ആരും അറിയാതെ ചാനൽ രാജാവിന്റെ കായൽ കയ്യേറ്റം ?
വേലി തന്നെ വിളവ് തിന്നാൽ എന്താകും കഥ. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത ചാനലാണ് ഏഷ്യാനെറ്റ്.അതിന്റെ എം.ഡി നിയമം കയ്യിലെടുത്തു കായൽ കയ്യേറുന്നു എന്ന് പറഞ്ഞാൽ എന്താകും കഥ. കായൽ കയ്യേറ്റ നിയം ലംഖിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം വരെ നഷ്ടപ്പെട്ട തോമസ് ചാണ്ടിയുടെ വാർത്ത യുടെ ചൂടാറും മുൻപേ ആണ് ബി.ജെ.പി എം.പി രാജീവ് ചന്ദ്ര ശേഖറിന്റെ കായൽ കയ്യേറ്റ വാർത്ത പുറത്തു വന്നു തുടങ്ങുന്നത്.
റിസോർട് നിർമ്മാണത്തിനായി വേമ്പനാട്ടു കായലും തോടും പുറമ്പോക്കും കയ്യേറി എന്നാണു ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന നിരാമയ റിട്രീറ്റ് റിസോർട്ടിന്റെ നിർമാണത്തിനായി ചില കയ്യേറ്റങ്ങൾ നടത്തുന്നു എന്നാണു ആരോപണം.
ബംഗളുരു ആസ്ഥാനമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജുസ്പ്പിറ്റർ കാപ്പിറ്റൽ എന്ന കമ്പനി ആണ് നിരാമയ നിർമ്മിക്കുന്നത്.
കുമരകം കവണാറ്റിന്കരയിൽ പ്രധാന റോഡിൽ നിന്ന് കായൽ വരെ നീളുന്ന പുരയിടത്തിലാണ് റിസോർട് നിർമ്മാണം. കുമരകത്തും നിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന മാഡത്തോടിന്റെ ഒരു വശം മുഴുവൻ കയ്യേറി എന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നു.
കുമരകം വില്ലേജിൽ പത്താം ബ്ലോക്കിൽ 302 / 1 ൽ ഉൾപ്പെട്ടതാണ് പ്രധാന സ്ഥലം.അനധികൃത നിർമ്മാണം ഒഴിപ്പിക്കണമെന്ന് സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോട്ടയം താലൂക്ക് സർവേയർ ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു. താലൂക് സർവേയർ നൽകിയ റിപ്പോർട്ടിൽ അനധികൃത കയ്യേറ്റം സ്ഥിതീകരിച്ചിട്ടുണ്ട്.