യൂട്യൂബ് ചാനല്‍ എങ്ങനെ തുടങ്ങാം. എങ്ങനെ വരുമാനം നേടാം.

Print Friendly, PDF & Email

14 വര്‍ഷം മുൻപ്, 2007ല്‍ അവതരിപ്പിച്ചതാണ് യൂട്യൂബ് വൈപിപി (YouTube Partner Program). ഇന്ന്, മുഴുവന്‍ സമയ ജോലി പോലും ഉപേക്ഷിച്ചു യൂട്യൂബ് വിഡിയോ നിര്‍മാണത്തിന് ഇറങ്ങി ലക്ഷങ്ങള്‍ പ്രതിമാസ വരുമാനം ഉണ്ടാക്കുന്നവരുണ്ട്. യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാം (വൈപിപി) വഴി ലോകകമെമ്പാടുമായി 20 ലക്ഷത്തിലേറെ പേര്‍ വിഡിയോ നിര്‍മാണത്തിലൂടെ പണമുണ്ടാക്കുന്നു. കമ്പനി പണം നല്‍കുന്നവരുടെ എണ്ണം 20 ലക്ഷം കഴിഞ്ഞെന്നാണ് യൂട്യൂബ് ഇപ്പോള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വൈപിപിയുടെ ഭാഗാമാകാന്‍ സാധിക്കുന്നവര്‍ക്ക് പണമുണ്ടാക്കാന്‍ പത്തോളം മാര്‍ഗങ്ങളുണ്ട്. ഇവയില്‍ പരസ്യം കാണിക്കല്‍ മുതല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കല്‍ വരെ ഉണ്ടെന്നാണ് കമ്പനിയുടെ പുതിയ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.

വൈപിപിയിലെ അംഗങ്ങളായ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും മാധ്യമ കമ്പനികള്‍ക്കുമൊക്കെയായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മാത്രം യൂട്യൂബ് നല്‍കിയത് 3,000 കോടി ഡോളറിലേറെയാണ്. അതായത് ഏകദേശം 222,337 കോടി രൂപ. വൈപിപിയില്‍ എത്തുന്ന ചാനലുകളുടെ എണ്ണം 2020ല്‍ മുൻ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായെന്നും യൂട്യൂബ് അറിയിക്കുന്നു. യൂട്യൂബില്‍ നിന്ന് ആറക്ക വരുമാനമോ, അതില്‍ കൂടൂതലോ ഉണ്ടാക്കുന്ന ആളുകളുടെ എണ്ണവും കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മാത്രം 35 ശതമാനം ആണ് അവരുടെ വര്‍ദ്ധനവ്. ഇതൊന്നും കൂടാതെ, ഈ ക്രിയേറ്റര്‍ സമ്പദ്‌വ്യവസ്ഥ പുതിയ ജോലികള്‍ പോലും സൃഷ്ടിച്ചുവെന്നും യൂട്യൂബ് അവകാശപ്പെടുന്നു. അമേരിക്കയില്‍ മാത്രം ഏകദേശം 3,45,000 പുതിയ മുഴുവന്‍ സമയ ജോലിക്കാര്‍ യൂട്യൂബ് സമ്പദ്‌ വ്യവസ്ഥയില്‍ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ∙

യൂട്യൂബിന്റെ വൈപിപി പ്രോഗ്രാമില്‍ എങ്ങനെ ചേരാം?.

