ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

Print Friendly, PDF & Email

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായോതെടെ ചെറുമകന്‍ മഹേഷ് മോഹനന്‍ ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്.

ചെങ്ങന്നൂര്‍: കേരളത്തിനകത്തും പുറത്തുമായി എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുള്ള തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് അന്തരിച്ചു.

92 വയസ്സുണ്ടായിരുന്നു. ശബരിമല ഉള്‍പ്പെടെ പ്രശസ്ത ക്ഷേത്രങ്ങളിലെ തന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വസതിയായ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജ രോഗങ്ങളെത്തുടര്‍ന്നു രണ്ടു വര്‍ഷമായി കിടപ്പിലായിരുന്നു അദ്ദേഹം. 18-ാം വയസ്സ് മുതല്‍ ശബരിമലയില്‍ താന്ത്രിക കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു. ശബരിമലയില്‍ തീപിടിത്തത്തിനു ശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ സഹ കാര്‍മികനായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. നിരവധി വിദേശരാഷ്ട്രങ്ങളിലും അയ്യപ്പ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ചെറുമകന്‍ മഹേഷ് മോഹനരാണ് ഇപ്പോള്‍ ശബരിമല തന്ത്രി.

 

 • 7
 •  
 •  
 •  
 •  
 •  
 •  
  7
  Shares