‘അൽ ഫലാഹ്’ തീവ്രവാദികളെ വാര്‍ത്തെടുക്കുവാനായി ഒരു സര്‍വ്വകലാ ശാല..!!!

തീവ്രവാദികളെ സൃഷ്ടിക്കുവാനായി ഒരു സര്‍വ്വകലാ ശാല അതാണ് ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാല. ഡൽഹി ചെങ്കോട്ട സ്ഫോടന ത്തോടനുബന്ധിച്ച് ഇതുവരെ അൽ-ഫലാഹ് സർവകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖി അ
ക്കം മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. 200 ഡോക്ടർമാരെയും അൽ ഫലാഹ് സർവകലാശാല ജീവനക്കാരെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് വിവിധ അന്വേഷണ ഏജന്‍സികള്‍. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട1,000 ത്തിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.

സുരക്ഷാ ഏജൻസികൾ സർവകലാശാലയിൽ ഇടയ്ക്കിടെ പരിശോധനകൾ നടത്തിവരുകയാണ്. ഇത് വിദ്യാർത്ഥികളിലും ജീവനക്കാരിലും വലിയ ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഇതോടെ, നിരവധി സർവകലാശാല ജീവനക്കാർ അവരുടെ സാധനങ്ങൾ വാഹനങ്ങളിൽ നിറച്ചു കാമ്പസ് വിട്ടുപോകുന്നത് തുടരുകയാണ്. അവർ അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങുകയാണെന്ന് സർവകലാശാല വൃത്തങ്ങൾ തന്നെ പറയുന്നു.

സ്ഫോടനത്തിന് ശേഷം എത്ര പേർ സർവകലാശാല വിട്ടുപോയി എന്ന് കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്നും അവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു. അവരില്‍ പലരും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കി വച്ചിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഈ വ്യക്തികളിൽ ചിലർക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

“പലരും അവരുടെ മൊബൈൽ ഡാറ്റ ഇല്ലാതാക്കിയിട്ടുണ്ട്, അതും അന്വേഷിക്കും,” വൃത്തങ്ങൾ പറഞ്ഞു. ക്യാമ്പസിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും മുറികളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്, 1,000 ത്തിലധികം ആളുകളെ ചോദ്യം ചെയ്തതായി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

നുഹിലെ ഹിദായത്ത് കോളനിയിൽ ചാവേർ ബോംബർ ഡോ. ഉമർ ഉൻ നബിക്ക് മുറി വാടകയ്‌ക്ക് കൊടുത്ത 35 കാരിയായ ഒരു സ്ത്രീയെ അധികൃതർ കസ്റ്റഡിയിലെടുത്തു. ഡൽഹി സ്‌ഫോടനത്തിനു ശേഷം അംഗൻവാടി ജീവനക്കാരിയായിരുന്ന ഇവര്‍ ഒളിവിലായിരുന്നു.

സംഭവത്തെത്തുടർന്ന് അവരുടെ കുടുംബവും അന്വേഷണത്തിലാണ്. ഉമറിന് അവരുമായുള്ള ബന്ധം കണ്ടെത്തുന്നതിനായി നുഹിലെ മറ്റ് ഏഴ് പേരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. നുഹിലെ വാടക മുറിയിൽ താമസിക്കുമ്പോൾ ചാവേർ ബോംബർ ആയ ഉമര്‍ ഒന്നിലധികം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു.

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള സ്‌ഫോടനത്തിന് ശേഷം അൽ ഫലാഹ് മെഡിക്കൽ കോളേജിന് തീവ്രവാദ ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷം, ആശുപത്രിയിലെ രോഗികളുടെ എണ്ണം കുറഞ്ഞു. മുമ്പ്, ദിവസേന 200 ഓളം രോഗികൾ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ എത്തിയിരുന്നു, ഇപ്പോൾ ഇത് 100 ൽ താഴെയായി കുറഞ്ഞുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

ഉമറിന് സർവകലാശാലയ്ക്കുള്ളിൽ “പ്രത്യേക പരിഗണന” ആണ് ലഭിച്ചിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പഠിച്ച ശേഷം ഇവിടെ അപ്രന്റീസ്ഷിപ്പ് ചെയ്യുന്ന രണ്ട് ഡോക്ടർമാർ പറഞ്ഞത്, 2023 ൽ ഉമർ ആറ് മാസത്തോളം ആശുപത്രിയിലും യൂണിവേഴ്സിറ്റിയിലും അവധിയോ വിവരങ്ങളോ ഇല്ലാതെ ഹാജരായിരുന്നില്ല എന്നാണ്. എന്നാല്‍ അദ്ദേഹം തിരിച്ചെത്തിയപ്പോൾ യാതൊരു തടസ്സവുമില്ലാതെ നേരിട്ട് ജോലിയിൽ പ്രവേശിച്ചു, അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് സംഭവത്തിന്റെ വിചിത്രമായ വശം.

ഉമർ വളരെ കുറച്ച് ക്ലാസുകൾ മാത്രമേ എടുത്തിരുന്നുള്ളൂ എന്ന് അവർ പറഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രഭാഷണങ്ങൾ മാത്രമേ അദ്ദേഹം എടുക്കുമായിരുന്നുള്ളൂ, അവ പോലും 15 മുതൽ 20 മിനിറ്റ് വരെ മാത്രം നീണ്ടുനിൽക്കുന്ന ക്ലാസുകള്‍. തുടർന്ന് അദ്ദേഹം തന്റെ മുറിയിലേക്ക് മടങ്ങുമായിരുന്നു. മുഴുവൻ സമയവും പഠിപ്പിക്കുന്ന മറ്റ് ലക്ചറർമാർക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല.

ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലിൽ, ഉമറിന് എല്ലായ്പ്പോഴും ആശുപത്രിയിൽ വൈകുന്നേരമോ രാത്രിയോ മാത്രം ഷിഫ്റ്റുകൾ നൽകിയിരുന്നുവൊള്ളു. അദ്ദേഹത്തിന് ഒരിക്കലും രാവിലെ ഷിഫ്റ്റുകൾ നൽകിയിരുന്നില്ല. ഇതെല്ലാം തെളിയിക്കുന്നത് സര്‍വ്വകലാശാല അധികൃതര്‍ക്ക് സര്‍വ്വകലാശാല കേന്ദ്രീകരിച്ചു നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ്.

നിലവിൽ നിരവധി അന്വേഷണ സംഘങ്ങൾ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൂടാതെ, ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്), ഫരീദാബാദ് ക്രൈം ബ്രാഞ്ച്, ജമ്മു കശ്മീർ പോലീസ് എന്നിവയുടെ യൂണിറ്റുകൾ സർവകലാശാല നിരന്തരം സന്ദർശിക്കുന്നുണ്ട്. ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സർവകലാശാലയിൽ എത്തി. ഈ അന്വേഷണ സംഘങ്ങളെല്ലാം സർവകലാശാലയ്ക്കുള്ളിൽ തന്നെ ഒരു താൽക്കാലിക കമാൻഡ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.

Pravasabhumi Facebook

SuperWebTricks Loading...