കര്‍ണ്ണാ‍കത്തില്‍ കൂടുതല്‍ ഇളവുകള്‍. മെട്രോ അടക്കമുള്ള പൊതുഗതാഗതം പൂര്‍ണ്ണ തോതില്‍ ആരംഭിക്കുന്നു.

Print Friendly, PDF & Email

കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ കുറവു വരുത്തി കര്‍ണ്ണാടക. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാത്രി 9 മുതല്‍ പുലര്‍ച്ച 5 വരെയുള്ള രാത്രികാല കര്‍ഫ്യൂ തുടരും. 2082 പുതിയ കോവിഡ് കേസുകളും 86 മരണവുമാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലുദിവസങ്ങളിലും 3000ത്തില്‍ താഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

നാളെ മുതല്‍ 100 ശതമാനം ഇരിപ്പിടങ്ങളിലും യാത്രക്കാരെ അനുവദിച്ചുകൊണ്ട് മോട്രോ അടക്കമുള്ള പൊതുഗതാഗതം പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി തുറന്ന് നല്‍കാം. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികള്‍ക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് അനുമതിയുണ്ട്. വിവാഹമടക്കമുള്ള കുടുംബ ചടങ്ങുകളില്‍ പരമാവധി100 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

കണ്ടെയിന്‍മെന്‍റ് സോണുകള്‍ക്ക് പുറത്ത് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവയ്ക്ക് തുറക്കാം. പരിശീലനത്തിനായി സ്‌പോര്‍ട് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല. സ്വിമ്മിങ് പൂളുകളിലേക്ക് പരിശീലന ആവശ്യങ്ങള്‍ക്കായി പ്രവേശനം അനുവദിച്ചു. തുറക്കുന്ന സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചിരിക്കണം.

ട്യൂഷന്‍-കോച്ചിങ് സെന്ററുകള്‍അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാതിയേറ്ററുകള്‍, പബ്ബുകള്‍ തുടങ്ങിയവക്കും പ്രവര്‍ത്തനാനുമതിയില്ല. കോവിഡ് ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ തുടര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പലിക്കണമെന്ന് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി യദ്യൂരപ്പ പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •