പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തടയുവാന്‍ കഴിയുന്നില്ല സിസ്റ്റര്‍ ലൂസി V/s ബിഷപ്പ് പാംപ്ലാനി വീഡിയോ

Print Friendly, PDF & Email

സഭാധികൃതര്‍ ഒത്തു പിടിച്ചിട്ടും… പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തടയുവാന്‍ കഴിയുന്നില്ല. അത്രമാത്രം വൈറലാവുകയാണ് ബിഷപ്പ് പാംപ്ലാനിയോടുള്ള സിസ്റ്റര്‍ ലൂസിയുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍. അതിനു മറുപടി പറയുവാന്‍ കഴിയാതെ സംഘടിതമായ നെഗറ്റീവ് പ്രചാരണത്തിലൂടെ ആ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്യുവാന്‍ സഭാധികൃതര്‍ക്ക് കഴിഞ്ഞു വെങ്കിലും ആ വീഡിയോ പൊതുസമൂഹം ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ നൂറു കണക്കിന് ഇടങ്ങളിലാണ് ആ വിഡിയോ ഇപ്പോള്‍ ദിനം പ്രതി അപ്‌ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. യൂട്യുബിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ടെലെഗ്രാമിലുമെല്ലാമായി ലക്ഷക്കണക്കിന് ആളുകളിലേക്കാണ് മണിക്കൂറുകള്‍ക്കകം പ്രസ്തുത വീഡിയോ എത്തിച്ചേരുന്നത്.

JSL VISION എന്ന യുട്യൂബ് ചാനലിൽ ആണ് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ ജോസഫ് പാംപ്ലാനി ഒരു ഇന്‍റര്‍വ്യൂവില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിസ്റ്റര്‍ ലൂസി വിഡിയോ പുറത്തിറക്കിയത്. ഈ വീഡിയോ വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ സഭാധികൃതര്‍ വിശ്വസികളെ കൊണ്ട് വ്യാപകമായി എതിര്‍ പ്രചാരണം നടത്തുകയും അതിന്‍റെ ഫലമായിജെഎസ്എല്‍ വിഷന്‍ എന്ന യുട്യൂബ് ചാനലിൽ നിന്ന് പ്രസ്തുത വീഡിയോ നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ആ വീഡിയോയുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിവിധ സോഷ്യല്‍ മീഡിയകളില്‍ അപ് ലോഡ് ചെയ്യപ്പെട്ടത്. സഭയുടെ ഒരു മാധ്യമത്തില്‍ പ്രസദ്ധീകരിച്ച “വിവാദം 2019 കടന്ന് സഭാനൗക മുന്നോട്ട്” എന്ന അഭിമുഖത്തില്‍ ബിഷപ്പ് പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങളെ ശക്തമായി വിമര്‍ശിച്ച് സിസ്റ്റര്‍ ലൂസി രംഗത്തുവന്നത്. ഒരു ബിഷപ്പിന്‍റെ പ്രസ്താവനയെ കേവലം ഒരു കന്യാസ്ത്രി വിമര്‍ശിക്കുക എന്നത് ക്രിസ്ത്യന്‍ ഹൈരാര്‍ക്കിയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. അതിനാല്‍ തന്നെ ലൂസിയുടെ നിലപാടുകളെ ഒരു തരത്തിലും വച്ചുപുറപ്പിക്കുവാന്‍ ക്രൈസ്തവ പുരോഹിതര്‍ക്കു കഴിയുകയില്ല എന്നതിന്‍റെ തെളിവാണ് സിസ്റ്റര്‍ ലൂസിയുടെ വീഡിയോ തടയുവാന്‍ സഭാധികൃതര്‍ കാണിച്ച വ്യഗ്രത.

16ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ മാര്‍ട്ടിന്‍ ലൂഥര്‍  പ്രകാരം റിഫോര്‍മേഷനു (മതനവീകരണം) നിമിത്തവും പ്രതീകവും ആയിതീര്‍ന്നുവോ അപ്രകാരം കേരള ക്രൈസ്തവ മതത്തില്‍ മറ്റൊരു റിഫോര്‍മേഷന്‍റെ പ്രതീകമാവുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര എന്ന സന്യാസിനി. മാര്‍ട്ടിന്‍ ലൂഥറിനൊപ്പം തോളോടു തോള്‍ ചേര്‍ന്നു പോരാടിയ ജോണ്‍ കാല്‍വിനെ പോലെ സിസ്റ്റര്‍ ലൂസിയോടൊപ്പം മറ്റൊരു ജോണ്‍ കാല്‍വിന്‍ ഇല്ലാത്തതാണ് സിസ്റ്റര്‍ ലൂസിയുടെ പോരാട്ടം ഒറ്റപ്പെട്ടതാണെന്ന പ്രതീതീ ജനിപ്പിക്കുന്നത്. എന്നാല്‍, സിസ്റ്റര്‍ ലൂസി ഒരു സന്യാസിനി ആണെന്നുള്ളത് ഈ മതനവീകരണ പ്രസ്ഥാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. സിസ്റ്റർ ലൂസിയുടെ സമരം ജനഹൃദയങ്ങൾ ഏറ്റെടുക്കുന്നു. ഇത് കത്തോലിക്കാ സഭയിലും പൊതുസമൂഹത്തിലും ഒരു വലിയ മാറ്റത്തിന്റെ തുടക്കം കുറിക്കലാണ്. അതിനാലാണ് ക്രൈസ്തവ പുരോഹിത്വ മേധാവിത്വത്തില്‍ ഇത് കൂടുതല്‍ അങ്കലാപ്പ് ഉയര്‍ത്തുന്നത്, സിസ്റ്റര്‍ ലൂസിയെ  ‘ജന്തു’ എന്ന് വിളിച്ച് പുരോഹിതര്‍ തന്നെ രംഗത്തു വരുന്നതു; സിസ്റ്റര്‍ ലൂസി അവരില്‍ എത്രമാത്രം അങ്കലാപ്പാണ് വരുത്തിയിരിക്കുന്നത് എന്നതിന്‍റെ തെളിവാണ്.

