ഐബിഎസ്ല്‍ പിജിപിഎം കോഴ്‌സിനു തുടക്കം

Print Friendly, PDF & Email

വ്യവസായ സ്ഥാപനങ്ങളിലെ ജോലിക്ക് ആവശ്യമായ സാങ്കേതിക -മാനേജ്‌മെന്റ് പരിജ്ഞാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബെഗളൂരുവിലെ പ്രശ്സ്ഥമായ ഐബിഎസ് (IBS)ബിസനസ് സ്‌കൂള്‍ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ (PGPM) ദ്വവത്സര പഠനകോഴ്‌സ് ആരംഭിച്ചു. സാങ്കേതിക വികസനവും വര്‍ദ്ധിച്ചുവരുന്ന മത്സരാന്തരീക്ഷവും പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കാലത്തിനും ജോലിക്കും അനുയോജ്യമായ പഠനവും പരിശീലനവും നല്‍കുകയാണ് ഈ കോഴ്‌സിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബാംഗ്ലൂര്‍ ഐബിഎസ് ബിസനസ് സ്‌കൂള്‍ ഡയറക്ടറായ പ്രൊ. ജിവി മുരളീധര്‍ പറഞ്ഞു.

പഠിതാക്കള്‍ക്ക് പിജിപിഎം പഠനത്തിലൂടെ മികവ് ലഭിക്കുന്നതിനാവശ്യമായ സജീകരണങ്ങള്‍ കോളേജ് കാംമ്പസ്സില്‍ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച അദ്ധ്യാപകര്‍ നയിക്കുന്ന ക്ലാസുകളും ഇതോടൊപ്പം പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണവും ക്ലാസുകളെ ഏറെ നിലവാരമുള്ളതാക്കുന്നു. പഠന രീതിയിലെ ഈ വ്യത്യസ്ഥത വിദ്യാര്‍ത്ഥികള്‍ക്ക് തികഞ്ഞ ആത്മവിശ്വാസവും നേരിട്ടുള്ള സാങ്കേതിക മാനേജ്‌മെന്റ് വൈദിഗ്ദ്യവും പ്രധാനം ചെയ്യുന്നു. ഇത് അവരെ സ്വയം പര്യാപ്തരാക്കുകയും കൂടാതെ വിശകലനബുദ്ധിയും സ്വയം തീരുമാനം എടുക്കുവാന്‍ കഴിവുള്ളവരാക്കുകയും ചെയ്യുന്നു. വിവിധ കാര്യങ്ങല്‍ പരിഗണിച്ചും ചുറ്റുമുള്ള വസ്തുതകള്‍ വിശകലനം ചെയ്യുവാനും സാധിക്കുന്ന തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതെന്നും പ്രൊ. ജിവി മുരളീധര്‍ വ്യക്തമാക്കി. കെങ്കേരിയിലെ വിശാലമായ കാംമ്പസിലാണ് രണ്ടു വര്‍ഷ ഫുള്‍ടൈം കോഴ്‌സ് നടത്തുന്നത്.

പഠനത്തോടൊപ്പം വിദ്ധ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസവും അതിനനുയോജ്യമായ ശില്‍പ്പശാലകളും പ്രൊജക്ടുകളും മറ്റും സംഘടിപ്പിക്കുന്നുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടറും അക്കാഡമി കോ ഓര്‍ഡിനേറ്ററുമായ പ്രൊ. ആര്‍ ഹരീഷ്. പറഞ്ഞു. കമ്പനികളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതിനാല്‍ പഠിതാക്കള്‍ക്ക് ഉയര്‍ന്ന ജോലികള്‍ നേടാന്‍ സാധ്യത ഏറെയാണെന്ന് ഐബിഎസ് പ്ലെയിസ്‌മെന്റ് ഡീന്‍ പ്രൊ. എ വെങ്കിട്ടരാമന്‍ അറിയിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •