എന്‍ എന്‍ കക്കാട് പുരസ്‌ക്കാരദാനം – സ്വാഗതസംഘം ദര്‍ശന്‍ രാമന്‍ ഉദ്ഘാടനം ചെയ്തു

Print Friendly, PDF & Email

തിരുവനന്തപുരം: മയില്‍പ്പീലി മാസികയുടെ എന്‍ എന്‍ കക്കാട് ബാല സാഹിത്യപുരസ്‌ക്കാരദാനം ജനുവരി 20ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി ഹരികുമാര്‍, സെക്രട്ടറി ബി എസ്. ബിജു, സംഘടനാ സെക്രട്ടറി എ രഞ്ജുകുമാര്‍, മേഖലാ കാര്യദര്‍ശി വി സുനില്‍കുമാര്‍, മണികണ്ഠന്‍, മയില്‍പ്പീലി ചാരിറ്റബിൾ സൊസൈറ്റി ജോ.സെക്രട്ടറി പി. സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന കക്കാട് പുരസ്കാരവും , യങ് സ്കോളർ അവാർഡും 20-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.മയിൽ‌പ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന 14 മത് എൻ.എൻ. കക്കാട് ബാല സാഹിത്യ പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ മൊടക്കല്ലൂർ സ്വദേശി ധ്യാൻചന്ദിനാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ 86 കുട്ടികൾക്ക് യങ്സ്കോളർ അവാർഡ് നൽകുന്നത്