സൂക്ഷിക്കുക ,സിന്ദൂരത്തില്‍ അപകടകമായ അളവില്‍ ലെഡ്

Print Friendly, PDF & Email

ഇന്ത്യയിലും യു.എസിലും ഉപയോഗിക്കപ്പെടുന്ന സിന്ദൂരപ്പൊടി സുരക്ഷിതമല്ലെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഇതില്‍ ലെഡിന്റെ അളവ് കൂടുതലാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.

ഹിന്ദുക്കളുടെ മത സാംസ്‌കാരിക ആഘോഷങ്ങളിലും സ്ത്രീകള്‍ നെറ്റിയിലണിയാനും സിന്ദൂരം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിന് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചില നിര്‍മാതാക്കള്‍ ലെഡ് ടെട്രോക്‌സൈഡ് ചേര്‍ക്കുന്നുണ്ടെന്നും ഇത് ദോഷകരമാണെന്നുമാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.

118 സിന്ദൂര സാമ്പിളുകളിലാണ് പരിശോധ നടത്തിയത്. ഇതില്‍ 95 എണ്ണം ന്യൂജേഴ്‌സില്‍ നിന്നും ശേഖരിച്ചതാണ്. 23 എണ്ണം ഇന്ത്യയിലെ മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ചതും. ഇതില്‍ 80% സാമ്പിളുകളിലും ലെഡിന്റെ അംശം കണ്ടെത്തിയെന്നും ഇത് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ച പരിധിയിലുമേറെയാണെന്നും ഗവേഷകര്‍ പറയുന്നു.

ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റാവെയിലെ റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയാണ് ഗവേഷണം നടത്തിയത്. യു.എസിലെ 83% സാമ്പിളുകളിലും ഇന്ത്യയിലെ 78% സാമ്പിളുകളിലും ലെഡിന്റെ അളവ് കൂടുതലാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഒരു ഗ്രാം പൊടിയില്‍ 1 മൈക്രോഗ്രാം ലെഡെങ്ങിലും കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ആറുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഇത് ഏറെ ദോഷം ചെയ്യുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

‘ ലെഡിന്റെ അളവ് വളരെ കുറഞ്ഞതാണെങ്കില്‍ പോലും അത് ഐക്യുവിനെ ബാധിക്കും. ശ്രദ്ധ കുറയ്ക്കും.’ യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പു നല്‍കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply