്കും.
നിലവില്‍ 119 അംഗളാണ് നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 42ഉം ജെ.ഡി.എസ്സിന് 29ഉം അംഗങ്ങളാണുള്ളത്. സിദ്ധരാമയ്യുടെ വ്യക്തിപ്രഭാവവും ഭരണവിരുദ്ധവികാരമില്ലാത്തതും ലിംഗായത്ത് മഠാധിപതികളുടെ പരസ്യ പിന്തുണയുമാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍. സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്. പല സര്‍വേകളും 90 മുതല്‍ 118 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.