കര്‍ണ്ണാടകത്തിലെത്തിയ വിദേശ തബ് ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ വിസാ നയമം ലംഘിച്ചതിന് കേസ്.

നിസാമുദ്ദീനില്‍ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം കര്‍ണ്ണാടകത്തിലെത്തി ക്വാറന്‍റൈയി നില്‍ ആയ 20 ഇന്ത്യോനേഷ്യക്കാരും 19 കിര്‍ഗിസ്ഥാന്‍കാരുമടക്കം ആകെ വിദേശികളുടെ എണ്ണം 60 ആണ്. അവരില്‍ കോവിഡ്-19 ബാധ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച 20 ഇന്ത്യോനേഷ്യക്കാരുടേയും 9 കിര്‍ഗിസ്ഥാന്‍ കാരുടേയും പേരില്‍ വിസാ നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ ഫോറിനേര്‍സ് ആക്ട് സെക്‍ഷന്‍ 14 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ബാക്കിയുള്ളവരില്‍ പിശോദന ഫലം നെഗറ്റീവ് ആകുന്നതിനനുസരിച്ച് കേസെടുക്കുവാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ വന്നതിനു ശേഷം മതസമ്മേളനങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ മാര്‍ച്ച് 13-18 നിടക്ക് പലദിവസങ്ങളിലായി കര്‍ണ്ണാടകയില്‍ എത്തിച്ചേരുകയായിരുന്നു ഈ വിദേശികള്‍. ബല്‍ഗാവിയിലെത്തിയ ഇന്ത്യോനേഷ്യക്കാരെയും ബീദറില്‍എത്തിയ കിര്‍ഗിസ്ഥാന്‍കാരേയും അതതു നഗരങ്ങളില്‍ തന്നെയുള്ള മസ്ജിദുകളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയായിരുന്നു. അവരുടെ പരിശോദന റിസല്‍ട്ട് നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള വിദേശികളെ ബെംഗളൂരുവിലെ ഹജ്ജ് ഭവനില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അവരുടെ പരിശോദന ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുന്ന മുറക്ക് അവരുടെ പേരിലും ഫോറിനേര്‍സ് ആക്ട് സെക്‍ഷന്‍ 14 പ്രകാരം കേസെടുക്കും. തുടര്‍ന്ന് ബ്ലാക്‍ ലിസ്റ്റില്‍ പെടുത്തുന്ന അവര്‍ക്ക് ഇനി ഇന്ത്യയില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല.

1300 പേരാണ് കര്‍ണ്ണാടകത്തില്‍ നിന്ന് നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തത്. അതില്‍ ബെംഗളൂരുവില്‍ 276 പേരേയും കര്‍ണ്ണാടകത്തിലെ 29 ജില്ലകളില്‍ നിന്നുമായി 482 പേരേയും മാത്രമേ ഇതുവരെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടുള്ളു. ക്വാറന്‍റൈനിലാക്കിയ അവരില്‍ 500 പേരുടെ ശ്രവ പരിശോദച്ചതില്‍ നിന്ന് 30 പേരുടെ ഫലം മാത്രമേ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുള്ളു. ബാക്കിയുള്ളവരുടെ പരിശോദന ഫലം നെഗറ്റീവാണ്. ഇനി തിരിച്ചറിയുവാനുള്ള 542 പേരെ കണ്ടെത്തുവാനുള്ള തീവ്രൾമത്തിലാണ് അധികൃതര്‍. അവര്‍ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് മതപ്രചാരണവുമായി പോയിട്ടുണ്ടാകുമെന്നാണ് അധികൃതരുടെ നിഗമനം. അവരെ കണ്ടെത്തുവാന്‍ വൈകുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

Pravasabhumi Facebook

SuperWebTricks Loading...