വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇനി വാട്സ് ആപ്പ് വഴിയും.

Print Friendly, PDF & Email

അന്തർ സംസ്ഥാന- രാജ്യാന്തര യാത്രകൾക്കടക്കം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാകുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇപ്പോൾ നിമിഷങ്ങൾക്കകം വാട്ട്‌സ്ആപ്പ് വഴി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. +91 9013151515 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക. ‘കൊവിഡ് സർട്ടിഫിക്കറ്റ്’ എന്ന് ആ നമ്പരിലേക്ക് വാട്ട്സ്ആപ്പിൽ സന്ദേശം അയക്കുക. പിന്നീട് ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുക, നിങ്ങൾക്ക് നിമിഷങ്ങൾക്കുളളിൽ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കും” MyGov കൊറോണ ഹെൽപ് ഡെസ്ക് വഴിയോ https://selfregistration.cowin.gov.in/ എന്ന വെബ്സൈറ്റ് വഴിയോ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പുറമേയാണ് പുതിയ സംവിധാനം ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •