KERALANEWS MAIN

സിൽവർലൈൻ: കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കിലും നീതിആയോഗിന്‍റെ കണക്കിലും വലിയ അന്തരം

സിൽവർലൈൻ പദ്ധതിയിൽ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കിലും നീതിആയോഗിന്‍റെ കണക്കിലും വലിയ അന്തരം. പദ്ധതിയുടെ ചെലവ്, നഷ്ടപരിഹാരം തുടങ്ങിയ ഇനങ്ങള്‍ക്കുവേണ്ടി വിലയിരുത്തുന്ന തുക നിതി ആയോഗ് വിലയിരുത്തിയതിനെക്കാൾ വളരെ കുറവ്. സംസ്ഥാന സര്‍ക്കാര്‍ യഥാർഥത്തിൽ വേണ്ടിവരുന്ന ചെലവുകൾ കുറച്ചു കാട്ടിയും നഷ്ടപരിഹാരം വേണ്ടതിലും വളരെ കുറവായി കണക്കാക്കിയുമാണ് കണക്കുകള്‍ പുറത്തുവിട്ടതെന്ന് വിലയിരുത്തപ്പെടുന്നു.

സർക്കാർ ഇപ്പോൾ പറഞ്ഞ പാക്കേജ് പരിഗണിച്ചാൽപ്പോലും നിതി ആയോഗ് പറഞ്ഞത്രയും നഷ്ടപരിഹാരം വരുന്നില്ലെന്ന് ആക്ഷൻ കൗൺസിലും ചൂണ്ടിക്കാണിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുമ്പോൾ 28,157 കോടി വേണ്ടിവരുമെന്ന് നിതി ആയോഗ് പറഞ്ഞിരുന്നു. സർക്കാർ വിശദപദ്ധതി റിപ്പോർട്ടിൽ പറയുന്നത് 13,265 കോടി മാത്രം. ഭൂമി കണ്ടെത്തിയ കെ-റെയിൽ അധികൃതർ, വില കുറഞ്ഞതും ജനങ്ങളെ ബാധിക്കാത്തതുമായ ഭൂവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ വിലനിർണയത്തിൽ അപാകമുണ്ടെന്നാണ് നിതി ആയോഗ് പറഞ്ഞത്. ഒൻപത് ജില്ലകളിലായി 50 ഗ്രാമങ്ങളിലെ ഭൂമിവില ശേഖരിച്ച് നിതി ആയോഗ് നടത്തിയ പരിശോധനയിലാണ് വിശദ പഠനറിപ്പോർട്ടിലെ വിലക്കുറവ് തെറ്റാണെന്നു കണ്ടെത്തിയത്. നാലുതരം ഭൂമികളാണ് ഈ മേഖലയിലുള്ളത്- വാണിജ്യ സ്വഭാവമുള്ളത്, വാസമേഖല, തോട്ടം, തണ്ണീർത്തടം. നിതി ആയോഗ് റിപ്പോർട്ടിന്റെ എട്ട്, ഒൻപത് പേജുകളിലാണ് ഇതേക്കുറിച്ച് പറയുന്നത്.

പദ്ധതി നടപ്പിലാക്കുന്നത് ലാഭമാണെന്ന് വരുത്തി തീര്‍ക്കുവാനായിട്ടണ് സര്‍ക്കാര്‍ ചിലവുകള്‍ കുറച്ചുകാട്ടിയും വരവുകള്‍ ഉയര്‍ത്തികാട്ടിയും ഉള്ള കണക്കുകള്‍ പുറത്തുവിടുന്നതെന്ന ആരോപണമാണ് ആക്‍ഷന്‍ കൗണ്‍സില്‍ ഉയര്‍ത്തുന്നത്.

കണക്കുകളിലെ പൊരുത്തക്കേുകള്‍……

image