സൌദിയില്‍ വെള്ളിത്തിര പുന:ര്‍ജ്ജീവിക്കുന്നു; ലോകമെങ്ങും സമ്മിശ്ര പ്രതികരണം
1980 ല്‍ സൌദിയില്‍ ശരീയത്ത് നിയമപ്രകാരം സിനിമ നിരോധിക്കുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല 2018 ആകുമ്പോള്‍ വീണ്ടും വെള്ളിത്തിര പുനര്‍ജ്ജീവിക്കുമെന്ന്.
സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന വിശദീകരണത്തിലായിരുന്നു അന്ന് സിനിമ നിരോധിച്ചത്.
പുതിയ തീരുമാനം സമ്മിശ്ര പ്രതികരണമാണ് സൌദിയിലും പുറം ലോകത്തും രൂപപ്പെട്ടു വരുന്നത്. ശരീയത്ത് നിയമത്തില്‍ സൗദിവെള്ളം വെള്ളം ചേര്‍ക്കുന്നത് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരാനെന്നുള്ള ശക്തമായ അഭിപ്രായം സൌദിയില്‍ ഒരു വിഭാഗം ഇപ്പോള്‍ തന്നെ ഉന്നയിച്ചു കഴിഞ്ഞു.
35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയിലെ തിയേറ്ററുകള്‍ വീണ്ടും സിനിമാ പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്. മാര്‍ച്ചിലാണ് ആദ്യ പ്രദര്‍ശം തുടങ്ങുന്നത്.
ഫൈസല്‍ രാജാവിന്റെ കഥ പറയുന്ന ചിത്രം ‘ബോണ്‍ എ കിംഗ്’ എന്ന സിനിമയാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഹെന്റി ഫൈസര്‍ബെര്‍ട്ട് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് അഗസ്റ്റോ വില്ലറോങ്ങോയാണ്.
ലോര്‍ഡ് കഴ്‌സണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14 വയസില്‍ ഒറ്റക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രാജാവ് ഫൈസലിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകള്‍ ഡ്രൈവിംഗ് ചെയ്യുന്നത് വിലക്കികൊണ്ടുള്ള നിയമത്തിലും അടുത്ത വര്‍ഷത്തോടെ ഇളവുകള്‍ ഉണ്ടാകും.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുണ്ടാക്കാന്‍ സിനിമാ വ്യവസായത്തിനു സാധിക്കുമെന്ന തിരച്ചറിവിലാണ് ഇപ്പോള്‍ സൗദിഭരണകൂടം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.
– പ്രവാസഭൂമി ന്യൂസ് ഡസ്ക് –