ഇന്നത്തെ പല പ്രശസ്ത യൂട്യൂബര്‍മാരും അവരുടെ മുഴുവന്‍ സമയ ജോലി ഉപേക്ഷിച്ചാണ് യൂട്യൂബ് ചാനലുകള്‍ തുടങ്ങിയത്. എന്നാല്‍, അത്തരം ഒരു സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നു കമ്പനി മുന്നറിപ്പു നല്‍കുന്നു. യൂട്യുബ് വഴി പണം ഉണ്ടാക്കണമെങ്കില്‍ ദീര്‍ഘകാലത്തെ യത്‌നം വേണം. അതുപോലെ, ചാനലില്‍ സര്‍ഗാത്മകതയും ഉണ്ടായിരിക്കണം. പുതിയ മികച്ച വിഡിയോകള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നവര്‍ക്കായിരിക്കും ഇനി യൂട്യൂബില്‍ പിടിച്ചുനില്‍ക്കാനാകുക. യൂട്യൂബില്‍ വിഡിയോ ഇട്ടുതുടങ്ങുന്ന ഉടനെ പണമുണ്ടാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ തെറ്റിധരിക്കപ്പെട്ടിരിന്നു. തത്കാലത്തേക്ക് പണമുണ്ടാക്കാം എന്നു കരുതി ആരും വരരുത്. അത് നടക്കാത്ത കാര്യമാണ്. പൊതുവെ പറഞ്ഞാല്‍ യൂട്യൂബിലെ വിജയ രഹസ്യം സ്ഥിരമായി, ഗുണമേന്മയുള്ള വിഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. പലരും കരുതുതന്നതു പോലെ ഒരു വൈറല്‍ വിഡിയോ ഉണ്ടാക്കാന്‍ സാധിച്ചിട്ടു കാര്യമില്ല.

*യൂട്യൂബില്‍ നിന്ന് വരുമാനമുണ്ടാക്കേണ്ടവര്‍ നിര്‍ബന്ധമായും ഓര്‍ത്തരിക്കേണ്ട ഒന്നാം കല്‍പ്പന യൂട്യൂബിലെ എല്ലാ മോണിട്ടൈസേഷന്‍ പോളിസികളും ഫോളോ ചെയ്യുക, നയങ്ങള്‍ പാലിക്കുക എന്നതാണ്. നിങ്ങളുടെ ചാനലില്‍ ആക്ടീവ് കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘനം സംഭവിക്കുന്നില്ലെല്ലെന്ന് ഉറപ്പു വരുത്തുക. *നിങ്ങളുടെ ചാനല്‍ 12 മാസത്തിനിടയില്‍ 4,000 മണിക്കൂറെങ്കലും പൊതുജനങ്ങള്‍ കണ്ടിരിക്കണം. ∙
*നിങ്ങളുടെ ചാനലിന് 1000 സബ്‌സ്‌ക്രൈബര്‍മാരെങ്കിലും വേണം. ∙
*നിങ്ങള്‍ക്ക് ഒരു ആഡ്‌സെന്‍സ് (AdSense) അക്കൗണ്ട് ഉണ്ടായിരിക്കണം.

ഇവയെല്ലാം നേടാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വൈപിപിക്ക് അപേക്ഷിക്കാം. അങ്ങനെ പണം സമ്പാദിച്ചു തുടങ്ങിക്കഴിഞ്ഞാലും യൂട്യൂബ് സ്ഥിരം പണം നല്‍കുമെന്ന് കരുതേണ്ട. പുതിയ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതു നിർത്തിയാല്‍ വൈപിപിയില്‍ നിന്നു പുറത്താകും. വൈപിപി അംഗത്തില്‍ നിന്ന് സ്ഥിരമായി പുതിയ വിഡിയോകള്‍ യൂട്യൂബ് പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം. തുടര്‍ച്ചയായി ആറുമാസത്തിലേറെ പുതിയ വിഡിയോ കമ്യൂണിറ്റി ടാബിലേക്ക് പോസ്റ്റു ചെയ്യാതിരുന്നാല്‍ വൈപിപിയിനിന്നു യൂട്യൂബ് നിങ്ങളെ പുറത്താക്കും

