അടിച്ചും തിരിച്ചടിച്ചും കൊമ്പു കോര്‍ത്തും വമ്പന്മാര്‍ ; ഒടുവില്‍ സമനിലയില്‍ പിരിഞ്ഞു
കൊല്‍ക്കത്ത: ഐ.എസ്.എല്ലിലെ നിര്‍ണായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് 2-2 ന്റെ സമനില. രണ്ട് തവണ ലീഡ് നേടിയ ശേഷമായിരുന്നു കേരളത്തിന്റെ സമനില. സീസണില്‍ ആറാമത്തെ സമനിലയാണ് കേരളത്തിന്റേത്.
33 ാം മിനിറ്റില്‍ ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണാണ് കേരളത്തിന് വേണ്ടി മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 38 ാം മിനിറ്റില്‍ കേരളാ പ്രതിരോധ നിരയെ കബളിപ്പിച്ച് റയാന്‍ ടെയ്ലര്‍ നേടിയ ഗോളിലൂടെ കൊല്‍ക്കത്ത സമനില പിടിക്കുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ 55 ാം മിനിറ്റില്‍ ദിമിത്താര്‍ ബെര്‍ബറ്റോവ് കേരളത്തിനായി വീണ്ടും ലീഡ് നേടിയെങ്കിലും തൊട്ടുപിന്നാലെ കൊല്‍ക്കത്ത ഗോള്‍ മടക്കുകയായിരുന്നു. മലയാളി താരം കെ.പ്രശാന്തിന്റെ ഷോട്ടിലൂടെയായിരുന്നു ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണ്‍ ഗോള്‍ നേടിയത്.
ഇഞ്ചുറി ടൈമില്‍ കേരളത്തിനു ലഭിച്ച അവസരം നിര്‍ഭാഗ്യത്തിനാണ് നഷ്ടമായത്. ഇതോടെ 15 മത്സരത്തില്‍ നിന്നു 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളം