ഉത്തരകൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു

Print Friendly, PDF & Email

ന്താരാഷ്ട്രഭീകരതയ്ക്ക് പിന്തുണ നല്‍കുന്നു എന്നാരോപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ വൈറ്റ്ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കേ, ഈ പട്ടികയില്‍നിന്ന് ഉത്തരകൊറിയയെ ഒഴിവാക്കിയതാണ്. ആണവനിരായുധീകരണ ചര്‍ച്ച സുഗമമാക്കാനായിരുന്നു ഭീകരരാഷ്ട്ര പദവിയില്‍ നിന്ന് ബുഷ് ഒഴുവാക്കിയത്. സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് യു.എസ്. ഭീകരരാഷ്ട്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പട്ടികയിലാവും ഇനി ഉത്തരകൊറിയയുടെയും സ്ഥാനം.

ഇതിനിടയില്‍ ഉത്തര കൊറിയന്‍ സ്വേഛാധിപതി കിം ജോങ് ഉന്‍ രോഗബാധിതനാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വിദേശമാധ്യമങ്ങളില്‍ നിറയുന്നത്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ രണ്ടു മാസമായുള്ള ഉത്തരകൊറിയയയുടെ മൗനമാണ് ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു പിന്നില്‍. അതിനാലാണ് മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയ വിട്ടു നില്‍ക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

സ്വകാര്യ അന്വേഷണ എജന്‍സികളെ ഉദ്ധരിച്ച് ന്യൂസ്.കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹൃദ്രോഗവും പ്രമേഹവും രക്ത സമര്‍ദ്ദവും ഉത്തരകൊറിയന്‍ എകാധിപതിയെ അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. വധഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടതായി ദക്ഷിണകൊറിയന്‍ ചാരന്‍മാരും അവകാശപ്പെടുന്നു.

 

 

 

Leave a Reply