വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ ആലുവ മുന്‍ എസ്പി എവി ജോര്‍ജ്ജിന് വീഴ്ച പറ്റി-ക്രൈംബ്രാഞ്ച്

Print Friendly, PDF & Email

വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ ആലുവ മുന്‍ എസ്പി എവി ജോര്‍ജ്ജിന് വീഴ്ച പറ്റിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്ത വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നര്‍ദ്ദേശം. കസ്റ്റഡി കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും കൃത്യ നിര്‍വഹണത്തില്‍ എ.വി ജോര്‍ജ്ജിന് വീഴ്ച സംഭവിച്ചു എന്നാണ് ക്രൈം ബ്രാഞ്ച് സംഘം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചട്ടവിരുദ്ധമായി ആര്‍.ടിഎഫിനെ രൂപീകരിച്ചതും വരാപ്പുഴയില്‍ അടക്കം കൃത്യ നിര്‍വ്വഹണത്തിന് ഉപയോഗിച്ചതും നിയമവിരിദ്ധമാണ്. കൂടാതെ ശ്രീജിത്തിനെ മര്‍ദ്ധിച്ചു കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിച്ചു. ഐജി ശ്രീജിത്ത് നല്‍കിയ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്പിയ്‌ക്കെതിരെ വരും ദിവസം കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.