മണ്ഡലങ്ങളിലൂടെ – കണ്ണൂര്‍.

Print Friendly, PDF & Email

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎംന്‍റെ ഉറച്ച കോട്ടകളിലൊന്നായ പയ്യന്നൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിന് 1967ല്‍ നിയോജകമണ്ഡലം രൂപം കൊണ്ടതു മുതല്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച പാരന്പര്യമുള്ള മണ്ഡലമാണ്.2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎംലെ സികൃഷ്ണന്‍ 83266 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് 42963 വോട്ടുകള്‍ മാത്രമേ നേടുവാന്‍‍ കഴിഞ്ഞുള്ളൂ.

സ്ഥാനാര്‍ത്ഥികള്‍
LDF പി.ഐ മധുസൂദനന്‍ (CPM)
UDF എം.പ്രദീപ് കുമാര്‍ (INC)
NDA കെ.കെ.ശ്രീധരന്‍ (BJP)

കല്ല്യാശ്ശേരി: സിപിഎംന്‍റെ ഉറച്ച കോട്ടയായ കല്ല്യാശ്ശേരി ടിവി രാജേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 42 832 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ്. സ്ഥാനാര്‍ത്ഥികള്‍
LDF എം.വിജിന്‍ (CPM)
UDF ബ്രിജേഷ് കുമാര്‍ (INC)
NDA അരുണ്‍ കൈതപ്രം (BJP)

തളിപ്പറമ്പ്:
യുഡിഎഫ്ന്‍റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന തിളിപ്പറന്പ് നിയോജകമണ്ഡലം 1991ല്‍ സിപിഎം കോട്ടയായ ആന്തൂര്‍ പഞ്ചായത്ത് കൂട്ടിചേര്‍ത്തതോടുകൂടി യുഡിഎഫ്ന് ബാലികേറമലയായ മണ്ഡലമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎംലെ ജെയിംസ് മാത്യു 40697 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കേരള കോണ്‍ഗ്രസ് എംന്‍റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

സ്ഥാനാര്‍ത്ഥികള്‍: LDF എംവി ഗോവിന്ദന്‍ (സിപിഎം)
UDF
NDA എ.പി.ഗംഗാധരന്‍ (BJP)

ഇരിക്കൂര്‍
1977ലെ തിരഞ്ഞെടുപ്പില്‍ സിപിഎംല്‍ നിന്ന് കോണ്‍ഗ്രസ്സിലെ സിപി ഗോവിന്ദന്‍ നന്പ്യാര്‍ മണ്ഡലം പിടിച്ചെടുത്തതിനുശേഷം കോണ്‍ഗ്രസ്സിന്‍റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ഇരിക്കൂര്‍. കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ്സിലെ കെ.സി ജോസഫ് തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്ന മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9697 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെസി ജോസഫ് ജയിച്ചത്.

സ്ഥാനാര്‍ത്ഥികള്‍: LDF സജി കുറ്റിയാനിമറ്റം (കേ.കോണ്‍.എം)
UDF സജീവ് ജോസഫ് (INC)
NDA ആനിയമ്മ രാജേന്ദ്രന്‍ (BJP)

അഴീക്കോട്
2011ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ കെഎം ഷാജി മണ്ഡലം പിടിച്ചെടുക്കുന്നതു വരെ സിപിഎംന്‍റെ കുത്തക സീറ്റായിരുന്നു അഴീക്കോട്. 2287 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് 2016ലോ തിരഞ്ഞെടുപ്പില്‍ കെഎം ഷാജി അഴീക്കോടിന്‍റെ വീരപുത്രനായ എംവി രാഘവന്‍റെ മകന്‍ എംവി നികേഷ് കുമാറിനെ തോല്‍പ്പിച്ചത്
സ്ഥാനാര്‍ത്ഥികള്‍
LDF കെ.വി സുമേഷ് (CPM)
UDF കെ.എം ഷാജി (IUML)
NDA കെ.രഞ്ജിത്ത്‌ (BJP)

