കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക നഷ്ടം മറികടക്കാന്‍ 10 വര്‍ഷം വേണ്ടി വരും – റിസര്‍വ്വ് ബാങ്ക്

Print Friendly, PDF & Email

കൊവിഡ് മഹാമാരി സൃഷ്ടിച്ച നഷ്ടം മറികടക്കാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 10 വർഷത്തിലേറെ സമയം വേണ്ടിവരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം 2034–35 ലാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്. മഹാമാരിക്കാലത്ത് 52 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020-21 ന്റെ ആദ്യ പാദത്തിൽ കൊവിഡിനെത്തുടർന്ന് സമ്പദ് വ്യസ്ഥ കുത്തനെ ഇടിഞ്ഞു. വീണ്ടും 2021-22 ഏപ്രിൽ-ജൂൺ കാലയളവിൽ രണ്ടാമത്തെ തരംഗവും സാമ്പത്തിക ഞെരുക്കത്തിന്റെ ആക്കം കൂട്ടി. പിന്നാല 2022 ജനുവരി മാസത്തിലെ മൂന്നാം തരംഗം സാമ്പത്തിക സ്ഥിതിയുടെ വീണ്ടെടുക്കൽ പ്രക്രിയയെ ഭാഗികമായി തടസ്സപ്പെടുത്തി. പിന്നാലെ വന്ന റഷ്യ-യുക്രെയ്ൻ സംഘർഷം സ്ഥിതി കൂടുതല്‍ വഷളാക്കി.

ചരക്ക് വിലയിലെ കുതിച്ചുചാട്ടം, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, എന്നിവ ഈ അപകടസാധ്യതകൾ വർധിക്കുവാൻ കാരണമായെന്നും റിപ്പോർട്ടിലുണ്ട്. റിസർവ് ബാങ്കിലെ ഇക്കണോമിക് ആൻഡ് പോളിസി റിസർച്ചിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിലെ അഭിപ്രായങ്ങൾ ആർബിഐയുടേതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ മഹാമാരി വരുത്തിയ ശീലങ്ങളും സാങ്കേതിക മാറ്റങ്ങളും രാജ്യത്തെ കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമവുമായ നിലയിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Pravasabhumi Facebook

SuperWebTricks Loading...