കോഹ്ലി; നെറികെട്ട ഏകാധിപതി… വിമര്‍ശനവുമായ് രാമചന്ദ്ര ഗുഹ
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയ്‌ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് രാമചന്ദ്ര ഗുഹ. ബി.സി.സി.ഐയില്‍ കോഹ്‌ലിയുടെ ആധിപത്യമാണ് നടക്കുന്നതെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥര്‍ കോഹ്‌ലിയെ ആരാധിച്ചിരുന്നത് ഇന്ത്യന്‍ ക്യാബിനറ്റ് മോദിയെ ആരാധിക്കുന്നതിനേക്കാള്‍ തീവ്രമായാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ പുറത്താക്കപ്പെടാനുള്ള പ്രധാന കാരണം കോഹ്‌ലിയാണെന്ന് രാമചന്ദ്ര ഗുഹ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു.
നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി കുംബ്ലേയേക്കാള്‍ എത്രയോ താഴേയാണെന്നും എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് തന്നെ കോഹ്‌ലിക്ക് ബി.സി.സി.ഐയിലുള്ള സവിശേഷ അധികാരമാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണമെന്നും കോഹ്‌ലിയുടെ മുന്നില്‍ സമിതി അടിയറവ് പറഞ്ഞു നില്‍ക്കുകയാണെന്നും ഗുഹ പറയുന്നു.
എന്നാല്‍ ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് താരം വിരാടാണെന്നതില്‍ തനിക്ക് യാതൊു സംശയവുമില്ലെന്നും ഒന്നിനുപിറകെ ഒന്നായി വരുന്ന ഉജ്ജ്വല പ്രകടനങ്ങള്‍ക്കനുസരിച്ച് അദ്ദേഹത്തോടുള്ള തന്റെ ആരാധനയും വര്‍ദ്ധിച്ചു വരികയാണെന്നും ഗുഹ പറയുന്നു. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വ്യക്തി പ്രഭാവമുള്ള താരമാണ് കോഹ്‌ലിയാണെന്നും ഗുഹ പറഞ്ഞു