തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും;ഹഫ്‌സാന കാസിം
അശ്ലീല ഗ്രൂപ്പുണ്ടാക്കി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; കരഞ്ഞു കൊണ്ട് മഞ്ചേരിക്കാരി അഭിനേത്രിയുടെ ഫെയ്‌സ്ബുക്ക് ലൈവ്
തിരുവനന്തപുരം: തന്റെ പേരില്‍ അശ്ലീലമായ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മോശം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി യുവതി രംഗത്ത്. മഞ്ചേരിക്കാരിയായ ഹഫ്‌സാന കാസിം എന്ന യുവതിയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ താന്‍ നേരിടുന്ന പ്രശ്‌നം വിശദീകരിച്ച് രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നതില്‍ മനംനൊന്തു കൊണ്ടാണ് യുവതി രംഗത്തെത്തിയത്. സിനിമകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് താനെന്നാണ് ഹഫ്‌സാന പറയുന്നത്.
വിദേശത്തുള്ളവരാണ് തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള വാട്‌സ് ആപ്പ് പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് മഞ്ചേരിക്കാരിയായ ഹഫ്‌സാന പറയുന്നത്. തന്റെ വീട്ടുകാര്‍ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും നിരന്തരമായി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു. ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് വാട്‌സ് ആപ്പ് പ്രചരണത്തിന്റെ കാര്യം താന്‍ അറിഞ്ഞതെന്ന് യുവതി പറയുന്നു
Публикувахте от Hafsana Kasim в 5 декември 2017 г.