രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്…

Print Friendly, PDF & Email

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ വാദത്തെ പൂര്‍ണ്ണമായി തള്ളികളഞ്ഞ് എസ്ബിഐ റിസര്‍ച്ച്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന സര്‍ക്കാര്‍ വാദം തികച്ചും പൊള്ളയാണെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്ദ്യം സാങ്കേതികമല്ല, 2016 രണ്ടാംപാദം മുതല്‍ സമ്പദ് വ്യവസ്ഥയില്‍ മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മുഖ്യ ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. ഇത് ക്ഷണികമോ താത്കാലികമോ അല്ലെന്നും ജനം കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കാതെ പ്രശ്‌നത്തില്‍നിന്ന് കരകയറുവാന്‍ കഴിയുകയില്ല എന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി വളരെ ഗുരുതരമാകും. ധനകമ്മിയേയും കടബാധ്യതയേയുംകുറിച്ച് ആലോചിക്കാതെ സര്‍ക്കാര്‍ ശക്തമായി വിപണിയിലിടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രതിഭാസത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത് സാമ്പത്തിക ദുര്‍നടപ്പ് എന്നാണ്. റേറ്റിംഗ് കുറയ്ക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ല. ഇനിയെങ്കിലും ഈ മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള വഴികള്‍ തേടണം. മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ആറുശതമാനത്തില്‍ താഴെയായി ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും തുടരുക തന്നെ ചെയ്യും എന്ന എസ്ബിഐ റിസേര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

  •  
  •  
  •  
  •  
  •  
  •  
  •