‘ഓഖി’ ദുരന്തത്തിന്റെ സാമൂഹ്യപാഠം

Print Friendly, PDF & Email

ഓഖി’ ഉഴിഞ്ഞെടുത്തത് കടലോരത്തെ നിഗ്രഹിച്ചുകൊണ്ടിരുന്ന ഏതെങ്കിലും ഒഴിയാബാധയാണെന്ന് പ്രകൃതിപ്രതിഭാസങ്ങളെ ദൈവകല്‍പിതമെന്നു ധരിച്ചുവെച്ചിട്ടുള്ളവരൊക്കെയും കരുതാനിടയില്ല.

‘ഓഖി’ വിതച്ച ദുരിതങ്ങള്‍ നേരിട്ടനുഭവിച്ചവരുടെ ദൈന്യതയെ സംവിധാനത്തിലെ വീഴ്ചകളുടെ ഉറവിടം തര്‍ക്ക വിഷയമാക്കുന്നതിനുള്ള ഉത്തോലകമാക്കി സ്വീകരിച്ച കാഴ്ച വിപരീത ദിശയിലുള്ള ഒരു ആലോചനക്കു നിമിത്തമായി.

പ്രകൃതിദുരന്തങ്ങള്‍ തടയുക അസാധ്യമാണ് എന്ന പ്രസ്താവം തല്‍കാലം സ്വീകരിക്കുക. പിന്നെ മുന്‍കരുതലുകള്‍ എന്നത് മാത്രമാണ് വഴി. ലഭ്യമായ എല്ലാ സാങ്കേതിക വിദ്യയും (ആര്‍ജ്ജിതമായ മുഴുവന്‍ സാങ്കേതിക വിദ്യയും എല്ലാവര്‍ക്കും ലഭ്യമാവുകയില്ല എന്ന് ചേര്‍ത്ത് വായിക്കുക) കൂട്ടിയിണക്കി, എടുക്കാവുന്ന മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ എവിടെയാണ് വീഴ്ച വന്നിട്ടുള്ളത്? . സംസ്ഥാന ഗവണ്മെന്റ് – അല്ല കേന്ദ്ര ഗവണ്മെന്റ് എന്ന ഊഞ്ഞാലാട്ടം എത്രമാത്രം ശരിയാണ്?

ആരാണ് ഗവണ്മെന്റ്? ജനങ്ങളുടെ ചെലവില്‍ ജീവിക്കുന്ന (മരിക്കുവോളം ജീവിക്കുന്ന; അല്ലെങ്കില്‍ മരിച്ചാല്‍ ആശ്രിതരും ജീവിക്കുന്ന) ഒരുകൂട്ടം ആളുകള്‍.

ജനങ്ങളുടെ ചെലവില്‍ സുരക്ഷിതമാക്കപ്പെട്ട ജീവിതത്തിന്റെ അറകളില്‍ ആലസ്യം തീര്‍ത്ത മനുഷ്യര്‍, അതിനു അപവാദമായി നിലകൊള്ളുന്ന നല്ല മനുഷ്യരെ ഒഴിച്ചു ന്ര്‍ത്തി മാറ്റി പറഞ്ഞാല്‍ വസ്തുതാവിരുദ്ധമാവുകയില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഓഖി’ ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഗവണ്മെന്റിന്റെ ഭാഗമായി സമൂഹത്തിന്റെ ചെല്ലും ചെലവും സ്വീകരിച്ചു ജനങ്ങളെ സേവിക്കുന്നവരെല്ലാം തങ്ങള്‍ക്കു കിട്ടിയ സുരക്ഷിതമായ ജീവിതം അത്രയൊന്നും സുരക്ഷിതമല്ലാത്ത ജീവിതം നയിക്കുന്നവരെ ഇമ വെട്ടാതെ കാത്തുകൊള്‍കാനായി ചെലവഴിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്ന് നിര്‍ബന്ധമായും തിരിച്ചറിയണം. 

Leave a Reply