കണ്ണൂര്‍
2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍(എസ്)ലെ കടന്നപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ്സിലെ സതീശന്‍ പാച്ചേനിയെ 1196 വോട്ടിന് പരാജയപ്പെടുത്തുന്നതുവരെ യുഡിഎഫ്ന്‍റെ ജില്ലയിലെ ഉറച്ച കോട്ടയെന്ന് കരുതപ്പെട്ടിരുന്ന മണ്ഡലമായിരുന്നു കണ്ണൂര്‍.
സ്ഥാനാര്‍ത്ഥികള്‍
LDF കടന്നപ്പള്ളി രാമചന്ദ്രന്‍ (Con.S)
UDF സതീശന്‍ പാച്ചേനി (INC)
NDA അഡ്വ.അര്‍ച്ചന(BJP)

ധര്‍മ്മടം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം തട്ടകമായ ധര്‍മ്മടം എക്കാലത്തും സിപിഎംന്‍റെ ഉറച്ച കോട്ടകളിലൊന്നാണ്. 36905 വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ്സിന്‍റെ മന്പറം ദിവാകരനെ പരാജയപ്പെടുത്തിയത്.
സ്ഥാനാര്‍ത്ഥികള്‍
LDF പിണറായി വിജയന്‍ (CPM)
UDF
NDA സി.കെ.പത്മനാഭന്‍ (BJP)

തലശ്ശേരി
യുഡിഎഫ്ന് എന്നും ബാലികേറാമലയായ തലശ്ശേരി മണ്ഡലം സിപിഎംന്‍റെ കുത്തക സീറ്റുകളിലൊന്നാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോ‍ടിയേരി ബാലക‍ൃഷ്ണന്‍റെ മണ്ഡലം എന്നറിയപ്പെടുന്ന തലശ്ശേരിയില്‍ സിപിഎംന്‍റെ എഎന്‍ ഷംസീര്‍ കോണ്‍ഗ്രസ്സിലെ അത്ഭുതക്കുട്ടി എന്നറിയപ്പെട്ട എപി അബ്ദള്ളക്കുട്ടിയെ 34117 വോട്ടുകള്‍ക്കാണ് 2016ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.
സ്ഥാനാര്‍ത്ഥികള്‍
LDF എ.എന്‍ ഷംസീര്‍ (CPM)
UDF എം.കെ.അരവിന്ദാക്ഷന്‍ (INC)
NDA എന്‍.ഹരിദാസ് (BJP)

കൂത്തുപറമ്പ്
കണ്ണൂര്‍ ജില്ലയില്‍ ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ കൂത്തുപറമ്പ് മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജെഡിയുവിലെ കെപി മോഹനനേക്കാള്‍ സിപിഎംന്‍റെ കെ.കെ ഷൈലജ ടീച്ചര്‍ 12291 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്
സ്ഥാനാര്‍ത്ഥികള്‍
LDF
UDF പൊട്ടന്‍കണ്ടി അബ്ദുള്ള (IUML)
NDA സി.സദാനന്ദന്‍ മാസ്റ്റര്‍ (BJP)

മട്ടന്നൂര്‍
1957ല്‍ മണ്ഡലം രൂപീകൃതമായതു മുതല്‍ ഇടത്തോട്ട് മാത്രം ചാഞ്ഞു നില്‍ക്കുന്ന മട്ടന്നൂര്‍ സിപിഎംലെ വടവൃഷമായ ഇപി ജയരാജന്‍റെ മണ്ഡലമാണ്. 43381 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇപി ജയരാജന്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെഡിയുവിലെ കെപി പ്രശാന്തിനെ തോല്‍പ്പിച്ചത്.
സ്ഥാനാര്‍ത്ഥികള്‍
LDF കെ.കെ.ശൈലജ (CPM)
UDF
NDA ബിജു ഇലക്കുഴി (BJP)

പേരാവൂര്‍.
2006ലെ തിരഞ്ഞെടുപ്പില്‍ സിപിഎംന്‍റെ കെകെ ഷൈലജ ജയിച്ചതൊഴിച്ചാല്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് പേരാവൂര്‍. 2011ലും 2016ലും അഡ്വ. സണ്ണിജോസഫ് വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന്‍റെ ഭൂരിപക്ഷം 7989 വോട്ടുകളാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF സക്കീര്‍ ഹുസൈന്‍ (CPM)
UDF Adv.സണ്ണി ജോസഫ് (INC)
NDA സ്മിത ജയമോഹന്‍ (BJP)

Pravasabhumi Facebook

SuperWebTricks Loading...