വീനർബർഗർന്‍റെ പോറോതെർമം സ്‌മാർട്ട് ബ്രിക്ക്‌സ് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ കാർബൺ ഘടകങ്ങള്‍ ഉള്ള ബ്രിക്സ്.
പ്രശസ്ഥ കളിമ്ണ്‍ ബ്രിക്സ് നിര്‍മ്മാതാക്കളായ വീനര്‍ ബെര്‍ഗര്‍ ഇന്ത്യയുടെ മുൻനിര ഉൽപ്പന്നമായ സ്മാര്‍ട്ട് ബ്രിക്സ് അടുത്തിടെ നടത്തിയ ലൈഫ് സൈക്കിൾ അനാലിസിസിൽ (LCA) ഏറ്റവും നല്ല പാരിസ്ഥിതിക അനൂകൂല ബ്രിക്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ (EN 15804+A2 & ISO 14025 / ISO 21930) പാലിച്ചുകൊണ്ട് എൽസിഎ, വിവിധ വാളിംഗ് മെറ്റീരിയലുകളുടെ ഗ്ലോബൽ വാമിംഗ് പൊട്ടൻഷ്യൽ (GWP) വിലയിരുത്തി ആയിരുന്നു പരിശോദന. അസംസ്‌കൃത വസ്തുക്കളുടെ ഉത്ഖനനം മുതൽ നിർമ്മാണ പ്രക്രിയ, ഗതാഗതം, ഇൻസ്റ്റാളേഷൻ, ഉപയോഗത്തിൻ്റെ അവസാന ഘട്ടങ്ങൾ വരെയുള്ള ഉൽപ്പന്നത്തിൻ്റെ മുഴുവൻ ജീവിത ചക്രവും പരിശോദനക്ക് വിധേയമായി.
Porotherm Smart Bricks ഉൾപ്പെടെ Porotherm HP, Porotherm Plus, FB Exteria, Grinded Bricks എന്നിവ ഒരു ടണ്ണിന് 97.103 Kg CO2e എന്ന ശ്രദ്ധേയമായ GWP കാണിച്ചു, ഇത് മറ്റ് വസ്തുക്കളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. LCA റിപ്പോർട്ട് പ്രകാരം 150 വർഷമാണ് പൊറോതെർമിൻ്റെ ആയുസ്സ്. Porotherm Vs മറ്റ് മതിലിംഗ് മെറ്റീരിയലുകൾഎൽസിഎ പ്രകാരം മറ്റ് വാളിംഗ് സാമഗ്രികളുമായി താരതമ്യം ചെയ്യുമ്പോൾ പോറോതെർമിൻ്റെ ആഗോളതാപന സാധ്യത (GWP) വളരെ കുറവാണ്.
ഓട്ടോക്ലേവ്ഡ് കോൺക്രീറ്റ്: 230 കി.ഗ്രാം CO2e/ടൺ ഉം കത്തിച്ച കളിമൺ ഇഷ്ടികകൾ: 330 കി.ഗ്രാം CO2e/ടൺഉംകോൺക്രീറ്റ് : 400 കി.ഗ്രാം CO2e/ടൺഉംഉറപ്പിച്ച കോൺക്രീറ്റ് മതിൽ: 800 കി.ഗ്രാം CO2e/ടൺ.ഉം എന്ന കണക്കില്‍ ആയിരിക്കെ പോറോതെർമെം (Porotherm) ഇഷ്ടികക്ക് 97.103 Kg CO2e/ടൺ മാത്രമാണ് താപന സാധ്യത സാധാരണ 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വസതിക്ക്, ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, പൊറോതെർമിൻ്റെ മൊത്തം കാർബൺ 1491 ആണ്. അതേസമയം ഓട്ടോക്ലേവ്ഡ് കോൺക്രീറ്റിന് 3172ഉം, ബേൺഡ് ക്ലേ ബ്രിക്സ്ന് 21133ഉം കോൺക്രീറ്റ് ബ്ലോക്കുകൾക്ക് 18401ഉം 52277 ഉം ആണ് താപനം
കാർബൺലെ ഈ ഗണ്യമായ കുറവ് സുസ്ഥിരതയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കാണിക്കുന്നു,” എന്ന് വീനർബർഗർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശ്രീ മൊണ്ണണ്ട അപ്പയ്യ പറഞ്ഞു. “കന്പനിയുടെ പാരിസ്ഥിതിക ബോധമുള്ള സമീപനം പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ ഞങ്ങളെ സഹായിക്കുന്നു. ഹരിത ഭാവിയിലേക്ക് സംഭാവന ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അദ്ദഹം പറഞ്ഞു.
പോറോതെർമിൻ്റെ നിര്‍മ്മാണത്തിന് കല്ല്, സ്ലറി, നെല്ല് തുടങ്ങിയവയുടെ 90% റീസൈക്കിൾ ചെയ്ത മാലിന്യം ഉള്‍പ്പെടുത്തിക്കൊണ്ടാണ്. ടാങ്ക് കളിമണ്ണ് ഡീ-സിൽറ്റിംഗ് സമയത്ത് ടാങ്കുകളിൽ നിന്നും തടാകങ്ങളിൽ നിന്നും നീക്കം ചെയ്ത ചെളിഉപയോഗിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ 10% മാത്രമാണ് കളിമൺ ഖനികളിൽ നിന്ന് ലഭിക്കുന്ന കളിമണ്ണ് ഉപയോഗിക്കുന്നത്. റീസൈക്കിൾ ചെയ്ത വസ്തുക്കളുടെ ഈ നൂതനമായ ഉപയോഗം മാലിന്യത്തെ ഗണ്യമായി കുറയ്ക്കുകയും ഉൽപ്പന്നത്തിൻ്റെ പാരിസ്ഥിതിക അനുകൂലനം കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം മാലിന്യ നിർമാർജന ചെലവ് കുറക്കുകയും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം കൂട്ടുകയും കുറഞ്ഞ ഊർജ്ജ ഉപഭോഗത്തിലൂടെ ഊര്‍ജ്ജസംരക്ഷണം നടപ്പിലാക്കുകയും ചെയ്യുന്നു.
പ്രാദേശികമായി ലഭ്യമായ അസംസ്കൃത വസ്തുക്കളും ഊർജ്ജവും കാര്യക്ഷമമായി ഉപയോഗിച്ച് ഉപഭോക്താവിനെ മനസ്സിൽ വെച്ചുകൊണ്ട് നിര്‍മ്മിക്കുന്ന പോറോതെർം സ്‌മാർട്ട് ബ്രിക്ക്‌സ് കാലത്തിനനുസരിച്ച് പുരോഗമിച്ച്, ആർക്കിടെക്‌റ്റുകൾ, ഡെവലപ്പർമാർ, ബിൽഡർമാർ എന്നിവരുടെ ഡിസൈൻ ആവശ്യകതകൾ നിറവേറ്റുക എന്നതാണ് വീനർബർഗർ ഇന്ത്യയുടെ ലക്ഷ്യം.