ജറുസലേം പ്രശ്‌നത്തില്‍ അമേരിക്കക്ക് മറുപടിയുമായി ഇന്ത്യ, റഷ്യ, ചൈന

Print Friendly, PDF & Email

ജറുസലേം പ്രശ്‌നത്തില്‍ അമേരിക്കക്ക് മറുപടിയുമായി ഇന്ത്യ, റഷ്യ, ചൈന സംയുക്ത പ്രസ്താവന. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുഭവനില്‍ നടന്ന ഇന്ത്യ റഷ്യ ചൈന രാജ്യങ്ങളുടെ 15ാമത് സംയുക്ത വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് (ആര്‍.ഐ.സി) നടത്തിയ വിദേശമന്ത്രിമാരുടെ സംയുക്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഫലസ്തീന്റെ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെയെന്നുള്ള പ്രഖ്യാപനം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലെ പ്രഖ്യാപനം ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ദിവസങ്ങള്‍ക്കം നടത്തിയ ഈ നീക്കം ട്രംപിന്റെ പ്രസ്താവനക്കെതിരെയുള്ള ലോകരാഷഷ്ട്രങ്ങളുടെ നിലപാടായി കരുതപ്പെടുന്നു. ട്രംപിന്റെ പ്രവൃത്തി അറബ് രാജ്യങ്ങള്‍ക്ക് പുറമെ ഒട്ടുമിക്ക രാജ്യങ്ങളുടെയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Leave a Reply