രാജ്യത്തിന്റെ തേജസ്‌ ഉയര്‍ത്തി ഇന്ത്യയുടെ “ തേജസ്‌ “

ഇന്ത്യ സ്വന്തമായ് വികസിപ്പെച്ചെടുത്ത ലഘു യുദ്ധ വിമാനത്തില്‍ പറന്ന് സിംഗപ്പൂര്‍ പ്രധിരോധ മന്ത്രി നെങ് ഹാന്‍. ഈറ്റവും മികച്ചതും അതി മനോഹരവും എന്നാണ് നെങ് ഹാന്‍ തേജസിനെ ക്കുറിച്ച് വിശേഷിപ്പിച്ചത്‌.

വശ്യം മനോഹരം ..!!!! സിംഗപ്പൂര്‍ പ്രധിരോധ മന്ത്രി നെങ് ഹാന്‍ തേജസില്‍

പശ്ചിമബംഗാളിലെ കലൈക്കുണ്ട എയര്‍ ബേസില്‍ നിന്നാണ് നെങ് ഹാന്‍ തേജസില്‍ പറന്നത്. യുദ്ധവിമാനത്തില്‍ പറക്കുന്നതുപോലെയല്ല, കാറില്‍ സഞ്ചരിക്കുന്നത് പോലെ ലഘുവായ്‌ അനുഭവപ്പെട്ടു എന്നാണ് നെങ് ഹാന്‍ പിന്നീട് വാര്‍ത്താ ലേഖകരോട് പറഞ്ഞത്.

ബഹ്റിന്‍ എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച തേജസ് കണ്ട് സിംഗപ്പൂര്‍ അധികൃതര്‍ക്ക് അത് വാങ്ങാനുള്ള താത്പര്യം അറിയിച്ചതായി പ്രതിരോധവകുപ്പ് വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇതോടെ ആഗോള വിപണിയില്‍ “ തേജസിന് “ മാത്രമല്ല , ഭാരതത്തിനും തേജസ്‌ കൂടിയെന്നാണ് പ്രധിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Leave a Reply