ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജന പദ്ധതിയുമായി രാഹുൽ
ഇന്ത്യയിലെ ഇരുപത് ശതമാനം വരുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങൾക്ക് കുറഞ്ഞ വേതനം 12000 രൂപ പ്രതിമാസം ഉറപ്പാക്കുക എന്ന ബൃഹ്ത് പദ്ധതിയുമായി രാഹുല്‍. ഇന്ന് നടന്ന എഐസിസി പ്രവര്‍ത്തക സമിതി സമ്മേളനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധി പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചത്.
ഒരാളുടെ പ്രതിമാസ വേതനം 12000 രൂപയിൽ താഴെയാണെങ്കിൽ അത് 12000 രൂപ ഉറപ്പാക്കുന്നതിനു വേണ്ടി വരുന്ന ബാക്കി തുക സർക്കാർ അയാളുടെ ബാങ്ക് അക്കൗണ്ടിൽ നൽകും. ഈ പദ്ധതിയുടെ പ്രയോജനം രാജ്യത്തെ 20ശതമാനം ജനങ്ങള്‍ക്ക് ലഭിക്കും എന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ പറഞ്ഞു. 5 കോടി കുടുംബങ്ങൾ ഈ പദ്ധതിയുടെ കീഴില്‍ വരും. സാന്പത്തിക വിദഗ്ധരുടെ വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ശരാശരി 12000രൂപയെങ്കിലും വരുമാനമുണ്ടെങ്കില്‍ മാത്രമേ ഇന്ന് ഒരു ശരാശരി കുടുംബത്തിന് ജീവിക്കുവാന്‍ കഴിയൂ. അത് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്സിന്‍റെ ലക്ഷ്യം. ഒരു കുടുംബത്തിന്‍റെ ഇന്നത്തെ ശരാശരി വരുമാനം 6000 രൂപ എന്ന അടിസ്ഥാന കണക്കില്‍ നോക്കിയാല്‍ ഒരു കുടുംബത്തിന് ശരാശരി 6000 രൂപ വീതം നല്‍കേണ്ടി വരും. അതിനായി ഒരു വര്ഷം 72000 രൂപ വേണ്ടിവരും. അപ്പോൾ 5 കോടി കുടുംബങ്ങൾക്ക് ഒരു വര്‍ഷം 3 .6 ലക്ഷം കോടി രൂപ പദ്ധതി ചെലവിനായി കണ്ടെത്തേണ്ടിവരും. അതിനായുള്ള ധനാഗമ മാര്‍ഗ്ഗങ്ങളെ കുറിച്ച് സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനത്തിലെത്തിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അറിയിച്ചു. പാവപ്പെട്ടവന്റെ ഇന്ത്യയും അംബാനിമാരുടെ ഇന്ത്യയും എന്ന് ഇന്ത്യയെ രണ്ടായി വിഭജിക്കുകയാണെന്ന് മോദി ഗവര്‍മ്മെന്‍റ് ചെയ്യുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.