വിശ്വാസത്തെ കൂട്ടുപിടിച്ച് ചര്‍ച്ച് ആക്ടിനെ തകര്‍ക്കാന്‍ സഭാധികാരികളുടെ തീവ്രശ്രമം.

Print Friendly, PDF & Email

കേരള ചർച്ച് പ്രോപ്പർട്ടിസ് ആന്റ് ഇൻസ്റ്റിറ്റ്യുഷൻ ബില്ല് 2019 അഥവാ ചർച്ച് ആക്റ്റ് നിയമം ആക്കുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കെ വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിച്ച് ബില്ലിനെ തകര്‍ക്കുവാനുള്ള നീക്കം കേരള ക്രൈസ്തവ സഭകള്‍ ശക്തമാക്കി. ബില്ലിന്‍റെ രൂപീകരണം സംബന്ധിച്ച് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷതയിലുള്ള സംസ്ഥാന നിയമ പരിഷ്കരണ കമ്മിറ്റിയുടെ അറിയിപ്പ് പുറത്തുവന്ന ഉടനെ തന്നെ സ്വാഗതം ചെയ്തും അപലപിച്ചും നിരവധി അഭിപ്രായങ്ങൾ ഉയര്‍ന്നു കഴിഞ്ഞു

സ്വത്തുക്കൾ അധീനതയിലാക്കി എടുക്കുവാൻ ഈ ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നു എന്നാണ് ബില്ലിനെതിരെ മുഖ്യ ആരോപണം
സഭാ സ്വത്തുക്കൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് തികച്ചും സുതാര്യമായാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത് , തികച്ചും ബാലിശവും വസ്തുതാവിരുദ്ധമായ പ്രസ്താവനയാണിത് ,

ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഒരു സർക്കാർ ഏജൻസിയും ഒരു ഘട്ടത്തിലും എവിടെയും അധികാര പങ്കാളിയായി കടന്നുവരുന്നില്ല, മറിച്ച് ഇടവക തലത്തിലും രൂപത തലത്തിലും ജനാധിപത്യ ക്രമമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി അതാത് ഘടകങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും കണക്കുകൾ അംഗീകൃത ഓഡിറ്റർമാരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആണ് ബില്ലിൽ പറയുന്നത്

കൂടാതെ സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്ത്താൽ അവ പരിഹരിക്കുന്നതിനായി ഒരു ട്രൈബ്യൂണൽ ( തർക്ക പരിഹാര സമിതി ) രൂപീകരിക്കുമെന്നും ബില്ലിൽ പറയുന്നു. ഈ ട്രൈബ്യൂണലിൽ പോലും സർക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പ്രാതിനിത്യം ഉണ്ടാകുന്നില്ല ഒരു റിട്ടയേർഡ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും ട്രൈബ്യൂണൽ രൂപീകരിക്കപ്പെടുന്നത്.

ക്രൈസ്തവസഭ സമ്പത്തുകൾ സുതാര്യമായും ജനായത്ത ക്രമങ്ങൾക്ക് വിധേയമായി കൈകാര്യം ചെയ്യപ്പെടണമെന്നുള്ളത് പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ്, സഭാ ജനസംഖ്യയുടെ ആയിരത്തിലൊന്നു മാത്രം വരുന്ന വൈദീകർ ഏകാധിപത്യ സ്വഭാവത്തോടെ സഭാ സമ്പത്തുകൾ കൈകാര്യംചെയ്യുന്ന നിലവിലെ വ്യവസ്ഥിതി നിരവധി സാമ്പത്തിക ക്രമക്കേടുകൾക്കും ശതകോടികളുടെ അഴിമതിക്കും നിരവധി കുറ്റകൃത്യങ്ങൾക്കും സാധാരണ വൈദികർ മുതൽ കർദിനാൾ വരെയുള്ളവർ വിധേയരാകുന്നതിന് കാരണമാകുന്നത് ഇന്ന് നിത്യസംഭവമായി മാറി കൊണ്ടിരിക്കുകയാണ്. സഭാ സമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മയും ആരോടും കണക്ക് കാണിക്കണ്ട എന്ന സാഹചര്യവുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ ഉണ്ടായ മുഖ്യകാരണം.

ഓരോ ഇടവയും വികാരിയുടെയും, ഓരോ രൂപതയും മെത്രാന്റയും എകാധിപത്യ ഭരണസമ്പ്രദായത്തിൻ കീഴിലാക്കുന്ന ഇന്നത്തെ വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. അതിനായിനിയമം രൂപീകരിക്കുവാന്‍ ശ്രമം ആരംഭിച്ചപ്പോള്‍ തന്നെ സഭാധികാരികള്‍ ചര്‍ച്ചാക്ടിനെതിരായി രംഗത്തവന്നിരുന്നു. പക്ഷെ ബില്ല് നിയമമാകും എന്ന് ഏതാണ്ട് ഉറപ്പായതോടെ വിശ്വാസത്തിന്‍റേമേല്‍ സര്‍ക്കാരിന്‍റെ കൈയ്യേറ്റമാണ് ബില്ലെന്നാണ് സഭാധികാരികള്‍ പുതിയ വ്യാഖ്യാനം ചമച്ചിരിക്കുന്നത്. സഭയുടെ വിശ്വാസപ്രമാണങ്ങളില്‍ സര്‍ക്കാരിന്‍റെ കടന്നുകയറ്റമല്ല പ്രത്യുത സഭയുടെ സ്വത്തുക്കളുടേ മേല്‍ വിശ്വാസികളുടെ അധികാരം സ്ഥാപിക്കലാണ് ചര്‍ച്ച് ആക്ട് കൊണ്ട് നടപ്പിലാകുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ സഭാധികാരികള്‍ക്ക് കഴിയുന്നില്ല.

 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares