കൊവിഡ് വ്യാപനം അതിരൂക്ഷം. കേരളത്തിലും കര്‍ണ്ണാടകയിലും ലോക്‍ഡൗണ്‍ നീട്ടി.

Print Friendly, PDF & Email

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലും കേരളത്തിലും ലോക്ക്ഡൗണ്‍ നീട്ടി. കര്‍ണ്ണാടകയില്‍ ജൂണ്‍ 7 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുക. കേരളത്തിലാകട്ടെ മെയ് 30 വരേയും. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.

കേരളത്തില്‍ പ്രതിദിന മരണസംഖ്യ ഏറ്റവും ഉയർന്ന ദിവസമാണിന്ന്. 142 പേരാണ് ഇന്ന് കോവിഡിന് കീഴടങ്ങിയത്. 29,673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആ‍ർ 23.3 ശതമാനമാണ്. 32218 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9,591 കേസുകള്‍ ബംഗളൂരു നഗരത്തില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 353 പേര്‍കൂടി രോഗബാധയേറ്റ് മരിച്ചതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കര്‍ണ്ണാടകയില്‍ 5,14,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2,89,131 കേസുകളും ബാംഗ്ലൂരിലാണ്.

  •  
  •  
  •  
  •  
  •  
  •  
  •