പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ല, ഇനി എന്ത് ചെയ്യും ?
പി.ബി ന്യൂസ് – ന്യൂഡൽഹി
പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. പലതവണ സമയ പരിധി സര്‍ക്കാര്‍ നീട്ടിയിരുന്നു.അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല. സജീവമായ ആധാര്‍ കൈവശമുണ്ടെങ്കിലേ അതൊക്കെ നടക്കൂ. പാന്‍ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്‍ക്ക് ഇനി സേവനങ്ങള്‍ ലഭിക്കുക. ആദായ നികുതി നിയമങ്ങള്‍ക്ക് വിധേയമായിടത്തെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇടപാടുകള്‍ എന്നിവ. ഇതിനുപുറമെ, ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവയും നല്‍കേണ്ടിവരും. ഇത്തരത്തില്‍ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്‍ പ്രവര്‍ത്തന രഹിതമായി തുടര്‍ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല.
ഇനിയെന്ത് ചെയ്യും? 2023 മാര്‍ച്ച് 28ലെ വിജ്ഞാപനത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. 1000 രൂപ അടച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താലും ഉടനെ പാന്‍ പ്രവര്‍ത്തനക്ഷമമാവില്ല. 30 ദിവസമെങ്കിലും വേണ്ടിവരും. ഉദാഹരണത്തിന്, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂലായ് പത്തിന് അപേക്ഷിച്ചാല്‍ ഓഗസ്റ്റ് ഒമ്പതിനകമാണ് പ്രവര്‍ത്തനക്ഷമമാകുക.
അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യം എല്ലാ CSC കേന്ദ്രത്തിലും ലഭ്യമാണ് 📢📢. കോമൺ സർവീസ് സെന്റർ (ഒരു ഭാരത സർക്കാർ സംരംഭം )

