പെരുന്തല്‍മണ്ണ കൈവിട്ടുപോയേക്കുമോയെന്ന ആശങ്കയില്‍ മുസ്ലീംലീഗ്.

Print Friendly, PDF & Email

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുന്തല്‍മണ്ണ കൈവിട്ടുപോയേക്കുമോയെന്ന ആശങ്കയിലാണ് മുസ്ലീംലീഗ്. പെരുന്തല്‍‍മണ്ണ നിലനിര്‍ത്താന്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്ന അന്വേഷണം അവര്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ വെറും 579 വോട്ടുകൾക്കാണ് ലീഗ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി മണ്ഡലത്തിൽ വിജയിച്ചത്. ഈ സാഹചര്യത്തിൽ ഇക്കുറി പെരിന്തൽമണ്ണ വേണ്ടെന്നും പകരം മങ്കട മണ്ഡലം മതിയെന്നും മഞ്ഞളാംകുഴി അലി ലീഗ് നേതൃത്വത്തെ അറിയിച്ചതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

Manjalamkuzhi Ali
മഞ്ഞളാംകുഴി അലി

കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിൽ നിന്നും മങ്കടയിലേക്ക് മാറുമെന്ന ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഒടുവിൽ പെരിന്തൽമണ്ണയിൽ തന്നെ മത്സരിച്ച് ചെറിയ ഭൂരിപക്ഷത്തോടെ അലി വിജയിക്കുകയായിരുന്നു. അതേസമയം മങ്കട നിയോജക മണ്ഡലത്തിൽ മത്സരിക്കാനുള്ള മഞ്ഞളാംകുഴി അലിയുടെ ചരടുവലികൾക്കെതിരെ ഒരു വിഭാഗം ലീഗ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. മങ്കടയിലെ സിറ്റിംഗ് എംഎൽഎ ടി എ അഹമ്മദ് കബീർ മൂന്നു തവണ മത്സരിച്ചതിനാൽ ഇക്കുറി മാറിനിന്നേക്കും. ഈ സാഹചര്യത്തിലാണ് മങ്കടയിൽ മത്സരിക്കാനുള്ള സാധ്യതകൾ മഞ്ഞളാംകുഴി അലി തേടുന്നത്. എന്നാൽ മുസ്ലീം ലീഗ് നേതൃത്വം അലിയുടെ ആവശ്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

മഞ്ഞളാംകുഴി അലി മാറുകയാണെങ്കിൽ മുസ്ലീം ലീഗ് വിദ്യാർഥി സംഘടനയായ എംഎസ്എഫ് ദേശീയ നേതാവും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി പി അഷ്റഫലിയ്ക്ക് ആയിരിക്കും പെരിന്തൽമണ്ണയിൽ സ്ഥാനാർഥിയാകാനുള്ള നറുക്കുവീഴുക. ടി പി അഷ്റഫലിയെ പാലക്കാട്ടെ മണ്ണാർക്കാട് മത്സരിപ്പിക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തെ പെരിന്തണ്ണയിൽ പരിഗണിക്കുന്നുണ്ടെന്ന സൂചനകൾ പുറത്തുവന്നത്. മുൻ എംഎൽഎ കൂടിയായ വി ശശികുമാറിനെ വീണ്ടും രംഗത്തിറക്കി പെരിന്തൽമണ്ണ മണ്ഡലം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്.

Pravasabhumi Facebook

SuperWebTricks Loading...