ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
പാർലമെൻറിൻറെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. പ്രധാനമന്ത്രിയുടെ പാക് പരാമർശം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ വലിയ പ്രതിഷേധത്തിനാകും പാർലമെൻറ് സാക്ഷിയാവുക.
മുത്തലഖ് നിയമവിരുദ്ധമാക്കുന്നതിനും, ട്രാൻജെൻററുകളുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലുകളും സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരും.
ഇന്ന് മുതൽ ജനുവരി 5 വരെയാണ് സമ്മേളനം നടക്കുക.
അതേസമം, പാർലമെൻറിൽ എടുക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഇന്ന് പ്രതിപക്ഷ പാർടികൾ യോഗം ചേരും.