രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിൻ്റെ 23-ാമത് ഗവർണറായി ചുമതലയേറ്റു.

Print Friendly, PDF & Email

കേരളത്തിൻ്റെ 23-ാമത് ഗവർണറായി 2025 ജനുവരി 2-ന് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. ഗോവയിലെ വാസ്കോഡ ഗാമയിലുള്ള സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെട്രിക്കുലേഷൻ പൂർത്തിയാക്കിയ അർലേക്കർ വാസ്കോഡ ഗാമയിലെ എംഇഎസ് കോളേജിൽ കൊമേഴ്സിൽ ബിരുദം നേടി.

2002ല്‍ ഗോവ നിയമസഭയിലെ അംഗമായ അദ്ദേഹം 2012 മുതൽ 2017 വരെ ഗോവ നിയമസഭയുടെ സ്പീക്കർായി സേവനമനുഷ്ടിച്ചു. ഈ കാലഘട്ടത്തിലാണ് കടലാസ് രഹിത സമ്പ്രദായം സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അസംബ്ലിയാക്കി ഗോവ നിയമസഭയെ മാറ്റുന്നത്. ഗോവയിൽ വനം-പരിസ്ഥിതി, പഞ്ചായത്തിരാജ് മന്ത്രിയായും പ്രവർത്തിച്ചു.

2021 ജൂലൈയിൽ, ശ്രീ അർലേക്കർ ഹിമാചൽ പ്രദേശിൻ്റെ 21-ാമത്തെ ഗവർണറായി നിയമിതനായി, 2023 വരെ അദ്ദേഹം ആ പദവി വഹിച്ചു. 2023 ഫെബ്രുവരിയിൽ, ബിഹാറിൻ്റെ 30-ാമത് ഗവർണറായി അദ്ദേഹം ചുമതലയേറ്റു, അവിടെ അദ്ദേഹം പൊതുസേവനത്തോടുള്ള പ്രതിബദ്ധത തുടർന്നും പ്രകടിപ്പിച്ചു.

അനഘയാണ് അർലേക്കർന്‍റെ ഭാര്യ. അർലേക്കർ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്: മകൾ അദിതി കുൽക്കർണിയും മകൻ അമോഗ് അർലേക്കറും.1954 ഏപ്രിൽ 23-ന് ഗോവയിലെ പനാജിയിൽ വിശ്വനാഥ് അർലേക്കറിൻ്റെയും തിലോമത്തമയുടേയും മകനായാണ് അർലേക്കർ ജനിച്ചത്.