നിരോധനാജ്ഞ ലംഘിച്ച് ബിജെപി. ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ അറസ്റ്റില്‍.
നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒമ്പത് പ്രവര്‍ത്തകരെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളില്‍ എത്തിയ ഇവരോട് ആറുമണിക്കൂറിനകം ദര്‍ശനം നടത്തി തിരികെ ഇറങ്ങണമെന്ന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് പോലീസ് നല്‍കി. എന്നാല്‍ ഇത് കൈപ്പറ്റുവാന്‍ പ്രതിക്ഷേധക്കാര്‍ തയ്യാറായില്ല. ഇതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പെരുനാട് പോലീസ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ന്‍ പറഞ്ഞു.