ആര് എത്ര ശ്രമിച്ചാലും ജനങ്ങള്‍ ഏറ്റെടുത്ത ഒന്ന് ആര്‍ക്കും തടയുവാന്‍ കഴിയില്ല എന്നതിന്‍റെ ഉത്തമ തെളിവായി മാറിയിരിക്കുകയാണ് സിസ്റ്റര്‍ ലൂസി ബിഷപ്പ് പാംപ്ലാനിക്കു നല്‍കിയ മറുപടി വീഡിയോയുടെ പ്രചാരണം. സിസ്റ്റർ ലൂസി ഇന്ന് ഒരു വ്യക്തി എന്നതിലുപരി ഒരു പ്രതീകമായി ജനഹൃദയങ്ങളില്‍ വളര്‍ന്നിരിക്കുകയാണെന്നാണ് ലൂസി V/s ബിഷപ്പ് പാംപ്ലാനി വീഡിയോയുടെ പ്രചാരണം തെളിയിക്കുന്നത്. സഭയില്‍ മാത്രമല്ല പൊതുസമൂഹത്തിലും അടിച്ചമർത്തപ്പെടുന്നവരുടെയും നീതി നിഷേധിക്കപ്പെടുന്നവരുടെയും പ്രതീകമായി സിസ്റ്റര്‍ ലൂസി വളര്‍ന്നിരിക്കുന്നു എന്ന് ഇത് തെളിയിക്കുന്നു.
ലൂസി V/s ബിഷപ്പ് പാംപ്ലാനി വീഡിയോ.

കള്ള നാണയങ്ങളുടെ കുരു പൊട്ടിച്ച ആ വൈറൽ വീഡിയോ ഇതാണ്……………………………………………………….കള്ള വിഷ വിശ്വാസി കൂട്ടങ്ങൾ റിപ്പോർട്ട് ചെയ്ത് യൂട്ടുബിൽ നിന്നും നീക്കം ചെയ്ത സത്യമുള്ള ഒരു വീഡിയോ.സത്യത്തെ ഭയപ്പെടുന്ന തിരുട്ടു സഭ എന്തൊരു കഷ്ട്ടം ആണ്.Report cheiyan ഇടവക തോറും ആഹ്വാനം ചെയ്ത മെസേജും കൂടെ ചുവടെ ചേർക്കുന്നു👇*സഭാ വിരുദ്ധരുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര വിഷം ചീറ്റുന്ന പുതിയ വീഡിയോയുമായി യൂട്യൂബിൽ.* ⚠️JSL VISION എന്ന youtube channel ലൂടെയാണ് ഇവർ സഭയെയും സന്യാസ സമൂഹത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ⚠️മാന്യതയുടെ മുഖംമൂടി അണിഞ്ഞ ഇത്തരം വിഷപ്പാമ്പുകൾക്കെതിരെ നമുക്ക് പ്രതികരിക്കാം. നമ്മുടെ പ്രതിഷേധങ്ങൾ *റിപ്പോർട്ടിങ്ങിലൂടെ* നമുക്ക് പ്രകടിപ്പിക്കാം, പ്രതിഷേധിക്കാം. 💠ഓർക്കുക – ഇതിൽ പങ്കുചേരുമ്പോൾ ദൈവത്തിൻ്റെ സ്വന്തമായ ആയിരക്കണക്കിന് സന്യസ്തരുടെ മുഖമാണ് *നമ്മൾ ഓർമ്മിക്കേണ്ടത് – അവരുടെ ജീവിതം തെരുവിൽ വലിച്ചിഴക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്*.✝️ *ഏതെങ്കിലും ഒരു സിസ്റ്റർ ഒരു നന്മയെങ്കിലും എപ്പൊഴെങ്കിലും നമ്മുടെ ജീവിതത്തിൽ തന്നിട്ടുണ്ടങ്കിൽ ഈ സംരഭത്തിൽ പങ്കാളിയാകുമല്ലോ*.⭕ഈ വീഡീയോ കണ്ട് അതു പോലെ ചെയ്യുമല്ലോ.(കമൻറ് ബോക്സിൽ ഈ ക്ലാസ്സ് വീഡിയോ ഇട്ടിട്ടുണ്ട് )അല്ല എങ്കിൽ ഈ ലിങ്കിൽ ലഭ്യമാണ്https://m.facebook.com/story.php?story_fbid=2532622597052383&id=100009140021147&sfnsn=mo&d=n&vh=i

Публикувахте от Jomy Scaria в Петък, 15 май 2020 г.

 

=https%3A%2F%2Frb.gy%2Fmlbth5%3Ffbclid%3DIwAR1VoMcKJQJcJKWvUM7WEtydOjoiIdy13FVigOcuwpJhuliJHc2DuzqN7WU&h=AT2eZpZXvXF3zlh6JMKFt2JS3TyiDYQpXSuqQD3BqMgQLIq4dKLmSkHTT3iRUA1zMqyI2sa4R7wPLSqmcYp2nmjZEv6zytZKZXJZBFsafQuth7mng_sz3-

Pravasabhumi Facebook

SuperWebTricks Loading...