ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ…

Print Friendly, PDF & Email

മലയാളഭാഷയുടെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി ഇനി വിരൽത്തുമ്പിൽ. അഞ്ചുവർഷം നീണ്ട കഠിനപ്രയത്നങ്ങൾക്കൊടുവിലാണ് നിഘണ്ടുവിന്റെ ഡിജിറ്റൽപതിപ്പിറങ്ങുന്നു. സി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സായാഹ്ന ഫൗണ്ടേഷ’നാണ് സംരംഭത്തിനുപിന്നിൽ പ്രവർത്തിച്ചത്. മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് രൂപവത്കരിച്ച കൂട്ടായ്മയാണ് സായാഹ്ന. കൃതികളുടെ ഡിജിറ്റൽ രൂപങ്ങളൊരുക്കുന്ന ആഗോളകൂട്ടായ്മയാണിത്. ഡിജിറ്റൽ പതിപ്പിനൊപ്പം മൂലഗ്രന്ഥത്തിന്റെ സ്കാൻ ചെയ്ത പി.ഡി.എഫ്‌. പേജുകളും ലഭ്യമാണ്. ‘ലെക്‌സോണമി’ സെർവറിലും ശബ്ദതാരാവലി ലഭ്യമാക്കിയിട്ടുണ്ട്.

20 വർഷത്തെ കഠിന തപസ്യയുടെ ഫലമായി ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള രചിച്ച
ശബ്ദതാരാവലി മലയാള വാക്കുകളുടെ അർഥാന്വേഷണത്തിലെ അവസാനവാക്കാണ്. മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്ന അംഗീകാരം ലഭിച്ചിട്ടുള്ള ശബ്ദതാരാവലിയുടെ മൂലഗ്രന്ഥം 2015-ൽ ബെംഗളൂരുവിലെ സെമിനാരിയിൽ കണ്ടെത്തിയതോടെയാണ് ഡിജിറ്റൽ പതിപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർഥികളും തുടങ്ങി ജീവിതത്തിലെ വിവിധ തുറകളില്‍പ്പെട്ട ഭാക്ഷാസ്നേഹികളുടെ കൂട്ടായ പ്രയത്നം കൊണ്ടാണ് മലയാളികളുടെ ശബ്ദതാരാവലിയുടെ വെബ്‌സൈറ്റ് പ്രവർത്തനസജ്ജമാക്കുവാന്‍ കഴിഞ്ഞത്
ശബ്ദതാരാവലിയുടെ ഡിജിറ്റല്‍ പതിപ്പിന്‍റെ ലിങ്ക്:
https://stv.sayahna.org

Pravasabhumi Facebook

SuperWebTricks Loading...