പതിനൊന്ന് പ്രകാശ വര്‍ഷങ്ങള്‍ അകലെ ഭൂമിക്കൊരു അപരന്‍!

Print Friendly, PDF & Email

പതിനൊന്ന് പ്രകാശവര്‍ഷങ്ങള്‍ അകലെ ഭൂമിക്കൊരു അപരന്‍. ചിലിയിലെ ‘ലാ സില്ല’ വാനനിരീക്ഷണ കേന്ദ്രത്തില്‍ ഹൈ അക്വറസി റേഡിയല്‍ വെലോസിറ്റ് പ്ലാനറ്റ് സേര്‍ച്ചര്‍(HARPS)ലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.  ജീവന്റെ തുടുപ്പുകള്‍ക്ക് സാധ്യത നല്‍കികൊണ്ടാണ് പുതിയ ഗ്രഹത്തിന്റെ രംഗപ്രവേശം. പുതിയ ഗ്രഹത്തെ കണ്ടെത്തിയ കാലിഫോര്‍ണിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് എല്‍മോര്‍ റോസിന്റെ ബഹുമാനാര്‍ത്ഥം റോസ്-128ബി എന്ന് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്ന ഭൂമിയുടെ അതേ വലുപ്പമുള്ള അപരഗ്രഹത്തില്‍ ഭൂമിയുടെ അതേ കാലാവസ്ഥയായിരിക്കുമെന്ന് കരുതപ്പെടുന്നു.

ഭൂമിയുടെ താപനിലയോട് ഏറെ സാമ്യമുള്ള ഈ ഗ്രഹത്തില്‍ മിതശീതോഷ്ണ കാലാവസ്ഥയായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിയുടെ അന്തരീക്ഷ താപനില മൈനസ് 60 – 80 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ റോസ്-128ബി എന്ന പുതിയ ഗ്രഹത്തിന്റെ അന്തരീക്ഷ താപനില മൈനസ് 89 – 15 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയേക്കാള്‍ അതിന്റെ മാതൃ നക്ഷത്രത്തോടു 20 മടങ്ങ് കൂടുതല്‍ അടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും താരതമ്യേന തണുത്ത അന്തരീക്ഷമുള്ള ചുവന്ന കുള്ളന്‍ നക്ഷത്രത്തെ (റെഡ് ഡ്വാര്‍ഫ്) ചുറ്റുന്നു എന്നതാണ് റോസ്-128ബി ല്‍ ശാസ്ത്രജ്ഞര്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഘടകം.

11 പ്രകാശ വര്‍ഷങ്ങള്‍ക്കകലെ സ്ഥിതി ചെയ്യുന്ന പുതിയ ഗ്രഹം ഭൂമിയോട് സാവധാനം അടുക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 79000 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ റോസ്-128ബി ഭൂമിയുടെ അയല്‍വാസി ആയേക്കും എന്ന് കരുതുന്നു. 11 പ്രകാശ വര്‍ഷങ്ങള്‍ അകലെ സ്ഥിചെയ്യുന്ന നമ്മുടെ അപരനില്‍ എത്തിച്ചേരണമെങ്കില്‍ ഇന്നത്തെ സാങ്കേതിക പരിജ്ഞാനം വച്ച് 141,000 വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ ഉടനെ അവിടെ പോയി താമസമുറപ്പിക്കാമെന്ന പ്രതീക്ഷയൊന്നും വേണ്ട എന്ന് ഹാര്‍പ്‌സിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഹാര്‍പ്‌സ് സംഘത്തിന്റെ പത്തുവര്‍ഷത്തെ നിരന്തര പഠനത്തിന്റെ ഫലമായ പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍; ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോ ഫിസിക്‌സ് എന്ന ജേര്‍ണലില്‍ ആണ് പ്രസദ്ധീകരിച്ചിരിക്കുന്നത്.

Leave a Reply