എങ്ങനെ പുതിയ ചാനല്‍ തുടങ്ങാം?.
ആദ്യമായി ഒരു അക്കൗണ്ട് സൃഷ്ടിച്ച് യൂട്യൂബിലേക്ക് ലോഗ്-ഇന്‍ ചെയ്യുക. ഏതു വിഭാഗത്തിലാണ് ചാനല്‍ എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരിക്കണം. ചാനലിന്റെ പേരും തീരുമാനിച്ചിരിക്കണം. സ്വന്തം തംനെയിലും (thumbnail) കവര്‍ ചിത്രവും ചാനല്‍ തുടങ്ങുന്നതിനു മുൻപ് കരുതിയിരിക്കണം. സ്ഥിരമായി ജോലിയെടുക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനായി കുറച്ചു വിഡിയോകള്‍ നിർമിച്ച ശേഷം ചാനല്‍ തുടങ്ങുന്നത് നല്ലതായിരിക്കും. രണ്ടു മൂന്നു ആഴ്ചക്കാലത്തേക്കെങ്കിലും ഉള്ള വ്യക്തമായ പ്ലാനിങ് ഉണ്ടായിരിക്കണം. ഈ കാലഘട്ടത്തില്‍ അപ്‌ലോഡു ചെയ്യാനുള്ള വിഡിയോ നേരത്തെ സൃഷ്ടിച്ചു വച്ചിരിക്കണം. ഇതു വഴി നിങ്ങള്‍ സ്ഥിരമായി വിഡിയോ അപ്‌ലോഡ് ചെയ്യുന്ന വ്യക്തിയാണ് എന്ന പ്രതീതി ഉണ്ടാക്കാന്‍ സാധിക്കും. വിഡിയോകള്‍ മ്യൂട്ടു ചെയ്യാവുന്നതും, ഉചിതമായ സബ്‌ടൈട്ടിലുകളോടു കൂടിയവയും, മികച്ച ശബ്ദമുള്ളവയും ആയിരിക്കുക എന്നത് പ്രാഥമിക ഗുണങ്ങളുടെ ഗണത്തില്‍ പെടുന്നു. സ്മാര്‍ട് ഫോണ്‍ ക്യാമറ നല്ലതൊക്കെയാണെങ്കിലും, മികച്ച ക്യാമറാ ആംഗിളുകള്‍ വിഡിയോ കാണുന്നവർക്ക് വേറിട്ട അനുഭവമാകും. ഒരു സംവിധായകന്റെ കണ്ണോടെ വേണം വിഡിയോ ഷൂട്ടു ചെയ്യാന്‍.

ഇത്തരം പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം 1000 സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കുകയും, 4000 മണിക്കൂറെങ്കിലും ആളുകള്‍ വിഡിയോ കണ്ടിരിക്കുകയും എന്നുറപ്പാക്കുക എന്നതാണ്. ഈ ലക്ഷ്യവും നേടിക്കഴിഞ്ഞാല്‍ യൂട്യൂബ് ചാനലിനെ ഒരു ഗൂഗിള്‍ ആഡ്‌സെന്‍സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുക. തുടര്‍ന്ന് പണം അതോടെ (monetised) വിഡിയോകള്‍ക്ക് പ്രതിഫലം ലഭിക്കും. തുടര്‍ന്നും താത്പര്യജനകമായി വിഡിയോകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നാല്‍ മാത്രമേ കൂടുതല്‍ ആളുകളിലേക്ക് ചാനല്‍ എത്തിക്കാനാകൂ. കൂടുതല്‍ പരസ്യങ്ങള്‍ എത്താനും കാത്തിരിക്കണം. അപ്പോള്‍ മാത്രമായിരിക്കും കൂടുതല്‍ പണം പണം ലഭിച്ചു തുടങ്ങുക. പ്രേക്ഷകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വീഡിയോ കാണുന്ന സമയവും വര്‍ദ്ധിക്കും അതനുസരിച്ച് വരുമാനവും വര്‍ദ്ധിക്കും.

  •  
  •  
  •  
  •  
  •  
  •  
  •