പത്താം തിയ്യതി മുതല്‍ രാജ്യത്ത് കരുതൽ ഡോസ് (3-ാം ഡോസ്) വാക്സിന്റെ വിതരണം തുടങ്ങുന്നു.

Print Friendly, PDF & Email

രാജ്യത്ത് കോവിഡ് മൂന്നാം തരഗം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കരുതൽ ഡോസ് വാക്സിന്റെ (3-ാം ഡോസ് / ബൂസ്റ്റര്‍ഡോസ്) വിതരണം ജനുവരി 10-ാം തീയതി മുതല്‍ തുടങ്ങുന്നു. കരുതൽ ഡോസിന് അർഹരായവർക്ക് നാളെ മുതൽ കോവിൻ ആപ്പ് (Cowin App) വഴി അപ്പോയിന്മെന്‍റ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കോവിൻ പോർട്ടൽ വഴി രണ്ട് ഡോസ് സ്വീകരിച്ചവരാണ് കരുതൽ ഡോസ് സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ് വകുപ്പ് പറയുന്നത്. രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തി മൂന്നാം ഡോസ് സ്വീകരിക്കുകയോ ചെയ്യാം. ആദ്യഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക. എന്നാൽ 60 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് കരുതൽ ഡോസിന് ഡോക്ടറുടെ നിർദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കരുതൽ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാർഗരേഖ ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കും.

എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?·

* കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
*ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
*നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
*രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
*അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.