സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിയിലധികം കേസുകളും കേരളത്തിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 14ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ അന്‍പത് ശതമാനം വര്‍ധിപ്പിക്കും.
കടകളില്‍ പോകുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയിലും ഇളവ് വരുത്തി. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ വീട്ടിലില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മറ്റുമാര്‍ഗമില്ലെങ്കില്‍ കടയില്‍ പോകാം.
ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. വഴിയോര കച്ചവടത്തിന് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശിക്കാം. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കടകളില്‍ പോകുന്നതിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനങ്ങള്‍.
ദേശീയ നിരക്കിൽ പ്രതിദിന കേസുകൾ കുറയുമ്പോഴും കേരളത്തിൽ മാറ്റം പ്രകടമാകുന്നില്ല. സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മൂപ്പതിനായിരത്തിൽ താഴെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 51.51 ശതമാനം കേസുകളും കേരളത്തിലാണ്.ഒരു ലക്ഷത്തിലധികം പേർ ചികിത്സയിൽ ഉളളതും കേരളത്തിൽ മാത്രം.

