തമിഴ്നാട്ടില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടി ഡിഎംകെ. ബംഗാള്‍ തൂത്തുവാരി തൃണമൂല്‍. അസാമിലും പുതുച്ചേരിയിലും ബിജെപി സഖ്യം.

Print Friendly, PDF & Email

234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഡിഎംകെ സഖ്യം158 സീറ്റുകളില്‍ വിജയിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴകത്ത് ഡിഎംകെ അധികാരത്തില്‍ എത്തുന്നത്. അണ്ണാഡിഎംകെ ബിജെപി സഖ്യം 76 സീറ്റുകളില്‍ ഒതുങ്ങി. കമലാഹാസ്സന്‍റെ മക്കൾ നീതി മയ്യംത്തിന് ഒരു സീറ്റു പോലും നേടാനായില്ല. മക്കൾ നീതി മയ്യംത്തിന്‍റെ നേതാവും നടനുമായ കമലഹാസനും പരാജയപ്പെട്ടു. എടപ്പാടി പളനിസ്വാമി, ഒ പനീര്‍സെല്‍വം അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കളുടെ വോട്ടിംഗ് തമാനത്തില്‍ വന്‍ ഇടിവുണ്ടായി. ഖുശ്ബു അടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും അഞ്ച് സീറ്റുമായി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് കഴിഞ്ഞു.

ഭരണം പിടിക്കാന്‍ സര്‍വസന്നാഹവുമായെത്തിയ ബി.ജെ.പിയെ തടഞ്ഞ് ഇരുന്നൂറിലേറെ സീറ്റുമായാണ് തൃണമൂല്‍ ഹാട്രിക് ജയം ആഘോഷിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയാണ് പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍, ഈ ചരിത്രജയത്തിനിടയില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയുടെ പരാജയം തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ വിജയത്തിന് മങ്ങലേല്‍പ്പിച്ചു. പാര്‍ട്ടിയിലെ തന്റെ പഴയ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു നന്ദിഗ്രാമില്‍ മമതയുടെ അപ്രതീക്ഷിത തോല്‍വി. 294 സീറ്റുകളുളള ബംഗാളില്‍ 211 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയ്ക്ക് കിട്ടിയത് 81 സീറ്റുകള്‍. ഭരണം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയാണ് ബിജെപി രംഗത്തെത്തിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. ഇടതുപക്ഷം ഇവിടെ സംപൂജ്യരായി. കോണ്‍ഗ്രസ്സ് സിപിഎം കൂട്ടുകെട്ടിന് 1 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

126 മണ്ഡലങ്ങളിലായിട്ടാണ് അസമിൽ തെര‍ഞ്ഞെടുപ്പ് നടന്നത്. 78 സീറ്റുകളിലാണ് ബിജെപിയ്ക്ക് ഇവിടെ മുന്നേറാനായത്. എന്‍ഡിഎ 46 സീറ്റുകളില്‍ വിജയിച്ചു. പുതുച്ചേരിയില്‍ 30 സീറ്റുകലില്‍ 27സീറ്റുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ ബിജെപി സഖ്യം 15 സീറ്റുകള്‍ പിടിച്ച് ഭരണം ഉറപ്പിച്ചു. കോണ്‍ഗ്രസ്സിന് 7 സീറ്റുകളും മറ്റുള്ളവര്‍ 5 സീറ്റുകളും പിടിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •