അപ്ടെക്‍: കംമ്പ്യൂട്ടര്‍ പഠനത്തില്‍ ഇന്ത്യയിലെ അവസാന വാക്ക്
കംമ്പ്യൂട്ടര്‍ പഠനത്തില്‍ ഇന്ത്യയിലെ അവസാന വാക്കാണ് അപ്ടെക്‍. പ്രാഥമിക കംമ്പ്യൂട്ടര്‍ പാഠങ്ങള്‍ തുടങ്ങിഏറ്റവും സങ്കീര്‍ണ്ണമായ സോഫ്റ്റ് വെയര്‍ പാഠങ്ങളില്‍ വരെ ക്ലാസുകള്‍ നടത്തുകയും അതോടൊപ്പം പഠിതാക്കള്‍ക്ക് 100ശതമാനം ജോലിഉറപ്പു നല്‍കുകയും ചെയ്യുന്നു എന്നതാണ് അപ്ടെക്‍നെ വിദ്ധ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട സ്ഥാപനമാക്കി മാറ്റിയിരിക്കുന്നത്. 1986ല്‍ആരംഭിക്കുകയും ഇന്ന് ലോകം മുഴുവനും സാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്ത ഈ സ്ഥാപനം ഇന്ന് ലോകത്തിലെ തന്നെ എണ്ണപ്പെട്ട വിദ്ധ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. 45ലേറെ രാജ്യങ്ങളില്‍ 1300ലേറെ സെന്‍ററുകളിലായി രണ്ടരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കംമ്പ്യൂട്ടര്‍ പരിജ്ഞാനത്തിന്‍റെ വിവിധ മേഖലകളില്‍ വൈദിഗ്ധ്യം നേടിയവരായി പുറത്തുവരുന്നത്. വിവിധ മേഖലകളില്‍ വൈദിഗ്ധ്യം നേടിയ 70 ലക്ഷത്തിലേറെ വിദഗ്ധരെ ആണ് ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് ഇന്നവരെ അപ്ടെക്‍ സംഭാവന ചെയ്തിരിക്കുന്നത്.

ചെയര്‍മാന്‍
വിവിധതരം കോഴ്സുകള്‍ നടത്തുന്ന അപ്ടെക്‍ കോഴ്സുകളുടെ സുഖമമായ നടത്തിപ്പിനായി വിവിധ മാനേജ്മെന്‍റിന്‍റെ കീഴില്‍ വിത്യസ്ഥ കോഴ്സുകളായി തിരച്ചിരിക്കുകയാണ്. അരീന ആനിമേഷന്‍, അപ്ടെക്‍ ലേര്‍ണിങ്, ലക്മേ അക്കഡമി, അപ്ടെക്‍ മൊണ്‍ടാന, തുടങ്ങിയവയാണ് അപ്ടെക്‍ന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
അരീന ആനിമേഷന്‍: ആനിമേഷന്‍, വിഎഫ്എക്സ്, വെബ് ക്ഷ ഗ്രാഫിക്സ്, ഡിജിറ്റല്‍ ഡിസൈന്‍, ബ്രോഡ്കാസ്റ്റ്, മള്‍ട്ടീ മീഡിയ തുടങ്ങി ഒട്ടേറെ കോഴ്സുകളാണ് അരീന ആനിമേഷന്‍ന്‍റെ കീഴില്‍ നടത്തിവരുന്നത്. ഇംഗ്ലീഷ് സിനിമകളടക്കം നിരവധി സിനിമകള്‍ക്കാണ് അരീന ആനിമേഷനിലെ വിദ്ധ്യാര്‍ത്ഥികള്‍ സ് സ്പെഷ്യല്‍ ഇഫ്ക്ടു നല്‍കിയിരിക്കുന്നത്.
അപ്ടെക്‍ ലേര്‍ണിങ്ങ്:
ആധുനിക ലോകത്ത് അനിവാര്യമായ ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‍നോളജി, ഏവിയേഷന്‍ & ഹോസ്പിറ്റാലിറ്റി, ബാങ്കിങ് & ഫിനാന്‍സ്, ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്കിങ്ങ്, ഇംഗ്ളീഷ് ലാങ്ഗ്വേജ് & കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കോഴ്സുകളാണ് അപ്ടെക്‍ ലേര്‍ണിങ്ങ്ന്‍റെ കീഴില്‍ നടത്തിവരുന്നത്.
ലക്‍മേ അക്കഡമി: അന്തരാഷ്ട്ര നിലവാരമുള്ള വൈവിധ്യമേറിയ ബ്യൂട്ടി കോഴ്സുകളാണ് ലക്‍മേ അക്കഡമിയുടെ കീഴില്‍ നടത്തിവരുന്നത്.
അപ്ടെക്‍ മൊണ്‍ടാന: അന്തരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന പ്രീസ്കൂളുകളുടെ ഒരു ശൃംഗലയാണ് ആപ്ടെക്‍ മോണ്‍ടാന ഇന്‍റര്‍നാഷണല്‍
ഈ കോഴ്സുകളോടൊപ്പംകോര്‍പ്പറേറ്റ് കന്പനികള്‍ക്കാവശ്യമായ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കോര്‍പ്പറേറ്റ് ട്രെയിനിങ് കോഴ്സുകളും കോര്‍പ്പറേറ്റുകള്‍ക്കനിവാര്യമായ ഓണ്‍ലൈന്‍ സെക്യൂരിറ്റി ടെസ്റ്റിഹങ്ങ് കോഴ്സുകളും അപ്ടെക്‍ന്‍റെ കീഴില്‍ നടത്തിവരുന്നുണ്ട്.

അസി.വൈസ് പ്രസിഡന്‍റ്
ബിസിനസ് ഡവലപ്മെന്‍റ്
പ്രശസ്ഥ വ്യവസായി രാകേഷ് ജുഹ്ന്‍ജുഹ്ന്‍വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്ടെക്‍ ഒരു വ്യവസായം എന്നതിലുപരി ഒരു ചാരിറ്റി സ്ഥാപനമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതിനാല്‍ തന്നെ മറ്റ് സ്ഥാപനങ്ങളെ അപേഷിച്ച് താരതമ്യേന ഫീസ് നിരക്ക് അപ്ടെക്ല്‍ കുറവാണ്. കൂടാതെ നിര്‍ദ്ധന വിദ്ധ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഫീസിളവുകളും ചെയ്തുവരുന്നു.
അപ്ടെക്‍ന്‍റെ ബഹുഭൂരിപക്ഷം സെന്‍ററുകളും ഫ്രാഞ്ചൈസ് രൂപത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് അപ്ടെക്‍ സ്ഥാപനങ്ങളുടെ ദക്ഷിണേന്ത്യന്‍ ചുമതല വഹിക്കുന്ന ഷാജന്‍ സാമുവല്‍ പറയുന്നു. പ്രമുഖ നഗരങ്ങള്‍ വിട്ട് ചെറുകിട നഗരങ്ങളിലേക്കും അപ്ടെക്‍ സെന്‍ററുകള്‍ സ്ഥാപിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി എന്ന് ഷാജന്‍ സാമുവല്‍ പറയുന്നു. കേരളത്തില്‍ പുനലൂര്‍ സ്വദേശിയാണ് ഷാജന്‍ സാമുവല്‍.

