മണ്ഡലങ്ങളിലൂടെ – കാസര്‍ഗോഡ്

Print Friendly, PDF & Email

കാഞ്ഞങ്ങാട്:
സംസ്ഥാന രൂപീകരണം മുതല്‍ ഹോസ്ദുര്‍ഗ് നിയമസഭാ മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന കാഞ്ഞങ്ങാട് നിയമസഭ 2011ലാണ് രൂപീകൃതമായത്. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയും അജനൂര്‍, മടിക്കൈ, ബലാല്‍, കല്ലാര്‍, കിനാനൂര്‍-കരിന്തളം, കോടം-ബെല്ലൂര്‍, പനത്തടി എന്നീ ഏഴ് പഞ്ചായത്തുകളും ഉള്‍പ്പെട്ട കാഞ്ഞങ്ങാട് മണ്ഡലം 1987ലെ തിരഞ്ഞെടുപ്പില്‍ മാത്രമേ കോണ്‍ഗ്രസിനെ വരിച്ചിട്ടുള്ളൂ. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കാഞ്ഞങ്ങാട് മണ്ഡലത്തെ സിപിഐയുടെ ഇ 49.98ശതമാനം വോട്ട് നേടി ഇ.ചന്ദ്രശേഖരന്‍ ആണ് ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന കോണ്‍ഗ്രസ്സിലെ ധന്യ സുരേഷിന് 33.84 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ

സ്ഥാനാര്‍ത്ഥികള്‍ (2021) കാഞ്ഞങ്ങാട് – ‌ പി.വി.സുരേഷ് (INC) എം.ബല്‍രാജ് (BJP)

മഞ്ചേശ്വരം: ഇടതു വലതു പക്ഷങ്ങളെ മാറിമാറി സ്വീകരിച്ചിട്ടുള്ള മഞ്ചേശ്വരം മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ്. 1970 മുതല്‍ 87 വരെ തുടര്‍ച്ചയായ നാലു തിരഞ്ഞെടുപ്പുകളില്‍ സിപിഐയെ ആണ് വിജയിപ്പിച്ചത്. 1991ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്‍റെ ചെര്‍ക്കളം അബ്ദുള്ള പിടിച്ചെടുത്തുവെങ്കിലും 2006ലെ തിരഞ്ഞെടുപ്പില്‍ സിപിഎംന്‍റെ സിഎച് കുഞ്ഞമ്പു തിരിച്ചു പിടിച്ചു എന്നാല്‍2016ല്‍ മുസ്ലീം ലീഗിലെ പിബി അബ്ദുള്‍ റസാഖ് വിജയിച്ചു. അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് 2019ലെ ഉപതിരഞ്ഞെടുപ്പില്‍ എംസി കമറുദ്ദീന്‍65407 വോട്ട് നേടി സീറ്റ് നിലനിര്‍ത്തി. രണ്ടാം സ്ഥനത്തു വന്ന ബിജെപിയുടെ രവീഷ് തന്ത്രി 57484 വോട്ട് നേടിയപ്പോല്‍ സിപിഎംന്‍റെ ശങ്കര്‍റായിക്ക് 38233 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. ബിജെപി വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന സീറ്റാണ് മഞ്ചേശ്വരം

സ്ഥാനാര്‍ത്ഥികള്‍ (2021) എ.കെ.എം. അഷ്റഫ് (IUML) കെ.സുരേന്ദ്രന്‍ (BJP)

കാസര്‍ഗോഡ് –
യുഡിഎഫ്ന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ സ്ഥിരം വിയിപ്പിക്കുന്ന കാസര്‍ഗോഡ് നിയമസഭാ മണ്ഡലം 1970 വരെകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലം 1977മുതല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ ആണ് വിജയിപ്പിച്ചു വരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ എന്‍എ നെല്ലിക്കുന്ന് 64727 വോട്ടും 44.72ശതമാനം വോട്ടു വിഹിതവും നേടി വിജയിച്ചപ്പോള്‍ തൊട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ രവീഷ് തന്ത്രിക്ക് 38.77ശതമാനം വോട്ട് വിഹിതത്തോടെ 56120 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 14.61 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

സ്ഥാനാര്‍ത്ഥികള്‍ (2021) കെ.ശ്രീകാന്ത് ( BJP) എന്‍.എ നെല്ലിക്കുന്ന് (IUML)

ഉദുമ-
1991മുതല്‍ നടന്ന തുടര്‍ച്ചയായ 6 തിരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച ഉദുമ മണ്ഡലം കോലത്തുനാട്ടിലെ സിപിഎംന്‍റെ കോട്ടയാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ 10000ത്തിലേറെ വോട്ടുകള്‍ നേടി സിപിഎംന്‍റെ കുഞ്ഞിരാമന്‍ വിജയിച്ചുവെങ്കില്‍ 2016ല്‍ കോണ്‍ഗ്രസ് ശക്തനായ കെ സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി ഭൂരിപക്ഷം 3188ലേക്ക് താഴ്ത്തുവാന്‍ കഴിഞ്ഞു. വോട്ടിലെ ഈ ചോര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് ഇക്കുറി ജനകീയനായ സിഎച്ച് കുഞ്ഞമ്പുവിനെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ (2021) സിഎച്ച് കുഞ്ഞമ്പു (സിപിഎം) ബാലകൃഷ്ണന്‍ പെരിയ (INC] എ.വേലായുധന്‍ (BJP)

തൃക്കരിപ്പൂര്‍:
കാസര്‍ഗോഡ് ജില്ലയിലെ സിപിഎംന്‍റെ ശക്തികേന്ദ്രമായ മണ്ഡലമാണ് 1960 ലെ തിരഞ്ഞെടുപ്പില്‍ മാത്രം കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചിട്ടുള്ള തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം. 1957ല്‍ ഒന്നാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില് ഇഎംഎസ്സിനെ വിജയിപ്പിച്ച മണ്ഡലം 87ലേയും 91ലേയും തിരഞ്ഞെടുപ്പുകളില്‍ ഇകെ.നയനാരുടെ മണ്ഡലമായിരുന്നു. അതികായകനമാരെ പലരേയും കണ്ട ഈ മണ്ഡലത്തെ 2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎംലെ എം രാജഗോപാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ്സിലെ കെപി.കുഞ്ഞിക്കണ്ണനെ 16959 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

സ്ഥാനാര്‍ത്ഥികള്‍ (2021) എം. രാജഗോപാല്‍ (സിപിഎം) ടി.വി.ഷിബിന്‍ (BJP)

Pravasabhumi Facebook

SuperWebTricks Loading...